Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടു ദിവസം പ്രചാരണം നടത്തി മൂന്നാം നാൾ സ്ഥാനാർത്ഥി ചുരം കയറി വയനാട്ടിലേക്ക് പോയി; ശക്തന്റെ തട്ടകത്തിൽ ബാക്കിയായത് കെട്ടുകണക്കിന് ബഹുവർണ്ണ പോസ്റ്ററുകൾ; സ്ഥാനാർത്ഥിയും ചിഹ്നവും മാറി മാറി വരുന്നതു മൂലം തലയുയർത്തി നടക്കാനാവാത്ത അവസ്ഥയിൽ തൃശൂരിലെ എൻ.ഡി.എക്കാർ; ഇനി സുരേഷ് ഗോപിയുടെ ഊഴം? താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകം

രണ്ടു ദിവസം പ്രചാരണം നടത്തി മൂന്നാം നാൾ സ്ഥാനാർത്ഥി ചുരം കയറി വയനാട്ടിലേക്ക് പോയി; ശക്തന്റെ തട്ടകത്തിൽ ബാക്കിയായത് കെട്ടുകണക്കിന് ബഹുവർണ്ണ പോസ്റ്ററുകൾ; സ്ഥാനാർത്ഥിയും ചിഹ്നവും മാറി മാറി വരുന്നതു മൂലം തലയുയർത്തി നടക്കാനാവാത്ത അവസ്ഥയിൽ തൃശൂരിലെ എൻ.ഡി.എക്കാർ; ഇനി സുരേഷ് ഗോപിയുടെ ഊഴം? താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകം

കെ എം അക്‌ബർ

തൃശൂർ: മാരത്തോൺ ചർച്ചകൾക്കൊടുവിലെത്തിയ സ്ഥാനാർത്ഥി രണ്ടു ദിവസം പ്രചാരണം നടത്തി മൂന്നാം നാൾ ചുരം കയറി വയനാട്ടിലേക്ക് പോയപ്പോൾ, ശക്തന്റെ തട്ടകത്തിൽ ബാക്കിയായത് കെട്ടുകണക്കിന് ബഹുവർണ്ണ പോസ്റ്ററുകൾ. തൃശൂർ ലോക്സഭ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച തുഷാർ വെള്ളാപ്പള്ളിയുടെ ചിത്ര മടങ്ങിയ കെട്ടു കണക്കിന് ബഹുവർണ്ണ പോസ്റ്ററുകളാണ് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ഹോട്ടലിന്റെ പിറകിലായി കെട്ടിക്കിടക്കുന്നത്. തുഷാറിന് സ്വാഗതമാശംസിച്ച് നേരത്തെ വർണ്ണപ്പോസ്റ്ററുകൾ നഗരത്തിലെത്തിയിരുന്നു.ഇതിനു പുറമേയാണ് കുടം ചിഹ്നം ആലേഖനം ചെയ്തുള്ള പോസ്റ്ററുകൾ അച്ചടിച്ചത്.

പ്രചാരണത്തിൽ ഇരുമുന്നണികളും ബഹുദൂരം മുന്നിലായതിനാൽ വ്യാപക പോസ്റ്റർ പ്രചാരണം ലക്ഷ്യം വെച്ച് ലക്ഷക്കണക്കിന് പോസ്റ്ററുകൾ ഇവിടെ തയ്യാറാക്കി വെച്ചിരുന്നു. തൃശൂരിൽ സ്ഥാനാർത്ഥിയായി തുഷാറിനെ തീരുമാനിച്ച നിമിഷം മുതൽ ഈ പോസ്റ്റർ മണ്ഡലത്തിലെ മിക്കയിടങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. തൊട്ടു പിന്നാലെ തുഷാർ തൃശൂരിലെത്തി പ്രചരണവും തുടങ്ങി. കരുത്ത് കാണിച്ച് റോഡ് ഷോ സംഘടിപ്പിച്ചതിനു പുറമെ ആരാധാനാലയങ്ങൾ സന്ദർശിച്ചു. കൂടാതെ പൗരപ്രമുഖരെയും, മതസാമുദായിക നേതാക്കളെയെല്ലാം കണ്ടു. തുടർന്ന് വാഹന പര്യടനത്തിലേക്ക് കടന്നിരിക്കെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാണെന്ന് വാർത്തക്ക് സ്ഥിരീകരണമായത്.
ഇതോടെ തുഷാർ തൃശൂരിൽ പ്രചരണം നിറുത്തി. ഞായറാഴ്ച തന്നെ വയനാട്ടിലേക്ക് പോയി. തിങ്കളാഴ്ച വയനാട്ടിൽ തുഷാറിന്റെ സ്ഥാനാർത്ഥിത്വം അമിത് ഷാ ഡൽഹിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

സ്ഥാനാർത്ഥി വയനാട്ടിലേക്ക് പോയതോടെ പോസ്റ്ററുകൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥിലായി പ്രവർത്തകർ. കെട്ടികിടക്കുന്ന പോസ്റ്ററുകൾ വയനാട്ടിലും ഉപയോഗപ്പെടുത്താനാവുമെന്നാണ് ബി.ഡി.ജെ.എസ് ഭാരവാഹികൾ പറയുന്നത്. എന്നാൽ, ആവശ്യമുള്ളവർ പോസ്റ്ററുകൾ കൊണ്ടു പോയ്ക്കൊള്ളുമെന്നും തങ്ങൾ നോക്കുന്നില്ലെന്നുമാണ് ബിജെപിയുടെ നിലപാട്. നേരത്തെ ബിജെപി പ്രവർത്തകർ താമര വരച്ചിട്ട മതിലുകൾ തുഷാർ സ്ഥാനാർത്ഥിയായതോടെ ബി.ഡി.ജെ.എസ് പ്രവർത്തകർ വെള്ളപൂശി കുടം വരച്ച് തുടങ്ങിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ഥാനാർത്ഥി വയനാട്ടിലേക്ക് പോയത്. ഇതോടെ കുടം വരച്ച മതിലുകളെല്ലാം വീണ്ടും വെള്ള പൂശി വീണ്ടും താമര വരക്കാനുള്ള ഒരുക്കത്തിലാണ് ബിജെപിക്കാർ. അതേസമയം, തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയായേക്കുമെന്ന് വിവരം ലഭിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ സുരേഷ്ഗോപിക്ക് താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ വ്യാപകമായിട്ടുണ്ട്.

പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന് നേതാക്കളെ സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അമിത് ഷാ ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. വ്യാഴാഴ്ചയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി. അതേസമയം, സ്ഥാനാർത്ഥിയും ചിഹ്നവും മാറി മാറി വരുന്നതു മൂലം തലയുയർത്തി നടക്കാനാവാത്ത അവസ്ഥയിലാണ് എൻ.ഡി.എക്കാർ. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ സംസ്ഥാന നേതാക്കൾ പലരും മത്സരിക്കാൻ ആഗ്രഹിച്ച സീറ്റ് കൂടിയാണ് തൃശൂർ. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയായ ഇവിടെ കെ സുരേന്ദ്രൻ, പി.എസ്. ശ്രീധരൻ പിള്ള, എം ടി. രമേശ്, പി.കെ. കൃഷ്ണദാസ്, കോൺഗ്രസിൽനിന്നു കൂറുമാറിയ ടോം വടക്കൻ തുടങ്ങിയവർ ആദ്യഘട്ട ചർച്ചകളിൽ പരിഗണിക്കപ്പെട്ട ശേഷമാണ് തുഷാർ സ്ഥാനാർത്ഥിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP