Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യോഗിക്കും മായാവതിക്കും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക് മേനകയ്ക്കും അസംഖാനും; പ്രചരണത്തിൽ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തിയതിന് മേനകയ്ക്ക് രണ്ടു ദിവസവും സ്ത്രീകളെ പറ്റി മോശം പരാമർശം നടത്തിയതിന് അസംഖാന് മൂന്നു ദിവസവും വിലക്ക്; പ്രസംഗ വേദികളിലെ വർഗീയ പരാമർശങ്ങൾ നേതാക്കളെ 'ശ്വാസം മുട്ടിക്കുന്ന' കുരുക്കാവുന്നു

യോഗിക്കും മായാവതിക്കും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക് മേനകയ്ക്കും അസംഖാനും; പ്രചരണത്തിൽ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തിയതിന് മേനകയ്ക്ക് രണ്ടു ദിവസവും സ്ത്രീകളെ പറ്റി മോശം പരാമർശം നടത്തിയതിന് അസംഖാന് മൂന്നു ദിവസവും വിലക്ക്; പ്രസംഗ വേദികളിലെ വർഗീയ പരാമർശങ്ങൾ നേതാക്കളെ 'ശ്വാസം മുട്ടിക്കുന്ന' കുരുക്കാവുന്നു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വിവാദ പരാമർശം നടത്തിയതിന് പ്രചരണത്തിൽ നിന്നും യോഗി ആദിത്യ നാഥിനേയും മായാവതിയേയും വിലക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക് വീണത് മേനക ഗാന്ധിക്കും എസ് പി സ്ഥാനാർത്ഥി അസംഖാനും. മുസ്ലിംങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ വർഗീയ പരാമർശം നടത്തിയതിനാണ് മേനകാ ഗാന്ധിക്കെതിരെ നടപടി. രണ്ട് ദിവസത്തേക്കാണ് മേനകയെ പ്രചരണത്തിൽ നിന്നും വിലക്കിയിരിക്കുന്നത്. പ്രചരണത്തിനിടെ സ്ത്രീകളെ പറ്റി മോശം പരാമർശം നടത്തിയതിനാണ് എസ്‌പി സ്ഥാനാർത്ഥിയായ അസം ഖാനെ മൂന്ന് ദിവസത്തേക്ക് കമ്മീഷൻ വിലക്കിയത്.

എസ്‌പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്‌ക്കെതിരെയാണ് അസംഖാൻ 'കാക്കി അടിവസ്ത്രം' ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്. ഇതിൽ അസംഖാനെതിരെ കേസെടുത്തിരുന്നു. വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തർപ്രദേശിൽ പ്രസംഗിച്ചതിനാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേക ഗാന്ധിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്. സുൽത്താൻ പൂരിൽ നടത്തിയ പ്രസംഗത്തിൽ മനേക പറയുന്നതിങ്ങനെ: 'എന്തായാലും ഞാൻ ജയിക്കുകയാണ് ഇവിടെ.

ആളുകളുടെ സ്‌നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല. മനസ്സിന് വലിയ ബുദ്ധിമുട്ടാകും. എങ്കിലും ഞാനിത്ര മാത്രം പറയുന്നു. ഇനി മുസ്ലീങ്ങൾ ഞാൻ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോൾ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാൻ താണ്ടിക്കഴിഞ്ഞു.

ഇതിന് ശേഷം നിങ്ങൾ ജോലികൾക്കായി, മറ്റാവശ്യങ്ങൾക്കായി എന്റെ അടുത്ത് വന്നാൽ ഇതാകും എന്റെ നിലപാട്.' - മനേക പറയുന്നു. നോട്ടീസ് കിട്ടിയിട്ടും മനേക വീണ്ടും ഈ ഭീഷണി ആവർത്തിച്ചു. വോട്ട് ശതമാനത്തിനനുസരിച്ച് ഗ്രാമങ്ങളെ തരം തിരിച്ചേ സേവനങ്ങൾ നൽകൂ എന്നായിരുന്നു മനേകയുടെ പ്രസംഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP