Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ചൂട് മാറി; ഇനി നാലാംഘട്ടം മധ്യപ്രദേശ്, ജാർഖണ്ഡടക്കമുള്ള ഹിന്ദി മേഖലകളിൽ; ആദ്യ പകുതി പിന്നിട്ടെങ്കിലും പല സംസ്ഥാനങ്ങളിലും പോളിങ് ശതമാനം താഴേക്ക്; കേരളത്തിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ് ശതമാനം; വിശ്വാസത്തിലും വികസനത്തിലും ഊന്നി മുന്നണികൾ

കേരളത്തിലെ ചൂട് മാറി; ഇനി നാലാംഘട്ടം മധ്യപ്രദേശ്, ജാർഖണ്ഡടക്കമുള്ള ഹിന്ദി മേഖലകളിൽ; ആദ്യ പകുതി പിന്നിട്ടെങ്കിലും പല സംസ്ഥാനങ്ങളിലും പോളിങ് ശതമാനം താഴേക്ക്; കേരളത്തിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ് ശതമാനം; വിശ്വാസത്തിലും വികസനത്തിലും ഊന്നി മുന്നണികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; കേരളത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പകുതി പിന്നിട്ടപ്പോൾ രാജ്യത്തെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പോളിങ് ശതമാനം 2014ൽ നിന്ന് താഴേക്ക് പോയി എന്നതാണ് വാസ്തുത. അടുത്ത നാലുഘട്ടത്തിലേക്കും തൽ സ്ഥിതി തുടരുമെന്നാണ് സൂചന.

ഇനി മുഖ്യ പോരാട്ടം ഹിന്ദി മേഖലയിൽ. 543 ൽ 303 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞു. ഇനി 4 ഘട്ടങ്ങളിലായി 240 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണു നടക്കാനുള്ളത്. 3ാം ഘട്ടം കഴിഞ്ഞതോടെ ദക്ഷിണേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർണമായി.

മധ്യപ്രദേശ് (29) ജാർഖണ്ഡ് (14) ഹരിയാന (10) ഡൽഹി (7), രാജസ്ഥാൻ (25) ഹിമാചൽപ്രദേശ് (4) പഞ്ചാബ് (13) എന്നീ സംസ്ഥാനങ്ങളിൽ ഇനിയാണു തിരഞ്ഞെടുപ്പ്. ബിഹാറിലെ 26, ഉത്തർപ്രദേശിലെ 54, മഹാരാഷ്ട്രയിൽ 17, ബംഗാളിലെ 32, ഒഡീഷയിലെ 6 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളു. ഇനി മിക്ക സംസ്ഥാനങ്ങളിലും ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ്.

2014ൽ ഏപ്രിൽ ഏഴ് മുതൽ മെയ് 12 വരെയുള്ള കാലയളവിൽ ഒമ്പത് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.മെയ് 16-നായിരുന്നു വോട്ടെണ്ണൽ. എല്ലാ നടപടിക്രമങ്ങളും അവസാനിക്കാൻ 72 ദിവസമാണ് എടുത്തത്. 2009-ൽ ഇതിനായി 75 ദിവസമെടുത്തു.

കേരളത്തിൽ വോട്ടിങ് ശതമാനം മികച്ച നിലയിലാണെങ്കിലും ദേശീയതലത്തിൽ അതല്ല സ്ഥിതി. ആദ്യ 3 ഘട്ടങ്ങളിൽ വോട്ടിങ് ശതമാനം പല സംസ്ഥാനങ്ങളിലും 2014 നേക്കാൾ താഴെയാണ്.തീവ്രമായ ആശയഭിന്നതകളും പരിധിയില്ലാത്ത വിദ്വേഷ പ്രചാരണവും മൂലം രാജ്യമെങ്ങും ധ്രുവീകരണം വളർത്തിയ പ്രചാരണമാണ് ഇതുവരെ കണ്ടത്. അടുത്ത 4 ഘട്ടങ്ങളിൽ ഈ പ്രവണത ഒന്നു കൂടി ശക്തമാകാനാണു സാധ്യത.

ദേശീയ വിഷയങ്ങളിൽ ഊന്നിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രചാരണം തുടങ്ങിയതെങ്കിൽ കോൺഗ്രസ് തുടക്കം മുതൽ രാജ്യത്ത് നിലനിൽക്കുന്ന കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, വ്യവസായവ്യാപാര മാന്ദ്യം, നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം എന്നിവയിൽ ഊന്നിയായിരുന്നു പ്രചാരണം. രാജ്യത്തെ 25 കോടി പാവപ്പെട്ടവർക്ക് 72,000 രൂപ വീതം പ്രതിവർഷം നൽകുന്ന ന്യായ് പദ്ധതിയായിരുന്നു കോൺഗ്രസിന്റെ മുഖ്യായുധം. ഇതേത്തുടർന്നു ബിജെപിക്കും പ്രചാരണത്തിന്റെ ഊന്നൽ പൊതു പ്രശ്‌നങ്ങളിലേക്കു കൊണ്ടുവരേണ്ടിവന്നു.

നരേന്ദ്ര മോദിക്ക് ഒരവസരം കൂടി എന്ന പ്രചാരണത്തിനാണു ബിജെപി പ്രാമുഖ്യം നൽകുന്നത്. ഒപ്പം പ്രതിപക്ഷത്തെ അനൈക്യവും ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ കക്ഷികൾ ഇതിനെ നേരിടുന്നത് പ്രാദേശിക വിഷയങ്ങളിലേക്കു വിരൽ ചൂണ്ടിയാണ്. ദേശീയ ഐക്യമെന്നതു തിരഞ്ഞെടുപ്പിനു ശേഷം എന്ന നിലപാടിലാണ് പല പ്രാദേശികക്ഷികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP