Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എൽഡിഎഫ് വിജയം ഉറപ്പുള്ളത് പാലക്കാടും ആറ്റിങ്ങലിലും മാത്രം; യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു കയറും; തിരുവനന്തപുരത്ത് നേരിയ മുൻതൂക്കം ബിജെപി സ്ഥാനാർത്ഥി കുമ്മനത്തിന്; അഞ്ചിടത്ത് ഫോട്ടോഫിനിഷ്; ഉണ്ണിത്താനും കെ മുരളീധരനും രമ്യ ഹരിദാസും അട്ടിമറി വിജയം നേടുമ്പോൾ തൃശ്ശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിക്കും സാധ്യതയില്ല; മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

എൽഡിഎഫ് വിജയം ഉറപ്പുള്ളത് പാലക്കാടും ആറ്റിങ്ങലിലും മാത്രം; യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു കയറും; തിരുവനന്തപുരത്ത് നേരിയ മുൻതൂക്കം ബിജെപി സ്ഥാനാർത്ഥി കുമ്മനത്തിന്; അഞ്ചിടത്ത് ഫോട്ടോഫിനിഷ്; ഉണ്ണിത്താനും കെ മുരളീധരനും രമ്യ ഹരിദാസും അട്ടിമറി വിജയം നേടുമ്പോൾ തൃശ്ശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിക്കും സാധ്യതയില്ല; മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലം. എൽഡിഎഫിന് രണ്ടിടത്ത് മാത്രമാണ് വിജയം ഉറപ്പുള്ളതെന്നാണ് മനോരമ സർവേയിൽ പറയുന്നത്. അതേസമയം അഞ്ചിടത്ത് ശക്തമായ മത്സരമാണ് നടക്കുന്നതെന്നും ഇവിടങ്ങളിൽ ഫോട്ടോഫിനിഷിനാണ് സാധ്യതയെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.

മനോരമ ന്യൂസ് എക്‌സിറ്റ്‌പോൾ ഇങ്ങനെ: യുഡിഎഫ് 13, എൽഡിഎഫ് - 2, ഫോട്ടോഫിനിഷ് -5

കാസർകോട്, വടകര, വയനാട്, പൊന്നാനി, മലപ്പുറം, ആലത്തൂർ, ചാലക്കുടി, ഇടുക്കി, എറണാകുളം, കോട്ടയം, മാവേലിക്കര, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുക. അതേസമയം പാലക്കാടും ആറ്റിങ്ങലും മാത്രമാണ് മനോരമ സർവേയിൽ ഇടതു മുന്നണി ആധികാരികമായി വിജയിക്കുമെന്ന് പറയുന്നത്. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി. രാജേഷ് ഹാട്രിക് ജയം നേടുമെന്ന് എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ഇടതു കോട്ടയിൽ രാജേഷ് വന്മുന്നേറ്റം നടത്തുമെന്ന് സർവേ പറയുന്നു. പാലക്കാട് കൂടാതെ ആറ്റിങ്ങലിലാണ് സിപിഎം അനായാസം വിജയിക്കുക. ഇവിടെ സമ്പത്ത് വിജയിക്കുമെന്ന് മനോരമ പറയുന്നു.

അതേസമയം അഞ്ചിടങ്ങളിലാണ് ഫോട്ടോഫിനിഷ് നടക്കുന്നത്. കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിലാണ് അതിശക്തമായ മത്സരം നടക്കുന്നത്. ഇവിടെ കണ്ണൂരിൽ കെ സുധാകരന് നേരിയ മുൻതൂക്കണുണ്ടെങ്കിലും കോഴിക്കോട് മണ്ഡലത്തിൽ പ്രദീപ് കുമാർ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ശക്തമായ ത്രികോണ മത്സരം നടന്ന തൃശ്ശൂരുൽ നേരിയ മുൻതൂക്കം മാത്രാണ് ടി എൻ പ്രതാപന് ഉള്ളത്. ഇവിടെ മണ്ഡലത്തെ ഇളക്കിമറിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. ആലപ്പുഴയിലാണ് ഫോട്ടോഫിനിഷ് സാധ്യതയുള്ള മറ്റൊരു മണ്ഡലം. ഇവിടെ ഇടതു സ്ഥാനാർത്ഥി എ എം ആരിഫിന് നേരിയ മുൻതൂക്കമുണ്ടെന്ന് പ്രവചനം വരുന്നു. അതേസമയം മറ്റൊരു ഫോട്ടോഫിനിഷ് നടക്കുന്നത് പത്തനംത്തിട്ടയിലാണ്. ഇവിടെ കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തു വരും. ആന്റോ ആന്റണിക്ക് നേരിയ മുൻതൂക്കമെന്നുമാണ് പ്രവചനം വരുന്നത്.

ആലത്തൂരിൽ യുഡിഎഫിന്റെ പുതുമുഖ സ്ഥാനാർത്ഥി രമ്യ ഹരിദാസ് അട്ടിമറി ജയം നേടുമെന്ന് മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലം. ഇടതുകോട്ട വീഴുമെന്ന് സർവേ പറയുന്നു. പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീർ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് വിജയം. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജയം പ്രവചിക്കുന്നു എക്‌സിറ്റ് പോൾ ഫലം. വടകരയിൽ കോൺഗ്രസിന്റെ കെ.മുരളീധരന് ആധികാരിക ജയമാണ് പ്രവചിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും ആകാംക്ഷയുണർത്തിയ മൽസരം നടന്ന വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്നായിരുന്നു വോട്ടെടുപ്പിന് മുൻപ് നടത്തിയ സർവേ. വടകരയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് വോട്ടുവിഹിതവും അന്ന് വ്യക്തമാക്കി. കാസർക്കോട്ട് യുഡിഎഫിനാണ് ജയസാധ്യത. കോൺഗ്രസിലെ രാജ്‌മോഹൻ ഉണ്ണിത്താനാണ് സർവേ ജയം പ്രവചിക്കുന്നത്. യുഡിഎഫ് കോട്ടയായ എറണാകുളം മണ്ഡലത്തിൽ അട്ടിമറികളില്ല. യുഡിഎഫിന്റെ യുവ സ്ഥാനാർത്ഥി ഹൈബി ഈഡൻ വൻ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോൾ ഫലം. എൽഡിഎഫിന്റെ പി. രാജീവ് എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനം എന്നിവർ മാറ്റുരച്ച എറണാകുളം മണ്ഡലത്തിൽ ഹൈബിക്ക് വെല്ലുവിളി ഉയർത്താൻ ഇവർക്കായില്ലെന്ന് എക്‌സിറ്റ് പോൾ സൂചനൽകുന്നു.

കോട്ടയത്തെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെ കേരളാ കോൺഗ്രസിലെ തോമസ് ചാഴിക്കാടൻ വിജയിച്ചു കയറുമെന്നാണ് മനോരമ എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP