Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസിന്റെ സ്ഥിതി ദയനീയമായിട്ടും ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി 10 സീറ്റുകൾ ഉറപ്പിക്കാൻ കഴിഞ്ഞത് രാഹുലിന്റെ നീക്കങ്ങളിലെ സുപ്രധാന വിജയം; ആകെയുള്ള 39 സീറ്റുകളിൽ 20 കൊണ്ടും തൃപ്തിപ്പെടാനുള്ള ഡിഎംകെ തീരുമാനവും പ്രതിഷേധം സഖ്യത്തിന് പ്രതീക്ഷ നൽകുന്നു; എഐഎഡിഎംകെയും ബിജെപിയും സഖ്യത്തിലായെങ്കിലും തമിഴ്‌നാട്ടിൽ വൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ഡിഎംകെ - കോൺഗ്രസ് സഖ്യം

കോൺഗ്രസിന്റെ സ്ഥിതി ദയനീയമായിട്ടും ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി 10 സീറ്റുകൾ ഉറപ്പിക്കാൻ കഴിഞ്ഞത് രാഹുലിന്റെ നീക്കങ്ങളിലെ സുപ്രധാന വിജയം; ആകെയുള്ള 39 സീറ്റുകളിൽ 20 കൊണ്ടും തൃപ്തിപ്പെടാനുള്ള ഡിഎംകെ തീരുമാനവും പ്രതിഷേധം സഖ്യത്തിന് പ്രതീക്ഷ നൽകുന്നു; എഐഎഡിഎംകെയും ബിജെപിയും സഖ്യത്തിലായെങ്കിലും തമിഴ്‌നാട്ടിൽ വൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ഡിഎംകെ - കോൺഗ്രസ് സഖ്യം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദേശീയ തലത്തിൽ സഖ്യരൂപീകരണത്ത കാര്യത്തിൽ രാഹുൽ ഗാന്ധി അനുദിനം മിടുക്കനായി വരുന്നു. കോൺഗ്രസിന് കാര്യമായ സ്വാധീനം ഇല്ലാത്തിടത്തും പോലും നേട്ടമുണ്ടാക്കാൻ രാഹുൽ മുൻകൈയെടുത്തു നടത്തുന്ന ശ്രമങ്ങൾക്ക് സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ തമിഴ്‌നാട്ടിൽ 9 സീറ്റുകളിൽ മത്സരിക്കാൻ ഡിഎംകെയുമായി ധാരണ ആക്കിയതും പോണ്ടിച്ചേരിയിലെ ആകെയുള്ള ഒരു സീറ്റ് മത്സരിക്കാൻ തീരുമാനിച്ചതും രാഹുലിന്റെ നയതന്ത്രങ്ങളുടെ നേട്ടമായി മാറി. നേരത്തെ ഝാർഖണ്ഡിൽ ഷിബു സോറന്റെ പാർട്ടിയുമായി ധാരണയുണ്ടാക്കിയതും കോൺഗ്രസിന് നേട്ടമായി മാറിയിരുന്നു. സമാനമായ വിധത്തിൽ തന്നെയാണ് തമിഴ്‌നാട്ടിലും കോൺഗ്രസ് സീറ്റുകളുടെ കാര്യത്തിൽ നേട്ടമുണ്ടാക്കിയത്.

പുതുച്ചേരിയിൽ ഉൾപ്പെടെ 10 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഡിഎംകെ 20 മുതൽ 25 വരെ സീറ്റുകളിലും മറ്റു സീറ്റുകളിൽ ചെറുകക്ഷികളുമായിരിക്കും മത്സരിക്കുക. തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ മണ്ഡലങ്ങളും പുതുച്ചേരിയിൽ ഒരു ലോക്‌സഭാ മണ്ഡലവുമാണ് ഉള്ളത്. മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി നടത്തിയ ചർച്ചയിലാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഡിഎംകെയ്ക്കും സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല. 39 സീറ്റുകളിൽ 37 എണ്ണവും ജയലളിതയുടെ നേതൃത്വത്തിലായിരുന്നു അണ്ണാ ഡിഎംകെയാണ് നേടിയത്. ലോക്‌സഭയിൽ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയായതും അണ്ണാ ഡിഎംകെ തന്നെ. എന്നാൽ ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‌നാട്ടിലെ സ്ഥിതിഗതികൾ മാറി മറിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അണ്ണാ ഡിഎംകെയിലെ വിഭാഗീയതയും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഗുണം ചെയ്യുമെന്നും അവർ കണക്കുകൂട്ടുന്നു. ഇവിടെ ബിജെപിയുമായി ചേർന്ന് മഹാസഖ്യം ഉണ്ടാക്കാനാണ് അണ്ണാ ഡിഎംകെ തീരുമാനിച്ചത്. എന്നാൽ, തമിഴകത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഡിഎംകെ സഖ്യത്തിന് അനുകൂലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും തമിഴ്‌നാടിനെ ശ്രദ്ധാകേന്ദ്രമാക്കും. ദിനകരൻ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് 18 അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇത് അനുകൂലമായാൽ സംസ്ഥാനത്ത് തിരിച്ച് ഭരണത്തിലേറാമെന്നും ഡിഎംകെ പ്രതീക്ഷിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കോൺഗ്രസിന് പ്രധാനം ദേശീയ തിരഞ്ഞെടുപ്പാണ് എന്നതിനാലാണ് കോൺഗ്രസ് ഇവിടെ കൂടുതളിൽ മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ കടുംപിടുത്തതിന് കോൺഗ്രസ് നിൽക്കുകയുമില്ല. ഡിഎംകെ യുപിഎയിൽ തിരിച്ചെത്തിയതിന് പുറമെയാണ് ഇപ്പോൾ കക്ഷികൾ തമ്മിൽ ധാരണയായത്. ഇടത് പാർട്ടികളും വിസികെ, എംഡിഎംകെ, ഐയുഎംഎൽ എന്നീപാർട്ടികളും സഖ്യത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സഖ്യത്തിൽ ആശയക്കുഴപ്പം ഇല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധിയെ ഈ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിത് സ്റ്റാലിൻ ആയിരുന്നു.

അതേസമയം പിഎംകെ, ഡിഎംഡികെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകക്ഷി പാർട്ടികൾ എന്നിവരാണ് ബിജെപിക്കും അണ്ണാ ഡിഎംകെയ്ക്കും ഒപ്പം പ്രതിപക്ഷ സഖ്യത്തിന് എതിരെ കൈകോർത്തിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ബിജെപി- അണ്ണാ ഡിഎംകെ സഖ്യമായി ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ൽ എല്ലാ സീറ്റും തോറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP