Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വോട്ടെണ്ണുമ്പോൾ പച്ചക്കോട്ടകളിൽ ഇളക്കം തട്ടുമോ? കൂട്ടിക്കിഴിച്ചപ്പോൾ സീറ്റുകൾ കൂടുമെന്ന് ലീഗ്, അട്ടിമറികൾ പ്രതീക്ഷിക്കാമെന്ന് എൽ.ഡി.എഫും; എൻ.ഡി.എ ഉറ്റുനോക്കുന്നത് താനൂരിൽ; മലപ്പുറം ജില്ലയിൽ 78.93 പോളിങ് രേഖപ്പെടുത്തിയതോടെ കണക്കുകൂട്ടലുകൾ ഇങ്ങനെ

വോട്ടെണ്ണുമ്പോൾ പച്ചക്കോട്ടകളിൽ ഇളക്കം തട്ടുമോ? കൂട്ടിക്കിഴിച്ചപ്പോൾ സീറ്റുകൾ കൂടുമെന്ന് ലീഗ്, അട്ടിമറികൾ പ്രതീക്ഷിക്കാമെന്ന് എൽ.ഡി.എഫും; എൻ.ഡി.എ ഉറ്റുനോക്കുന്നത് താനൂരിൽ; മലപ്പുറം ജില്ലയിൽ 78.93 പോളിങ് രേഖപ്പെടുത്തിയതോടെ കണക്കുകൂട്ടലുകൾ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യു.ഡി.എഫിന് ആധിപത്യമുള്ള മലപ്പുറം ജില്ലയിൽ മുസ്ലിംലീഗിന്റെ പച്ചക്കോട്ടകളിൽ ഇത്തവണ വിജയത്തിന് മാധുര്യം കൂടുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പുകൾ. മലപ്പുറം ജില്ലയിൽ 78.93 ശതമാനം പോളിങ് രേഖപ്പെടുത്തിയ ശേഷം നടത്തിയ കണക്ക് കൂട്ടലുകളിലാണ് മലപ്പുറത്ത് കഴിഞ്ഞ തവണത്തേക്കാൾകൂടുതൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്ന പ്രതീക്ഷയിലെത്തിയത്. എന്നാൽ യു.ഡി.എഫിന്റെ ചിലയിടങ്ങളിൽ അട്ടമറി വിജയം എൽ.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്.

അതേ സമയം എൻ.ഡി.എക്ക് മലപ്പുറത്തു പ്രതീക്ഷയുള്ളത് താനൂർ നഗരസഭയിലാണ്. നിലവിൽ താനൂർ നഗരസഭയിലെ പ്രതിക്ഷപം എൻ.ഡി.എയാണ്. 10സീറ്റാണിവിടെ എൻ.ഡി.എക്കുള്ളത്. യു.ഡി.എഫ് സംവിധാനമില്ലാതെ മുസ്ലിംലീഗ് 30സീറ്റ് നേടിയായിരുന്ന കഴിഞ്ഞ തവണ താനൂർ നഗരസഭാ ഭരണം പിടിച്ചെടുത്തിരുന്നത്. കോൺഗ്രസിനും എൽ.ഡി.എഫിനും രണ്ടു സീറ്റുകൾ മാത്രമായിരുന്നു അന്ന്ലഭിച്ചത്. ഇത്തവണ എൻ.ഡി.എ മണ്ഡലത്തിൽ വൻ മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് എൻ.ഡി.എ ക്യാമ്പുകൾ വിശ്വസിക്കുന്നത്. മലപ്പുറം ജില്ലയിൽ 33,55,028 വോട്ടർമാരിൽ 26,48,080 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ജില്ലയിൽ 12,38,067 പുരുഷ വോട്ടർമാരും 14,10,004 വനിതാ വോട്ടർമാരും ഒൻപത് ട്രാൻസ് ജെൻഡർമാരും വോട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്നാം ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 8,387 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. നഗരസഭകളിലെ 516 ഉം ഗ്രാമപഞ്ചായത്തുകളിലെ 3,459 ഉം ഉൾപ്പെടെ ജില്ലയിൽ 3,975 പോളിങ് സ്റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്.


നിലവിൽ ജില്ലാ പഞ്ചായത്ത്,നഗരസഭകൾ,ബ്ലോക്ക് പഞ്ചാത്തുകൾ എന്നിവിടങ്ങളിൽ യു.ഡി.എഫിന്റെ ശക്തമായ അടിത്തറ തകർക്കുന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. ഇതിനാൽതന്നെ ഗ്രാമപഞ്ചാത്തുകളിൽ കൂടുതൽ വിജയം നേടാനുള്ള തന്ത്രങ്ങളാണ് ഇടതുപക്ഷം ഇത്തവണ പയറ്റിയതെങ്കിലും ഇത്തവണ യു.ഡി.എഫിന്റെ വെൽഫെയർപാർട്ടി ബന്ധവും, മുൻതവണത്തേതിൽനിന്നും വിഭിന്നമായി സാമ്പാർമുന്നണികൾ പിരിച്ചുവിട്ട് യു.ഡി.എഫ് സംവിധാനത്തിൽ മത്സരത്തിച്ചതും എൽ.ഡി.എഫിന് കൂടുതൽ ക്ഷീണം ചെയ്യാനുള്ള സാധ്യതകളാണുള്ളത്.

സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചുമാണ് എൽ,ഡി.എഫ് ഇത്തവണ വോട്ടു തേടിയത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ വിജയമാണുണ്ടായത്. ആകെയുള്ള 32 സീറ്റുകളിൽ 27 എണ്ണത്തിൽ ഐക്യമുന്നണിയാണ് വിജയിച്ചത്. ഇടതുപക്ഷത്തിന് അഞ്ചു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫിൽ മുസ്്ലിം ലീഗിന് ഇരുപതും കോൺഗ്രസിന് ഏഴും അംഗങ്ങളാണുള്ളത്. ഇടതുമുന്നണിയിൽ സിപിഎമ്മിന് നാലും സിപിഐക്ക് ഒരംഗവുമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നിലമെച്ചപ്പെടുത്തിയിരുന്നു.
2010 ലെ തെരഞ്ഞെടുപ്പിൽ 32 സീറ്റികളിൽ മൽസരിച്ച ഇടതുപക്ഷത്തിന് രണ്ടു സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കഴിഞ്ഞ തവണ അഞ്ചു പേർ വിജയിച്ചു. ഇത്തവണ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.

എന്നാൽ ഇത് ഇത്തവണ രണ്ടിലേക്ക് തന്നെ ചുരുങ്ങുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകൾ പറയുന്നത്. 1995 ൽ നിലവിൽ വന്ന മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഇതുവരെ യു.ഡി.എഫിന് വെല്ലുവിളി ഉയർത്താൻ ഇടതുമുന്നണിക്കായിട്ടില്ല. ഇത്തവണ യു.ഡി.എഫിൽ മുസ്്ലിം ലീഗ് 22 സീറ്റുകളിലും കോൺഗ്രസ് പത്തു സീറ്റുകളിലുമാണ് മൽസരിക്കുന്നത്.ഇടതുമുന്നണിയിൽ ഇത്തവണ സീറ്റു വിഭജനം അന്തിമഘട്ടത്തിലാണ്.സിപിഎമ്മിനും സിപിഐക്കും പുറമെ ഐ.എൻ.എൽ, എൻ.സി.പി., ആർ.എസ്‌പി എന്നിവർക്കും സീറ്റുകളുണ്ടാകും. വിജയസാധ്യതയുള്ള സ്വനന്ത്രമാരെ പിന്തുണക്കുന്ന കാര്യവും മുന്നണി പരിഗണിക്കുന്നുണ്ട്.

ജില്ലയിലെ നഗരസഭകളിൽ ഒമ്പതെണ്ണം യു.ഡി.എഫും മൂന്നെണ്ണം ഇടതു മുന്നണിയുമാണ് ഭരിക്കുന്നത്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി,തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ,വളാഞ്ചേരി,കോട്ടക്കൽ,നിലമ്പൂർ നഗരസഭകളിലാണ് യു.ഡി.എഫ് ഭരണമുള്ളത്. പെരിന്തൽമണ്ണ,തിരൂർ,പൊന്നാനി നഗരസഭകളാണ് ഇടതുപക്ഷം ഭരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ആധിപത്യം. 12 ബ്ലോക്കുകളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചത്. മൂന്നിടങ്ങളിലാണ് ഇടതുപക്ഷത്തിന് ഭരണത്തിലെത്താനായത്. പൊന്നാനി, പെരുമ്പടപ്പ്, തിരൂർ ബ്ലോക്കുകളിലാണ് ഇടതു ഭരണം. നിലമ്പൂർ,കാളികാവ്,വണ്ടൂർ,അരീക്കോട്,വേങ്ങര,കൊണ്ടോട്ടി,താനൂർ,തിരൂരങ്ങാടി,കുറ്റിപ്പുറം,മങ്കട,പെരിന്തൽമണ്ണ,മലപ്പുറം ബ്ലോക്കുകളാണ് യു.ഡി.എഫിന്റെ ആധിപത്യത്തിലുള്ളത്.

ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് മെച്ചപ്പെട്ട നിലയാണുള്ളത്. ആകെയുള്ള 94 പഞ്ചായത്തുകളിൽ യു.ഡി.എഫ് 51 എണ്ണം ഭരിക്കുമ്പോൾ 35 എണ്ണത്തിലാണ് ഇടതുഭരണമുള്ളത്. ആറിടങ്ങളിൽ മുസ്്ലിം ലീഗ് ഒറ്റത്ത് ഭരിക്കുന്നു. രണ്ട് പഞ്ചായത്തുകളിൽ മുന്നണി ബന്ധങ്ങളൊന്നിമില്ലാത്ത ജനകീയ മുന്നണിയുടേതാണ് ഭരണം.ചുങ്കത്തറ,എടക്കര,ചെറുകാവ്,പള്ളിക്കൽ,വാഴക്കാട്,പുളിക്കൽ,മുതുവല്ലൂർ,മമ്പാട്, പാണ്ടിക്കാട്,വണ്ടൂർ,കീഴുപറമ്പ്,പുൽപ്പറ്റ,അരീക്കോട്,കുഴിമണ്ണ,എടവണ്ണ,കോഡൂർ,മൊറയൂർ,പൊന്മള,പൂക്കോട്ടൂർ,ഒതുക്കുങ്ങൽ,കാളികാവ്,ചോക്കാട്,കരുവാരകുണ്ട്,എടപ്പറ്റ,ആലിപറമ്പ്,കീഴാറ്റൂർ,താഴേക്കോട്,വെട്ടത്തൂർ,കുറവ,മക്കരപറമ്പ്,ആതവനാട്,ഇരുമ്പിളിയം,മാറാക്കര,കുറ്റിപ്പുറം,കൽപ്പകഞ്ചേരി,എ.ആർ.നഗർ,എടരിക്കോട്,വേങ്ങര,കണ്ണമംഗലം,ഊരകം,തേഞ്ഞിപ്പലം,വള്ളികുന്ന്,മൂന്നിയൂർ,പെരുവള്ളൂർ,ചെറിയമുണ്ടം,വെട്ടം,തിരുനാവായ,മംഗലം,ആലങ്കോട്,പെരുമ്പടപ്പ്,വെളിയങ്കോട് പഞ്ചായത്തുകളാണ് യു.ഡി.എഫ് ഭരണമുള്ളത്.

ഏലംകുളം,മേലാറ്റൂർ,പുലാമന്തോൾ,അങ്ങാടിപ്പുറം,മൂർഖനാട്,മങ്കട,കൂട്ടിലങ്ങാടി,പുഴക്കാട്ടിരി,എടയൂർ,ഒഴൂർ,താനാളൂർ,വളവന്നൂർ,നിറമരുതൂർ,പുറത്തൂർ,തലക്കാട്,തൃപ്രങ്ങോട്,തവനൂർ,വട്ടംകുളം,എടപ്പാൾ,കാലടി,മാറഞ്ചേരി,നന്നംമുക്ക്,വഴിക്കടവ്.മൂത്തേടം,ചാലിയാർ,പോത്തുകൽ,വാഴയൂർ,പോരൂർ,തൃക്കലങ്ങോട്,തിരുവാലി,ഊർങ്ങാട്ടിരി,കാവനൂർ,അമരമ്പലം,കരുളായി,തൂവ്വൂർ എന്നീ പഞ്ചായത്തുകൾ ഇടതുമുന്നണി ഭരിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബന്ധം തകർന്നതിനെ തുടർന്ന് ലീഗും കോൺഗ്രസും വേറിട്ട് മൽസരിക്കുകയും മുസ്്ലിം ലീഗ് ഒറ്റക്ക് ഭരണം നേടുകയും ചെയ്ത ആറു പഞ്ചായത്തുളാണുള്ളത്.തെന്നല,നന്നമ്പ്ര,പൊന്മണ്ടം,പെരുമണ്ണ ക്ലാരി,ആനക്കയം,ചീക്കോട് പഞ്ചായത്തുളാണിത്. പറപ്പൂർ,ചേലേമ്പ്ര പഞ്ചായത്തുകളിലാകട്ടെ ജനകീയ മുന്നണിയാണ് ഭരണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP