Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥാനാർത്ഥികൾ പ്ലീസ് നോട്ട്! 10,000-ൽ കൂടുതൽ നേരിട്ട് പിരിക്കരുത്; വാങ്ങിയാൽ നിങ്ങൾപ്പെടും; 10,000 രൂപയിൽ കൂടുതൽ ചെക്കായോ ഡ്രാഫ്റ്റായോ ഓൺലൈൻ വഴിയോ മാത്രമെ സ്വീകരിക്കാനാവൂ; ഒരു സ്ഥാനാർത്ഥിക്ക് പരമാവധി 70 ലക്ഷംവരെ ചെലവാക്കാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു മണ്ഡലത്തിൽ നിയമിച്ചിരിക്കുന്നത് എട്ട് ചെലവ് നിരീക്ഷകരെ

സ്ഥാനാർത്ഥികൾ പ്ലീസ് നോട്ട്! 10,000-ൽ കൂടുതൽ നേരിട്ട് പിരിക്കരുത്; വാങ്ങിയാൽ നിങ്ങൾപ്പെടും; 10,000 രൂപയിൽ കൂടുതൽ ചെക്കായോ ഡ്രാഫ്റ്റായോ ഓൺലൈൻ വഴിയോ മാത്രമെ സ്വീകരിക്കാനാവൂ; ഒരു സ്ഥാനാർത്ഥിക്ക് പരമാവധി 70 ലക്ഷംവരെ ചെലവാക്കാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു മണ്ഡലത്തിൽ നിയമിച്ചിരിക്കുന്നത് എട്ട് ചെലവ് നിരീക്ഷകരെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കഴിഞ്ഞതവണ 20,000 രൂപവരെ നേരിട്ട് സ്വീകരിക്കാമായിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കണമെന്ന കർശനനിർദ്ദേശം ഇക്കുറി വീണ്ടും കടുപ്പിച്ചതോടെ നേരിട്ട് കൈപ്പറ്റാവുന്ന തുക പതിനായിരമാക്കി കുറച്ചു. ചെലവിനത്തിൽ കൃത്യത പുലർത്താൻ നിരീക്ഷകർക്ക് കമ്മിഷൻ പ്രത്യേക നിർദ്ദേശം നൽകി.എന്തെങ്കിലും വീഴ്ചതെളിഞ്ഞാൽ ആദ്യം ചെലവുകാര്യം നോക്കുന്ന ഉദ്യോഗസ്ഥരുടെ ജോലിതന്നെ പ്രതിസന്ധിയിലാകുമെന്നാണ് കമ്മിഷൻ വൃത്തങ്ങൾ നൽകുന്ന മുന്നറിയിപ്പ്.

ഒരു മണ്ഡലത്തിൽ എട്ട് ചെലവ് നിരീക്ഷകരെയാണ് കമ്മിഷൻ നിയമിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികൾ ചെലവാക്കുന്നതോ സംഭാവന സ്വീകരിക്കുന്നതോ സംബന്ധിച്ച് പരാതികൾ കിട്ടിയാൽ അന്വേഷിക്കാൻ പ്രത്യേകസംഘത്തെതന്നെ നിയോഗിക്കും.കഴിഞ്ഞതവണ 20,000 രൂപവരെ നേരിട്ട് സ്വീകരിക്കാമായിരുന്നു. ഇക്കുറി മുതൽ 10,000 രൂപയിൽ കൂടുതലുള്ളത് ചെക്കായോ ഡ്രാഫ്റ്റായോ ഓൺലൈൻ വഴിയോ മാത്രമെ സ്വീകരിക്കാനാവൂ.

വിദേശത്തുനിന്ന് കിട്ടുന്ന സംഭാവനയും ചെലവ് കണക്കിൽപ്പെടും. വിദേശത്തുപിരിക്കാൻ പോയാലും വോട്ടുതേടി പോയാലും ചെലവ് കണക്കിൽവരും. വിദേശപണം സ്വീകരിക്കുന്നതും മറ്റും നോക്കാൻ എൻഫോഴ്സ്മെന്റിലും സംവിധാനം ഉണ്ട്.ഒരു സ്ഥാനാർത്ഥിക്ക് പരമാവധി 70 ലക്ഷംവരെ ചെലവാക്കാം. നാമനിർദ്ദേശപത്രിക കൊടുക്കുന്നതുമുതൽ ഫലംവരുന്നതുവരെയുള്ള ചെലവാണ് കണക്കിൽപ്പെടുക. നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിനുമുമ്പുള്ളത് രാഷ്ട്രീയ കക്ഷികളുടെ ചെലവിലേ വരു.

നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥികൾക്ക് റിട്ടേണിങ് ഓഫീസർ ചെലവ് രജിസ്റ്റർ നൽകും. സ്ഥാനാർത്ഥി ഓരോ ദിവസത്തെയും ചെലവ് ഇതിൽ രേഖപ്പെടുത്തുകയും വൗച്ചറുകൾ സൂക്ഷിക്കുകയും വേണം. പത്രിക പിൻവലിക്കൽ തീയതി കഴിഞ്ഞ് ചെലവ് നിരീക്ഷകസംഘം രജിസ്റ്റർ പരിശോധിക്കും. തെറ്റുകൾ, കുറവുകൾ, കുഴപ്പങ്ങൾ എന്നിവ തിരുത്താൻ ആവശ്യപ്പെടും. ഫലംവന്ന് ഒരുമാസത്തിനകം പൂർണ കണക്ക് തെളിവുകളോടെ ഹാജരാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP