Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചു; പൂഞ്ഞാറിലെ എൽഡിഎഫ് പ്രവർത്തകരുടെ സ്ഥാനാർത്ഥി താൻ തന്നെയെന്നു പി സി ജോർജ്; ചതിച്ചിട്ടില്ലെന്നു വൈക്കം വിശ്വൻ: പൂഞ്ഞാറിൽ കളമൊരുങ്ങുന്നതു ചതുഷ്‌കോണ മത്സരത്തിന്

സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചു; പൂഞ്ഞാറിലെ എൽഡിഎഫ് പ്രവർത്തകരുടെ സ്ഥാനാർത്ഥി താൻ തന്നെയെന്നു പി സി ജോർജ്; ചതിച്ചിട്ടില്ലെന്നു വൈക്കം വിശ്വൻ: പൂഞ്ഞാറിൽ കളമൊരുങ്ങുന്നതു ചതുഷ്‌കോണ മത്സരത്തിന്

കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ പി സി ജോർജിന് ഇടം കിട്ടാതെ വന്നതോടെ പൂഞ്ഞാറിൽ അരങ്ങൊരുങ്ങുന്നതു ചതുഷ്‌കോണ മത്സരത്തിനാണ്. സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചെന്നും പൂഞ്ഞാറിലെ എൽഡിഎഫ് പ്രവർത്തകരുടെ സ്ഥാനാർത്ഥി താൻ തന്നെയാണെന്നും പി സി ജോർജ് വ്യക്തമാക്കി.

എൽഡിഎഫിന്റെ പട്ടികയിൽ ഇല്ലെന്നുറപ്പായതോടെ നടത്തിയ വാർത്താസമ്മേളനത്തിലാണു പൂഞ്ഞാറിൽ വീണ്ടും മത്സരിക്കുമെന്നും അവിടത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ തനിക്കാണെന്നും പി സി ജോർജ് പ്രഖ്യാപിച്ചത്. ഇടതു-വലതു-എൻഡിഎ മുന്നണികൾക്കു പുറമെ നാലാമതൊരു ശക്തനായ സ്ഥാനാർത്ഥികൂടി വന്നതോടെ ചതുഷ്‌കോണ മത്സരത്തിനാണു പൂഞ്ഞാറിൽ കളമൊരുങ്ങുന്നത്.

സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചതിനാലാണ് തനിക്ക് ലഭിക്കേണ്ട എൽഡിഎഫ് സീറ്റ് ജനാധിപത്യ കോൺഗ്രസിന് പോയതെന്നും പി.സി.ജോർജ് ആരോപിച്ചു. ജനാധിപത്യ കോൺഗ്രസിന്റേത് സ്‌പോൺസർ ചെയ്ത സ്ഥാനാർത്ഥിയാണെന്നും പി സി കൂട്ടിച്ചേർത്തു. അതേസമയം സ്‌പോൺസർ ചെയ്തത് ആരാണെന്ന് ജോർജ് പറഞ്ഞില്ല. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സിപിഐ(എം)-സിപിഐ നേതാക്കളും പ്രവർത്തകരും തന്നെയാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി കാണുന്നതെന്നും ഇവരുടെ പിന്തുണ തനിക്ക് ലഭിക്കും. നാളെ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്കിറങ്ങും. വർഷം മുഴുവൻ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന തനിക്ക് പ്രത്യേക പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും പി.സി.ജോർജ് പറഞ്ഞു. ബിജെപി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി പിസി പറഞ്ഞു.

അതിനിടെ, ജോർജിനെ ചതിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ജോർജിന് ഇനിയും ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരമുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു. പി സി ജോർജിനു പുറമെ ഇടതുപക്ഷത്തേക്കെത്തിയ ജെഎസ്എസിനും എൽഡിഎഫ് സീറ്റ് നൽകിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP