Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ട നിര; ഏറ്റവും പുതിയ കണക്കുകളിൽ സംസ്ഥാനത്ത് 75 ശതമാനം പോളിങ്; ഏറ്റവും മുന്നിൽ 80 ശതമാനവുമായി കണ്ണൂരും ഒടുവിൽ പൊന്നാനിയും; രാഹുൽ ഗാന്ധിയുടെ വയനാടിൽ റെക്കോഡ് പോളിങ്; ആറ് ശതമാനം വർധനവുമായി ഞെട്ടിച്ച് പത്തനംതിട്ട; വോട്ടിംഗിനിടെ കല്ലുകടിയായി യന്ത്ര തകരാറും; സംസ്ഥാനത്തെ കനത്ത പോളിങ്ങിൽ എല്ലാ മുന്നണികൾക്കും ശുഭപ്രതീക്ഷ; പോളിങ്ങിനിടെ കുഴഞ്ഞ് വീണ് മരിച്ചത് എട്ട് പേർ

പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ട നിര; ഏറ്റവും പുതിയ കണക്കുകളിൽ സംസ്ഥാനത്ത് 75 ശതമാനം പോളിങ്; ഏറ്റവും മുന്നിൽ 80 ശതമാനവുമായി കണ്ണൂരും ഒടുവിൽ പൊന്നാനിയും; രാഹുൽ ഗാന്ധിയുടെ വയനാടിൽ റെക്കോഡ് പോളിങ്; ആറ് ശതമാനം വർധനവുമായി ഞെട്ടിച്ച് പത്തനംതിട്ട; വോട്ടിംഗിനിടെ കല്ലുകടിയായി യന്ത്ര തകരാറും; സംസ്ഥാനത്തെ കനത്ത പോളിങ്ങിൽ എല്ലാ മുന്നണികൾക്കും ശുഭപ്രതീക്ഷ; പോളിങ്ങിനിടെ കുഴഞ്ഞ് വീണ് മരിച്ചത് എട്ട് പേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ കേരളത്തിൽ പോളിങ് നടക്കുന്ന 20 മണ്ഡലങ്ങളിലും കനത്ത പോളിങ്ങ്. ആറ് മണിക്ക് തെരഞ്ഞെടപ്പ് അവസാനിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച സമയത്ത് 74 ശതമാനം വോട്ടുകൾ പോൾ ചെയ്തിട്ടുണ്ട്. എന്നാൽ പല ബൂത്തുകളിലും ഇപ്പോഴും വോട്ടർമാരുടെ നീണ്ട നിര തന്നെ തുടരുന്നുണ്ട്. ആറ് മണിക്ക് വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയവർക്ക് ടോണുകൾ കൊടുത്ത് ബൂത്തിന്റെ പ്രധാന ഗേറ്റ് പൂട്ടിക്കഴിഞ്ഞു. ഇനി ഇതിലൂടെ ആരെയും അകത്തേക്ക് കയറ്റി വിടില്ല. വോട്ട് ചെയ്തവരെ പുറത്തേക്ക് വിടും വയനാട്ടിൽ റെക്കോഡ് പോളിങ് രേഖപ്പെടുത്തി. 76 ശതമാനത്തിലേറെയാണ് പോളിങ്. 2009 ലെ റെക്കോഡാണ് മറികടന്നത്.

2014ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6 ശതമാനം പോളിങ് വർധനവുമായി പത്തനംതിട്ടയാണ് ഞെട്ടിച്ചത്. 980 ശതമാനത്തിന് മുകളിൽ പോയ കണ്ണൂരാണ് ഏറ്റവും വലിയ പോളിങ് നടന്നത്. ഏറ്റവും കുറവ് പോളിങ് പൊന്നാനിയിലാണ്. കഴിഞ്ഞ തവണത്തെക്കാൾ 5 ശതമാനം ആണ് കുറഞ്ഞത്. പല ബൂത്തുകളിലും ഇപ്പോഴത്തെ നിലയിൽ കൂടുതൽ ആളുകൾ ക്യൂ നിൽക്കുന്നതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും വർധിക്കാനാണ് സാധ്യത. അന്തിമ കണ്കക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്നതും വൈകിയേക്കും

നാല് മണിക്ക് ലഭിക്കുന്ന കണക്ക് പ്രകാരം മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം ഇങ്ങനെ

കാസർഗോഡ് 74.5, കണ്ണൂർ 78.16, വടകര 72.98, വയനാട് 76.21, കോഴിക്കോട് 72.45, മലപ്പുറം 71.04, പൊന്നാനി 68.31, പാലക്കാട് 74.12, ആലത്തൂർ 74.69, തൃശ്ശൂർ 73.29, ചാലക്കുടി 75.97, എറണാകുളം 72.02, ഇടുക്കി 73.5, കോട്ടയം 73.08, ആലപ്പുഴ 75.2, മാവേലിക്കര 71.08, പത്തനംതിട്ട 71.39, കൊല്ലം 71.1, ആറ്റിങ്ങൽ 71.8, തിരുവനന്തപുരം 70.86

കേരളത്തിൽ 24,970 പോളിങ് ബൂത്തുകളാണ് ആകെ ഉള്ളത്. ഇതിൽ 3621 ബൂത്തുകളാണ് പ്രശ്നമുള്ളതായി കണക്കാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന 245 ബൂത്തുകളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ വയനാട്ടിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിൽ 12 സീറ്റ് യുഡിഎഫിനും എട്ട് സീറ്റ് എൽഡിഎഫിനുമാണുള്ളത്. സീറ്റൊന്നും ഇല്ലാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ എന്നതാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം.

സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതി ഉയർന്നു. തിരുവനന്തപുരം ചൊവ്വരയിൽ കൈപ്പത്തിയിൽ വോട്ട് ചെയ്യുമ്പോൾ താമരചിഹ്നം തെളിയുന്നുവെന്ന് പരാതി ഉയർന്നു. ചേർത്തലയിൽ മോക്ക് പോളിൽ ചെയ്ത വോട്ടെല്ലാം താമരയിൽ പതിഞ്ഞതും വൻ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.എന്നാൽ വോട്ടിങ് യന്ത്രത്തകരാറു കൊണ്ടോ മറ്റ് സാങ്കേതിക കാരണങ്ങൾ കാരണമോ പോളിങ് വൈകിയ സ്ഥലങ്ങളിൽ ഒരു മണിക്കൂർ അധികം സമയം അനുവദിക്കണമെന്ന് യുഡിഎഫ്. പ്രതിപക്ഷ നേതാവ് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം പാൽകുളങ്ങര യുപി സ്‌കൂളിലെ 37ാം ബൂത്തിൽ കള്ളവോട്ടെന്ന് ആരോപണം ഉയർന്നിരുന്നു. പൊന്നമ്മാൾ ഭഗവതി എന്ന 78 കാരിയാണ് ആരോപണവുമായി എത്തിയത്. വോട്ടിന് കൈയിൽ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചു. മറ്റൊരാൾ വോട്ട് ചെയ്‌തെന്ന് ബൂത്ത് ഏജൻുമാർ അറിയിച്ചതിനെ തുടർന്നാണ് വോട്ട് നിഷേധിച്ചത്.

തിരുവനന്തപുരം പാൽകുളങ്ങരയിലും കൊല്ലത്തും കള്ളവോട്ടുകളും റിപ്പോർട്ട് ചെയ്തു.പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചു വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവർ ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം.പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം . ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നതിനിടെ അഞ്ച് പേർ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാൻ വരി നിൽക്കുന്നതിനിടയിലാണ് മരണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂർ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ (74) എന്നിവരാണ് മരിച്ചത്.

മാവേലിക്കര കണ്ടിയൂർ ശ്രീരാമകൃഷ്ണ യു പി സ്‌കൂളിൽ വോട്ട് ചെയ്യാൻ വന്നപ്പോഴാണ് പ്രഭാകരൻ കുഴഞ്ഞ് വീണ് മരിച്ചത്. പാറപ്പുറം കുമാരനാശാൻ മെമോറിയൽ യുപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൽ രക്ഷിക്കാനായില്ല. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

പാനൂരിനടുത്ത് ചൊക്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. വടകര മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ, വിജേഷ്. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിങ് ബൂത്തിൽ വച്ചാണ് ചാക്കോ മത്തായി മരിച്ചത്

കൊല്ലം കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തി പോളിങ് ബൂത്തിൽ കുഴഞ്ഞ് വീണ മണി മരിച്ചത് ആശുപത്രിയിൽ വച്ചാണ്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്‌കൂളിൽ അഞ്ചാം നമ്പർ ബൂത്തിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് കാണാത്തതിനെത്തുടർന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP