Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വതന്ത്രരുടെ കണക്കുകൾ ചേരുന്നതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 ഗ്രാമ പഞ്ചായത്തുകൾ കൂടി; എൽഡിഎഫ് പഞ്ചായത്തുകളുടെ എണ്ണം 514ൽ നിന്ന് 551 ആയി ഉയരുന്നു; വിമതരെയും ഒപ്പം ചേർക്കുന്നതോടെ ലഭിക്കുന്നത് 42 മുൻസിപ്പാലിറ്റികൾ; ഒപ്പം അഞ്ച് കോർപ്പറേഷനുകളും 12 ജില്ലാപഞ്ചായത്തുകളും; അന്തിമ കണക്ക് വരുമ്പോൾ തദ്ദേശത്തിൽ വീശിയടിച്ചത് ഇടതുസൂനാമി

സ്വതന്ത്രരുടെ കണക്കുകൾ ചേരുന്നതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 ഗ്രാമ പഞ്ചായത്തുകൾ കൂടി; എൽഡിഎഫ് പഞ്ചായത്തുകളുടെ എണ്ണം 514ൽ നിന്ന് 551 ആയി ഉയരുന്നു; വിമതരെയും ഒപ്പം ചേർക്കുന്നതോടെ ലഭിക്കുന്നത് 42 മുൻസിപ്പാലിറ്റികൾ; ഒപ്പം അഞ്ച് കോർപ്പറേഷനുകളും 12 ജില്ലാപഞ്ചായത്തുകളും; അന്തിമ കണക്ക് വരുമ്പോൾ തദ്ദേശത്തിൽ വീശിയടിച്ചത് ഇടതുസൂനാമി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലത്തിൽ സ്വതന്ത്രരെയും മറ്റും ചേർത്തുള്ള അന്തിമ കണക്ക് പുറത്തുവരുമ്പോൾ ഇടതുമുന്നണിക്ക് വൻ നേട്ടം. നേരത്തെ ഇലക്ഷൻ കമ്മീഷന്റെ സോഫ്റ്റ്‌വെയറിൽ ഇടതുസ്വതന്ത്രരിൽ പലരെയും യുഡിഎഫിന് തെറ്റായി ചേർത്തത് വൻ വിവാദമായിരുന്നു. അത് പരിഹരിച്ച് വാർഡുകളുടെ മൊത്തം കണക്കാണ് കമ്മീഷൻ ഇപ്പോൾ തങ്ങളുടെ തെരഞ്ഞെടുപ്പ് ഫല സൂചികയായ ട്രൻഡിൽ നൽകുന്നത്. ഇവിടെയും സ്വതന്ത്രർ എന്നത് അങ്ങനെ തന്നെ വേറെ കള്ളിയാക്കി വിടുകയാണ് ചെയ്യുന്നത്.

എന്നാൽ ഇങ്ങനെ ജയിച്ചവരിൽ നല്ലൊരു പങ്കും ഇടത് സ്വതന്ത്രർ ആണെന്നും ഇലക്ഷൻ കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ച 514 സീറ്റിൽ നിന്ന് ഉയർന്ന് 551 ഗ്രാമപഞ്ചായത്തുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് സിപിഎം പറയുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ 549 പഞ്ചായത്തുകളാണ് എൽഡിഎഫിന് ലഭിച്ചത്. അതിശക്തമായ സർക്കാർ വിരുദ്ധ പ്രചാരണം ഉണ്ടായിട്ടും രണ്ട് പഞ്ചായത്തുകൂടി അധികം പിടിക്കയാണ് എൽഡിഎഫ് ചെയ്തത്. നേരത്തെ 514 ആണ് യഥാർഥ പഞ്ചായത്തുകൾ എന്ന് കരുതി, 35 പഞ്ചായത്തുകൾ ഇത്തവണ ഇടതുമുന്നണിക്ക് നഷ്ടം വന്നു എന്നായിരുന്നു പ്രചാരണം വന്നിരുന്നത്. അതുപോലെ യുഡിഎഫിന്റെ പഞ്ചായത്തുകളുടെ എണ്ണം അന്തിമ കണക്കിൽ 315 ആയി കുറഞ്ഞിട്ടുമുണ്ട്.

അതുപോലെ നേരത്തെ ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ പ്രഖ്യാപിച്ചതിൽനിന്ന് വിഭിന്നമായാണ് മൂൻസിപ്പാലിറ്റയിലെ കാര്യങ്ങൾ. യുഡിഎഫ്-45, എൽഡിഎഫ്-35 എന്നിങ്ങനെയായിരുന്നു ഇലക്ഷൻ കമ്മീഷന്റെ സൈറ്റായ ട്രെൻഡിൽ ഉണ്ടായിരുന്നത്. എന്നാൽ യുഡിഎഫ് സ്വതന്ത്രരെ എൽഡിഎഫിൽ ചേർത്തുകൊണ്ടായിരുന്നു ഈ തെറ്റായ കണക്ക് വന്നത്. ഈ പിശക് പരിഹരിക്കുമ്പോൾ 39 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫും 37 ഇടങ്ങളിൽ യുഡിഎഫിനും എന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത ആറ് നഗരസഭകളുമുണ്ട്. എന്നാൽ ഇങ്ങനെ തുല്യതയിൽ നിൽക്കുന്ന മുക്കം, വർക്കല , പരവൂർ തുടങ്ങിയ പഞ്ചായത്തുകളിൽ വിമതർ ഇടതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ എൽഡിഎഫിന്റെ നേട്ടം 42 മുൻസിപ്പാലിറ്റിയിലേക്ക് ഉയരും. കഴിഞ്ഞതവണ എൽഡിഎഫിന് 44 മുൻസിപ്പാലികളാണ് ഉണ്ടായിരുന്നത്. അങ്ങനെ വരുമ്പോൾ രണ്ട് മുൻസിപ്പാലിറ്റിയിൽ മാത്രമാണ് എൽഡിഎഫ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ പിറകോട്ട് പോയതെന്ന് വ്യക്തമാണ്.

ജില്ലാപഞ്ചായത്തിൽ 14ൽ 11 കൈപ്പിടിയിൽ ഒതുക്കാൻ ഇടതിനായി. പലയിടത്തും മൃഗീയ ഭൂരിപക്ഷമാണ് ഇടതിനുള്ളത്. കഴിഞ്ഞതവണ വെറും 7 ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. എന്നാൽ യുഡിഎഫ് ആകട്ടെ വെറും 2 ജില്ലാപഞ്ചായത്തിലേക്ക് വീണു. മലപ്പുറം, എറണാകുളം, എന്നീ ജില്ലാപഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് ജയിക്കാൻ അയത്. വയനാട്ടിൽ സമനിലയാണ്. പല ജില്ലകളിലും യുഡിഎഫ് തുടച്ചു നീക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്.

പാലക്കാട് മുപ്പതിൽ വെറും 3 സീറ്റും, തൃശൂരിൽ 29ൽ 5 സീറ്റും, ആലപ്പുഴയിൽ 23ൽ വെറും രണ്ടു സീറ്റും, കൊല്ലത്ത് ഇരുപത്തിയാറിൽ വെറും 3 സീറ്റുമാണ് യുഡിഎഫിന് കിട്ടിയത്.കണ്ണൂർ യുഡിഎഫ്-7 എൽഡിഎഫ്- 16, കോഴിക്കോട് യുഡിഎഫ്-9, എൽഡിഎഫ്- 18, മലപ്പുറം യുഡിഎഫ്-27, എൽഡിഎഫ്-5 , പാലക്കാട് യുഡിഎഫ്-3 എൽഡിഎഫ്- 27, തൃശൂർ- എൽഡിഎഫ് -24 യുഡിഎഫ്- 5 ,എറണാംകുളം- യുഡിഎഫ്-15 എൽഡിഎഫ്- 8 ,ഇടുക്കി എൽഡിഎഫ്-10 യുഡിഎഫ്- 6, കോട്ടയം എൽഡിഎഫ്- 14 യുഡിഎഫ്-7, ആലപ്പുഴ എൽഡിഎഫ്- 21 യുഡിഎഫ് 2, പത്തനംതിട്ട എൽഡിഎഫ് -12, യുഡിഎഫ് 4, കൊല്ലം എൽഡിഎഫ് -23 യുഡിഎഫ് 3, തിരുവനന്തപുരം എൽഡിഎഫ് 20 യുഡിഎഫ് -6 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കക്ഷിനില.

കോർപ്പറേഷനിലും 6ൽ അഞ്ചും ഇടത്തോട്ട് ചായുന്നതാണ് കണ്ടത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കൊച്ചിയിലും, തൃശൂരിലും വിമതർ എൽഡിഎഫിന് ഒപ്പമാണ്. കഴിഞ്ഞ തവണ നാല് കോർപ്പറേഷനായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫിനാകട്ടെ കണ്ണൂരിലെ തകർപ്പൻ പ്രകടനം മാത്രമാണ് ആശ്വസമാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP