Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2017ൽ ഒൻപതിടത്ത് രണ്ടാം സ്ഥാനം; കാടിളക്കി പ്രചരണം നടത്തിയിട്ടും ഇത്തവണ രണ്ടാമത് എത്തിയത് നാലിടത്ത് മാത്രം; സമ്പൂർണ്ണ നിരാശ ബിജെപിക്ക്; അഞ്ചാം തുടർ ഭരണ ആശ്വാസത്തിലും സിപിഎമ്മിന് ആഹ്ലാദിക്കാൻ വലിയ വകയില്ല; കോൺഗ്രസിന് വീണ്ടും പത്ത് വർഷം മുമ്പത്തെ കുതിപ്പ്; മട്ടന്നൂരിൽ നായനാരും കരുണാകരനും അന്നും ഇന്നും ചർച്ചാ വിഷയങ്ങൾ

2017ൽ ഒൻപതിടത്ത് രണ്ടാം സ്ഥാനം; കാടിളക്കി പ്രചരണം നടത്തിയിട്ടും ഇത്തവണ രണ്ടാമത് എത്തിയത് നാലിടത്ത് മാത്രം; സമ്പൂർണ്ണ നിരാശ ബിജെപിക്ക്; അഞ്ചാം തുടർ ഭരണ ആശ്വാസത്തിലും സിപിഎമ്മിന് ആഹ്ലാദിക്കാൻ വലിയ വകയില്ല; കോൺഗ്രസിന് വീണ്ടും പത്ത് വർഷം മുമ്പത്തെ കുതിപ്പ്; മട്ടന്നൂരിൽ നായനാരും കരുണാകരനും അന്നും ഇന്നും ചർച്ചാ വിഷയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മട്ടന്നൂർ : മട്ടന്നൂർ നഗരസഭ നിലനിർത്തി എൽ.ഡി.എഫ് വീണ്ടും അധികാരം നേടുമ്പോൾ കോൺഗ്രസിനാണ് ആഹ്ലാദം. എന്നാൽ സർവ സന്നാഹവുമായി പ്രചരണം നടത്തിയിട്ടും ബിജെപി ഇക്കുറിയും പച്ച തൊട്ടില്ല. എൽ.ഡി.എഫ് കഴിഞ്ഞ തവണ ജയിച്ച ഏളന്നൂർ . ആണിക്കര, പെറോറ, മിനിനഗർ പെരിഞ്ചേരി ഇല്ലംഭാഗം, മരുതായി , കളറോഡ് വാർഡുകളാണ് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് നേടിയത്. എന്നാൽ കയ നിവാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. അതി ശക്തമായ ത്രികോണ മത്സരം നടന്ന മേറ്റടിയിൽ യു.ഡി.എഫ് ജയിച്ചു കയറി. 21 സീറ്റുകളോടെ ഇക്കുറി വീണ്ടും ഭരണം നിലനിർത്തിയെന്നത് സിപിഎമ്മിന് ആശ്വാസമാണ്.

2012 ൽ 14 സീറ്റിൽ കോൺഗ്രസ് ജയിച്ചിരുന്നു. അന്ന് നഷ്ടപ്പെട്ട ഏഴു സീറ്റു കൂടി തിരിച്ചെടുത്ത് യു.ഡി.എഫ് ആശ്വാസ വിജയം നേടുകയാണ് ഇത്തവണ. 2017 ൽ ഏഴു സീറ്റുകൾ മാത്രമേ യു.ഡി.എഫിനുണ്ടായിരുന്നുള്ളു. 35 വാർഡുകളാണ് മട്ടന്നുരിലുള്ളത് ഇതിൽ എൽ.ഡി.എഫ് (21) യു.ഡി.എഫ് (14) എന്നിങ്ങനെയാണ് കക്ഷിനില. മട്ടന്നൂരിൽ മാത്രമാണ് ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചത്. പഞ്ചായത്തിൽ നിന്നും നഗരസഭയാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം തരംതാഴ്‌ത്തുകയും ചെയ്തതോടെയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ക്രമംതെറ്റിയത്.

ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിൽ 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 35 വാർഡിൽ 28 സീറ്റുമായി എൽഡിഎഫ് ഭരണം തുടർന്നപ്പോൾ ഏഴ് സീറ്റ് യുഡിഎഫ് നേടി.സിപിഎമ്മിന് 25, സിപിഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒരോ സീറ്റുകളാണ് ലഭിച്ചത്.കോൺഗ്രസിന് നാല്, ലീഗിന് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. ഒൻപതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. ഇത്തവണ ബിജെപിക്ക് അതും നേടാനാകുന്നില്ല. രണ്ടാമത് എത്തിയ ഒൻപത് വാർഡുകളിൽ ബിജെപി വലിയ പ്രചരണം നടത്തിയിരുന്നു. നാലിടത്തെ രണ്ടാം സ്ഥാനം കൊണ്ട് അവർക്ക് തൃപ്തിപെടേണ്ടി വന്നു. കയ്യല്ലൂർ, കോളാരി, കാരേറ്റ, ടൗൺ എന്നിവിടങ്ങളിലാണ് ബിജെപി ചലനമുണ്ടാക്കിയത്.

1990ലെ നായനാർ മന്ത്രി സഭയായിരുന്നു മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തിയത്. കേന്ദ്രസർക്കാറിന്റെ നഗരവത്കരണ നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാൽ തൊട്ടുടത്ത വർഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ നഗരസഭയെ പഞ്ചായത്താക്കി തരംതാഴ്‌ത്തി. യുഡിഎഫ് അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ പ്രാദേശിക ലീഗ് കോൺഗ്രസ് നേതാക്കൾ മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തുന്നതിനെ എതിർത്തിരുന്നു. നഗരസഭയാക്കി ഉയർത്തുന്നത് നികുതി ഭാരം വർദ്ധിപ്പിക്കുമെന്നല്ലാതെ വികസനത്തിന് കാരണമാകില്ലെന്നായിരുന്നു അന്ന് പ്രാദേശിക യുഡിഎഫ് നേതൃത്വം പ്രചരണം നടത്തിയിരുന്നത്. നഗരസഭയാക്കാനുള്ള വരുമാനവും ഭൗതിക സാഹചര്യങ്ങളും ഇല്ലെന്നും അവർ പറഞ്ഞു.

ഈ പ്രചരണത്തിന്റെ ഫലമായി യുഡിഎഫ് സർക്കാർ നഗരസഭയാക്കി ഉയർത്തിയ മുൻസർക്കാറിന്റെ നടപടിയെ റദ്ദ് ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എൽഡിഎഫ് കോടതിയെ സമീപിച്ചതോടെ തീരുമാനം സ്റ്റേ ചെയ്തു. പിന്നീട് ആറ് വർഷത്തോളം നിയമപോരാട്ടം തുടർന്നു. അത്രയും കാലം മട്ടന്നൂർ നഗരസഭയിൽ ഭരണസ്തംഭനവുമുണ്ടായി.പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാറിന്റെ ആദ്യ മന്ത്രിസഭയോഗത്തിൽ തന്നെ മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി ഉയർത്തി. അതിന്റെ ഭാഗമായി മട്ടന്നൂരിൽ മാത്രമായി 1997ൽ തെരഞ്ഞെടുപ്പ് നടത്തി. ഈ സമയത്ത് കേരളത്തിൽ മറ്റൊരിടത്തും തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

അന്നു നടന്ന തെരഞ്ഞെടുപ്പിന്റെ ക്രമമനുസരിച്ചാണ് മട്ടന്നൂരിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. 1997 ൽ നഗരസഭയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. സിപിഐഎമ്മിലെ കെടി ചന്ദ്രൻ ചെയർമാനാകുകയും ചെയ്തു. പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വിജയം ആവർത്തിച്ചു. സീന എസ്, കെ ഭാസ്‌കരൻ, അനിത വേണു തുടങ്ങിയവർ അദ്ധ്യക്ഷ പദവിയിലെത്തുകയും ചെയ്തു.

1997 ഓഗസ്റ്റ് അവസാനം നഗരസഭാ തിരഞ്ഞെടുപ്പ് നടന്നു. സെപ്റ്റംബറിൽ കെ.ടി ചന്ദ്രന്മാസ്റ്റരുടെ നേതൃത്വത്തിലുള്ള ഒന്നാമത്തെ മുനിസിപ്പൽ ഭരണസമിതി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. യുഡിഎഫിന് നാമമാത്രമായ അംഗബലമാണ് കൗൺസിലിൽ ഉണ്ടായത്. 2002ൽ വീണ്ടും നഗരസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് ഭരണസമിതി തന്നെ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 2007 ൽ മട്ടന്നൂർ നഗരസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. എൽഡിഎഫ് ഭരണസമിതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് ശ്രീമതി സീന ഇസ്മായിൽ നഗരസഭാധ്യക്ഷയായി. പിന്നീട് 2012 ആഗസ്തിലാണ് നഗരസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആകെ 34 വാർഡുകളുള്ളതിൽ21 എണ്ണം എൽഡിഎഫും 13 എണ്ണം യുഡിഎഫും ആണ് നേടിയത്. 2017ൽ വീണ്ടും ഇടതുപക്ഷം മൃഗീയ ഭൂരിപക്ഷം നേടി.

ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങൾ ഉൾപ്പെട്ട മട്ടന്നൂർ നഗരസഭയിൽ 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 35 വാർഡിൽ 28 സീറ്റുമായി എൽഡിഎഫ് ഭരണത്തുടർച്ച നേടിയപ്പോൾ ഏഴ് സീറ്റ് യുഡിഎഫ് നേടി. സിപിഎമ്മിന് 25, സിപിഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒന്നു വീതവും സീറ്റുകളാണ് കിട്ടിയത്. കോൺഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP