Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യത്തിന് കരുത്ത് പകർന്ന് വോട്ടുചെയ്യാനെത്തി 113 കാരി മറിയാമ്മ ഉതുപ്പും 112കാരി വി.പി.അമ്മച്ചിയും; കോവിഡും പ്രായവും വകവെക്കാതെ അമ്മച്ചിമാർ പോളിങ് ബൂത്തിലെത്തി; വോട്ട് ചെയ്യാൻ കൂടുതൽ താത്പര്യം നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും എന്ന് മറിയാമ്മ

ജനാധിപത്യത്തിന് കരുത്ത് പകർന്ന് വോട്ടുചെയ്യാനെത്തി 113 കാരി മറിയാമ്മ ഉതുപ്പും 112കാരി വി.പി.അമ്മച്ചിയും; കോവിഡും പ്രായവും വകവെക്കാതെ അമ്മച്ചിമാർ പോളിങ് ബൂത്തിലെത്തി; വോട്ട് ചെയ്യാൻ കൂടുതൽ താത്പര്യം നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും എന്ന് മറിയാമ്മ

ജംഷദ് മലപ്പുറം

മലപ്പുറം: ജനാധിപത്യത്തിന് കരുത്ത് പകർന്ന് വോട്ടുചെയ്യാനെത്തി 113കാരി മറിയാമ്മ ഉതുപ്പും, 112കാരി വി.പി.അമ്മച്ചിയും. കോവിഡും പ്രായവും വകവെക്കാതെ അമ്മച്ചിമാരുടെ പോളിങ് ബൂത്തിലെത്തിയത് മലപ്പുറത്താണ്. മലപ്പുറം പുളിയക്കോട് പാപ്പാലിൽ മറിയാമ്മ ഉതുപ്പ് 113-ാം വയസ്സിലും പൂർണ്ണ ആരോഗ്യത്തോടെയാണ് ഇന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എടപ്പറ്റ പഞ്ചായത്തിൽ ഏഴാം വാർഡിൽ പുളിയക്കോട് എ.എൽ.പി സ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയത്.

വോട്ടവകാശം ലഭിച്ചതുമുതൽ ഇതുവരെ ഒരു വോട്ടും നഷ്ടമാക്കിയിട്ടില്ല. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭർത്താവ് ഉതുപ്പ് ബ്രിട്ടീഷ് കാരുടെ കാലത്തും വോട്ടു ചെയ്യുമായിരുന്നു. അക്കാലത്ത് 5 രുപ നികുതി അടയ്ക്കുന്നവർക്ക് വോട്ടവകാശം ഉണ്ടായിരുന്നു. അനേക ദൂരം നടന്നു പോയി വോട്ടു ചെയ്ത കഥകൾ മറിയാമ്മയുടെ ഓർമ്മയിൽ ഇന്നും തെളിഞ്ഞു നില്ക്കുന്നു. ജവഹർലാൽ നഹ്രുവിനും ഇന്ദിരാഗാന്ധിക്കും വോട്ടു ചെയ്യാനായിരുന്നു കൂടുതൽ താല്പര്യം. മുത്തമകൻ കുര്യാക്കോസിന്റെയും പേരമക്കളുടേയും കൂടെയാണ് വോട്ടു ചെയ്യാൻ പോയത്.3 ആൺമക്കളുടെ കൂടെ മാറി മാറി താമസിക്കുന്ന മറിയാമ്മക്ക് വോട്ടവകാശം എടപ്പറ്റ പഞ്ചായത്തിലാണ്.

ജനാധിപത്യ പ്രകിയയിലെ നിർണായക ഘട്ടമായ തെരഞ്ഞെടുപ്പിൽ 112-ാം വയസ്സിലും വോട്ട് ചെയ്ത് വിപി അമ്മച്ചിയും മാതൃകകാണിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നന്നമ്പ്ര പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെട്ട അന്ത്രിക്കാട് നിവാസിയാണ് അമ്മച്ചി. ശാരീരിക അവശതകളെ മറികടന്ന് ചെറുമുക്ക് ജീലാനി നഗറിലെ ഒന്നാം നമ്പർ ബൂത്തായ ഖുവത്തുൽ ഇസ്ലാം സുന്നി മദ്രസയിലാണ് ഓപ്പൺ വോട്ട് രേഖപ്പെടുത്തിയത്.

ഇത്തവണയും വോട്ടു ചെയ്യാൻ താൻ സന്നദ്ധയാണെന്ന് അറിയിച്ചതോടെ അയൽവാസിയും കുടുംബവും ചേർന്ന് അമ്മച്ചിയെ ബൂത്തിലെത്തിക്കുകയായിരുന്നു. പ്രായാധിക്യത്തിലും സ്ഥാനാർത്ഥികളെ അവർ മത്സരിക്കുന്ന ചിഹ്നം നോക്കി തിരിച്ചറിയാനുള്ള കഴിവ് അമ്മച്ചിക്കുണ്ട്. പണ്ടുമുതലേ കണ്ട് പരിചിതമായ ചിഹ്നങ്ങൾ ഓർമയിൽ മങ്ങിയിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷി പ്രവർത്തകരോടും സ്ഥാനാർത്ഥികളോടും സൗഹൃദമാണ്. എങ്കിലും ഒരു പാർട്ടിയോട് മാത്രമേ സ്ഥായിയായ കൂറുള്ളൂ. വോട്ട് ഇത്തവണയും അവർക്ക് തന്നെ. അമ്മച്ചിക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP