Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ 227 സ്ഥാനാർത്ഥികൾ; രാഹുൽ ഗാന്ധിയെ നേരിടാൻ 19 പേർ; സ്ഥാനാർത്ഥികൾ കുറവ് കോട്ടയത്ത്; 20 സ്ഥാനാർത്ഥികളുള്ള വയനാട് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 19 സ്ഥാനാർത്ഥികളുമായി ആറ്റിങ്ങൾ രണ്ടാമത്; തീ പാറുന്ന പോരാട്ടങ്ങളുടെ അവസാന രൂപമിങ്ങനെ

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ 227 സ്ഥാനാർത്ഥികൾ; രാഹുൽ ഗാന്ധിയെ നേരിടാൻ 19 പേർ; സ്ഥാനാർത്ഥികൾ കുറവ് കോട്ടയത്ത്; 20 സ്ഥാനാർത്ഥികളുള്ള വയനാട് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 19 സ്ഥാനാർത്ഥികളുമായി ആറ്റിങ്ങൾ രണ്ടാമത്; തീ പാറുന്ന പോരാട്ടങ്ങളുടെ അവസാന രൂപമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് 227 സ്ഥാനാർത്ഥികൾ രംഗത്ത്. ഏറ്റവുംകൂടുതൽ സ്ഥാനാർത്ഥികൾ പോരാട്ടത്തിനുള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ്. രാഹുൽ ഗാന്ധി ഉൾപ്പെട 20 പേരാണ് വയനാട്ടിൽ മത്സര രംഗത്തുള്ളത്. കോട്ടയത്തുനിന്നാണ് ഏറ്റവും കുറച്ച് പേർ മത്സരിക്കുന്നത്.

7 പേരാണ് മത്സരരംഗത്ത്. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്. 19 പേരാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ആകെ 303 പത്രികകളാണ് ലഭിച്ചിരുന്നത്.

മണ്ഡലവും സ്ഥാനാർത്ഥികളുടെ എണ്ണവും

കാസർകോട്: 9
കണ്ണൂർ: 13
വയനാട്: 20
വടകര: 12
കോഴിക്കോട്: 14
പൊന്നാനി: 12
മലപ്പുറം: 8
പാലക്കാട്: 9
ആലത്തൂർ: 6
തൃശൂർ: 8
ചാലക്കുടി: 13
എറണാകുളം: 13
ഇടുക്കി: 8
കോട്ടയം: 7
ആലപ്പുഴ: 12
മാവേലിക്കര: 10
പത്തനംതിട്ട: 8
കൊല്ലം: 9
ആറ്റിങ്ങൽ: 19
തിരുവനന്തപുരം: 17

ഏപ്രിൽ നാലു വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2,61,46,853 വോട്ടർമാരാണുള്ളത്. ഇതിൽ 3,67,818 പേർ യുവ വോട്ടർമാരാണ്. ഇതിന് പുറമെ 73,000 പ്രവാസി വോട്ടർമാരും 173 ട്രാൻസ്‌ജെൻഡർമാരുണ്ട്. 19 ട്രാൻസ്‌ജെൻഡറുകളാണ് പുതിയതായി പട്ടികയിൽ പേരു ചേർത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതൽ യുവ വോട്ടർമാരുള്ളത്. 1,25,189 ഭിന്നശേഷിക്കാരും പട്ടികയിൽ ഉൾപ്പെുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP