Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ പോളിങിൽ ഗണ്യമായ കുറവ്; ആറുമണി വരെ രേഖപ്പെടുത്തിയത് അറുപത് ശതമാനം പോളിങ് മാത്രം; വോട്ടിങ് യന്ത്രത്തിലെ തകരാറിന് പിന്നാലെ പലയിടത്തും വോട്ടെടുപ്പ് വൈകി; യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ വോട്ടു രേഖപ്പെടുത്തി; അക്രമസംഭവങ്ങളിൽ രണ്ട് പേർ മരിച്ചുവെന്നും വിവരം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ പോളിങിൽ ഗണ്യമായ കുറവ്; ആറുമണി വരെ രേഖപ്പെടുത്തിയത് അറുപത് ശതമാനം പോളിങ് മാത്രം; വോട്ടിങ് യന്ത്രത്തിലെ തകരാറിന് പിന്നാലെ പലയിടത്തും വോട്ടെടുപ്പ് വൈകി; യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ വോട്ടു രേഖപ്പെടുത്തി; അക്രമസംഭവങ്ങളിൽ രണ്ട് പേർ മരിച്ചുവെന്നും വിവരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ആര് ഭരിക്കുമെന്നറിയാൻ ഇനി അധികം നാളുകൾ ബാക്കിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേക്ക് കടന്ന വേളയിൽ പോളിങ്ങിൽ മുൻപത്തെക്കാൾ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു മണി വരെ അറുത് ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇലക്രോണിക്ക് വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായതാണ് ചില പോളിങ് ബൂത്തുകളിൽ നേരിട്ട പ്രധാന പ്രശ്‌നം. സംഭവം തർക്കങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ കോൺഗ്രസും ആംആദ്മി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പരാതി നൽകി.

ശക്തമായ കത്രികോണ മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്. മിക്ക പാർട്ടികളും കരുത്ത് തെളിയിച്ച് പ്രചരണം നടത്തിയെങ്കിലും ഏതാനും ബൂത്തുകളിൽ മാത്രമായിരുന്നു നീണ്ട ക്യൂ കാണാൻ സാധിച്ചത്. അതിനിടെ കള്ളവോട്ട് നടന്നുവെന്ന് കാട്ടി എഎപി സ്ഥാനാർത്ഥിയും രംഗത്ത് വന്നിരുന്നു. ഡൽഹി സൗത്ത് മണ്ഡലത്തിലെ എഎപി സ്ഥാനാർത്ഥി രാഘവ് ഛദ്ദയാണ് കള്ളവോട്ട് പരാതിയുമായി രംഗത്തെത്തിയത്. രാഷ്ട്രീയ രംഗത്തും സിനിമാ-കായിക രംഗത്തുള്ളവരും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ഹരിയാനയിലെ ഗുരുഗ്രാമിൽ വോട്ടു രേഖപ്പെടുത്തി.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പ്രകാശ് കാരാട്ട് , ബിജെപി സ്ഥാനാർത്ഥി ഗൗതം ഗംഭീർ,? തുടങ്ങിയ പ്രമുഖർ ഡൽഹിയിൽ വോട്ടു ചെയ്തു. വൈകി പോളിങ് ബൂത്തിലെത്തിയ ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്‌വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല.അതേസമയം വോട്ടെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ബിജെപി തൃണമൂൽ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.

ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടത്തിയ ജാഡ് ഗ്രാം ജില്ലയിലാണ് കഴിഞ്ഞ രാത്രിയിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാഡ് ഗ്രാമിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി ബിജെപി തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റു. മേദിനിപ്പൂരിലെ കാന്തിയിൽ തൃണമൂൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മേദിനിപ്പൂരിൽ രണ്ടു ബിജെപി പ്രവർത്തകർക്ക് വെടിയേറ്റു. ബാങ്കുടയിലും ബിജെപി തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. ഘട്ടാലിലെ ബിജെപി സ്ഥാനാർത്ഥി ഭാരതി ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP