Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

ഇടുക്കിയിലും എറണാകുളത്തും വോട്ടുവിഹിതം കുറയുമെങ്കിലും യുഡിഎഫിന് ജയസാധ്യത; മാവേലിക്കരയിൽ ഫലം മാറി മറിയാം; പാലക്കാട് വാശിയേറിയ പോരാട്ടം; മനോരമ ന്യൂസ് വി എം ആർ പ്രീപോൾ സർവേ ഫലം

ഇടുക്കിയിലും എറണാകുളത്തും വോട്ടുവിഹിതം കുറയുമെങ്കിലും യുഡിഎഫിന് ജയസാധ്യത; മാവേലിക്കരയിൽ ഫലം മാറി മറിയാം; പാലക്കാട് വാശിയേറിയ പോരാട്ടം; മനോരമ ന്യൂസ് വി എം ആർ പ്രീപോൾ സർവേ ഫലം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പല അഭിപ്രായ സർവേകൾ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ പ്രീപോൾ സർവേ ഫലമാണ്.

ഇടുക്കിയിൽ യുഡിഎഫിന് വേണ്ടി സിറ്റിങ് എം പി ഡീൻ കുര്യാക്കോസും, എൽഡിഎഫിനായി ജോയ്‌സ് ജോർജും, എൻഡിഎക്കായി ബിഡിജെഎസിലെ സംഗീകത വിശ്വനാഥനും മാറ്റുരയ്ക്കുന്നു. യുഡിഎഫിന് 14 ശതമാനം വോട്ടുകുറയുമെങ്കിലും, ഡീൻ കുര്യാക്കോസ് മണ്ഡലം നിലനിർത്തുമെന്ന് മനോരമ സർവേ പ്രവചിക്കുന്നു. 2019ൽ 54.23 ശതമാനം വോട്ട് നേടിയ കോൺഗ്രസിന് ഇക്കുറി വോട്ട് വിഹിതം 40.69 ശതമാനമായി കുറയാം. എൽഡിഎഫ് വോട്ടിൽ 1.34 ശതമാനം കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ആകെ വിഹിതം 34.26 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8.56 ശതമാനമായിരുന്ന എൻഡിഎ വോട്ട് ഇക്കുറി 9.95 ശതമാനം വർധിച്ച് 18.5 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. മറ്റുകക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ടിലും 5 ശതമാനത്തോളം വർധന പ്രതീക്ഷിക്കുന്നു.

എറണാകുളത്തും യുഡിഎഫിന് വോട്ടുവിഹിതം 10.93 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. എൽഡിഎഫിന്റെ വോട്ട് 4.88 ശതമാനം കുറയും. യുഡിഎഫിന് നഷ്ടപ്പെടുന്ന വോട്ടിൽ ഏറെയും ട്വന്റി20ക്കാണ് പോകുന്നത്. മണ്ഡലം സിറ്റിങ് എംപി ഹൈബി ഈഡനിലൂടെ യുഡിഎഫ് നിലനിർത്തും. മറ്റുകക്ഷികളുടെ വോട്ട് വിഹിതം 13.74 ശതമാനമായി ഉയർന്നത് ഇതിനെ തെളിവാണ്. എറണാകുളത്ത് എൻഡിഎയുടെ വോട്ടിൽ 3.76 ശതമാനം വളർച്ചയും പ്രവചിക്കുന്നു. സ്വന്തം വോട്ടിൽ 11 ശതമാനത്തോളം കുറവുണ്ടാകുമ്പോഴും യുഡിഎഫിന് എൽഡിഎഫിനുമേൽ 11 ശതമാനത്തിന്റെ ലീഡുണ്ട്. 39.85 ശതമാനം പേർ യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ 28.41 ശതമാനമാണ് എൽഡിഎഫിന്റെ വോട്ട് വിഹിതം.

മാവേലിക്കരയിൽ യുഡിഎഫിന് 4.41 ശതമാനം വോട്ട് കുറയുമ്പോൾ എൻഡിഎയ്ക്ക് 5.72 ശതമാനം കൂടും. എൽഡിഎഫ് വോട്ടിലും 1.8 ശതമാനം ഇടിവുണ്ടാകുമെന്ന് മനോരമന്യൂസ് സർവേ പ്രവചിക്കുന്നു.. കഴിഞ്ഞ തവണ കൊടിക്കുന്നിൽ സുരേഷിന് ലഭിച്ച 45.36 ശതമാനം വോട്ട് 40.89 ശതമാനമായി കുറയുമെന്നാണ് പ്രവചനം. 37.2 ശതമാനമാണ് ഇടതുമുന്നണിക്ക് ലഭിച്ച പിന്തുണ. എൻഡിഎ വോട്ട് 19.45 ശതമാനമായി ഉയരും. 2019ൽ ഇത് 13.75 ശതമാനമായിരുന്നു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള അന്തരം നേർത്തതായതിനാൽ യുഡിഎഫ്, എൻഡിഎ വോട്ടുകളിലെ നേരിയ ചലനങ്ങൾ പോലും അന്തിമഫലത്തിൽ നിർണായകമാകും.

പാലക്കാട്ട് ഇത്തവണയും കടുത്ത പോരാട്ടമായിരിക്കുമെന്ന് പ്രീപോൾ സർവേയിൽ പറയുന്നു. എൽഡിഎഫും യുഡിഎഫും തമ്മിൽ വോട്ട് വിഹിതത്തിൽ അന്തരമില്ല. എൽഡിഎഫിന്റെ വോട്ട് 2.38 ശതമാനം വർധിക്കുമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് വോട്ടിൽ 1.7 ശതമാനമാണ് വർധന. എന്നാൽ എൻഡിഎ വോട്ടിൽ 5.34 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് സർവേ വ്യക്തമാക്കുന്നു.

കടപ്പാട്: മനോരമ ന്യൂസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP