മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണി; 32 തദ്ദേശ വാർഡുകളിൽ ജയിച്ചത് 16 ഇടങ്ങളിൽ; യുഡിഎഫിന് 13; ഇടമലക്കുടിയിൽ ബിജെപിയുടെ നേട്ടം ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതും ഭരണം തുടരും; ഉപതിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേട്ടം. 32 ൽ 16 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 13 ഇടങ്ങളിൽ യുഡിഎഫിന് മുന്നേറാനായി. ഒറ്റ വാർഡിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. പാലക്കാട് എരിമയൂരിൽ എൽഡിഎഫ് വിമതൻ സ്ഥാനാർത്ഥിയും ജയം കണ്ടു. കൊച്ചി, തിരുവനന്തപുരം കോർപറേഷൻ ഡിവിഷനുകൾ എൽഡിഎഫ് നിലനിർത്തി. പിറവത്ത് നഗരസഭാ ഭരണവും നിലനിർത്തി. അരൂർ, നന്മണ്ട, ശ്രീകൃഷ്പുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും നേട്ടം എൽഡിഎഫിനാണ്.
ഇരിങ്ങാലക്കുട നഗരസഭയും കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തും യുഡിഎഫ് നിലനിർത്തി. രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലും യുഡിഎഫ് ജയിച്ചു. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വടക്കേ ഇഡലിപ്പാറക്കുടിയിൽ സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തത് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 2020ൽ സിപിഎമ്മിന്റെ ഉത്തമ്മാൾ ചിന്നസ്വാമി വിജയിച്ച വാർഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാർഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ പോരാട്ടം എന്ന വിശേഷണം യോജിക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിടത്താണ് ജനം വിധിയെഴുതിയത്. മൂന്ന് സിറ്റിങ് സീറ്റുകളും എൽഡിഎഫ് നിലനിർത്തി. കോഴിക്കോട് ജില്ലയിലെ നന്മണ്ട ഡിവിഷനിൽ സിപിഎമ്മിന്റെ റസിയ തോട്ടായി 6766 വോട്ടുകൾക്ക് കോൺഗ്രസിലെ കെ ജമീലയെ തോൽപ്പിച്ചു. കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ആലപ്പുഴ ജില്ലയിലെ അരൂർ ഡിവിഷനിൽ നിന്ന് കെ.എസ് ദലീമ നിയമസഭയിലേക്ക് പോയ ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി അനന്തു രമേശൻ അയ്യായിരത്തിനടുത്ത് വോട്ടുകൾക്കാണ് വിജയിച്ചത്.
പാലക്കാട് ശ്രീകൃഷ്ണപുരം ഡിവിഷനിൽ സിപിഎം നേതാവ് കെ ശ്രീധരൻ മാസ്റ്ററുടെ ജയം കോൺഗ്രസിലെ പി. ഗിരീശനെ 9270 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്. തലസ്ഥാനമായ തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന എല്ലാ വാർഡുകളിലും വിജയം സ്വന്തമാക്കിയും ഇടത് മുന്നണി കരുത്ത് കാട്ടി. നഗരസഭയിലെ വെട്ടുകാട് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 1490 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥി വിജയിച്ചത്.
കൊച്ചി കോർപറേഷൻ ഭരണത്തിൽ നിർണായകമായ ഗാന്ധിനഗർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ബിന്ദു ശിവൻ കോൺഗ്രസിലെ പി.ഡി മാർട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിച്ചു. സിപിഎമ്മിലെ കെ.ശിവന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോട്ടയം കാണക്കാരി പഞ്ചായത്ത് ഭരണം എൽഡിഎഫിന്. കളരിപ്പടി വാർഡിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ വി.ജി അനിൽകുമാറാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു.
ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫും നിലനിർത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18 ാം വാർഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പിൽ 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു. നഗരസഭയിലെ യുഡിഎഫിനും എൽഡിഎഫിനും അംഗബലം തുല്യമായതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാൻ ഇരുകൂട്ടർക്കും നിർണായകമായിരുന്നു.
പിറവം നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. ഇടപ്പള്ളിച്ചിറ വാർഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിലെ ഡോ അജേഷ് മനോഹർ വിജയിച്ചത്. ഇവിടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമായതിനാൽ 14 ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് ഏറെ വീറും വാശിയുമുണ്ടായിരുന്നു
മാഞ്ഞൂർ പഞ്ചായത്തിലെ 12 ാം വാർഡായ മാഞ്ഞൂർ സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സുനു ജോർഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിർത്തുകയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി കെ.കെ ബാബു എൽഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. പൂക്കോട്ടൂർ പഞ്ചായത്തിലെ ചീനിക്കൽ ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുൾസത്താർ 710 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ആർഎസ്പിയിലെ പ്രദീപ്കുമാർ 317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡിൽ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിൻസ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ സ്ഥാനാർത്ഥിയെ തോൽപിച്ചു.
ഒങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎമ്മിലെ കെ അശോകൻ 380 വോട്ടിന് ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്. എരുത്തുംപതി പഞ്ചായത്ത് ഏഴാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി 169 വോട്ടിന് ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്തായി. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ച കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാർഡ് യുഡിഎഫ് വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ ഒ.എം ശശീന്ദ്രൻ വിജയിച്ചത്
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വടക്കേ ഇഡലിപ്പാറക്കുടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചിന്താമണിക്ക് 39 വോട്ടുകൾ കിട്ടിയപ്പോൾ സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ ചന്ദ്രയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്. 13 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫ് ആറ്, ബിജെപി നാല്, എൽ.ഡിഎഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തതോടെ കക്ഷിനില കോൺഗ്രസ് ആറ്, സിപിഎം സിപിഐ ഒന്ന് വീതം, ബിജെപി അഞ്ച് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
പിറവത്ത് സിപിഎം
പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. നഗരസഭ പതിനാലാം ഡിവിഷൻ ഇടപ്പിള്ളിച്ചിറയിൽ സിപിഐ എമ്മിലെ ഡോ. അജേഷ് മനോഹർ യുഡിഎഫ് സ്ഥാനാർത്ഥി അരുൺ കല്ലറക്കലിനെ 26 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് അംഗം ജോർജ് നാരേകാടൻ നിര്യാതനായതിനേത്തു ടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം ജയിച്ചത്.
.
നഗരസഭ മുൻ കൗൺസിലർ ,എം ജി യൂണിവേഴ്സിറ്റി ചെയർമാൻ, തലയോലപ്പറമ്പ് ഡി ബി കോളേജ് യൂണിയൻ ചെയർമാൻ, കടുത്തുരുത്തി പോളിടെക്നിക് യൂണിയൻ ചെയർമാൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, സിപിഐഎം ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം മുളക്കുളം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. ബിരുദാനന്തര ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി അരുൺ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും നഗരസഭയുടെ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്. നഗരസഭയിലെ 27 ഡിവിഷനുകളിൽ 13 വീതം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും. പി സി വിനോദായിരുന്നു ബിജെപി സ്ഥാനാർത്ഥി.
വെട്ടുകാട് സിപിഎം
തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട് വാർഡിൽ നിന്ന് സിപിഐ എം സ്ഥാനാർത്ഥി ക്ലൈനസ് റൊസാരിയൊ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡിസിസി അംഗം ജി ബെർബി ഫെർണാണ്ടസിനെയാണ്പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം: 1490.
സിഐടിയു അഖിലേന്ത്യാ കൗൺസിൽ അംഗവും സംസ്ഥാന കമ്മിറ്റി അംഗവുവും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന നേതാവ് കൂടിയാണ് ക്ളൈനസ് റൊസാരിയോ. 10125 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ തവണ 998 വോട്ടായിരുന്നു എൽഡിഎഫ് ഭൂരിപക്ഷം. അടുത്തിടെ ബിജെപിയിൽ ചേർന്ന ആർ എസ് പി മുൻ സംസ്ഥാന കമ്മിറ്റി അംഗം എം പോൾ ആയിരുന്നു ബിജെപി സ്ഥാനാർത്ഥി.
സിപിഐ എമ്മിലെ സാബു ജോസിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോവിഡ് കാലത്ത് വാർഡിൽ ഓടിനടന്ന് സഹായമെത്തിച്ച സാബുവിനെ കോവിഡ് അപഹരിക്കുകയായിരുന്നു.
കൊച്ചി ഗാന്ധി നഗറിലും ബിന്ദു ശിവൻ
കൊച്ചി കോർപ്പറേഷൻ 63--ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐ എമ്മിലെ ബിന്ദു ശിവൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി ഡി മാർട്ടിനെ 687 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കൗൺസിലറായിരുന്ന സിപിഐ എമ്മിലെ കെ കെ ശിവൻ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് ജയം. കെ കെ ശിവന്റെ ഭാര്യയും മുൻ തിരുവാങ്കുളം പഞ്ചായത്ത് പ്രസിഡന്റുമാണ് ബിന്ദു ശിവൻ. 8032 വോട്ടർമാരാണ് ഡിവിഷനിലുള്ളത്. യുഡിഎഫിനായി കഴിഞ്ഞവട്ടവും പി ഡി മാർട്ടിനായിരുന്നു മത്സരിച്ചത്. ബിജെപിക്കായി പി ജി മനോജ്കുമാർ മത്സരിച്ചു.
രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന് നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടാണ്. ഇതിൽ പകുതി അംഗങ്ങളുടെ പിന്തുണ എൽഡിഎഫിനുണ്ട്. ബിജെപിക്ക് നാലംഗങ്ങളാണുള്ളത്. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്. മിനി ആർ മേനോൻ അന്തരിച്ച ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന എറണാകുളം സൗത്ത് ഡിവിഷനിൽനിന്നാണ് ബിജെപിയുടെ മിനി ആർ മേനോൻ വിജയിച്ചത്.
ചാലപ്പുറത്ത് യുഡിഎഫ്
കാലടി പഞ്ചായത്തിലെ ചാലപ്പുറം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി എം രജിത 282 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് 593, എൽഡിഎഫ് 311, എസ്ഡിപിഐ104, ബിജെപി 25 വോട്ടും നേടി.
കാണക്കാരി കളരിപ്പടിയിൽ എൽഡിഎഫ്
കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ വി ജി അനിൽകുമാർ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കാണക്കാരി പഞ്ചായത്തു മുൻ പ്രസിഡണ്ടും കോൺഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത് 200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു ബിനോയ് ചെറിയാന്റ വിജയം നിലവില് ഘഉഎ ഭരണമാണ് കാണക്കാരിയിൽ. തിരഞ്ഞെടുപ്പു ഫലം ഭരണത്തെ ബാധിക്കില്ല. എൻഡിഎ സ്ഥാനാർത്ഥിയായി എ കെ അനിൽകുമാറും മത്സരിച്ചു.
കൂടരഞ്ഞിയിൽ എൽഡിഎഫിന്റെ ആദർശ് ജോസഫിന് വിജയം
കോഴിക്കോട് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആദർശ് ജോസഫ് വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് എംഎൽഎയായതോടെ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ സുനേഷ് ജോസഫിനെ 3 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇ ആർ ലജീഷ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും രംഗത്തുണ്ടായിരുന്നു.. കഴിഞ്ഞ തവണ 212 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ വാർഡ് പിടിച്ചെടുത്തത്.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 14 അംഗ ഭരണ സമിതിയിൽ എൽഡി എഫ് എട്ട്, യുഡിഎഫ് അഞ്ച് എന്നതാണ് കക്ഷി നില. (സിപിഐഎം ആറ്, ജനതാദൾ ഒന്ന്, - കേരള കോൺ എം ഒന്ന്, കോൺഗ്രസ് - നാല്, ലീഗ് ഒന്ന്).
ഏരുവേശ്ശി കൊക്കമുള്ള് വാർഡിൽ എൽഡിഎഫ്
ശ്രീകണ്ഠപുരം ഏരുവേശ്ശി പഞ്ചായത്തുകൊക്കമുള്ള് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയി ജോൺ കെ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 862 വോട്ടിൽ എൽഡിഎഫിന് 462 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ലൂക്കോസ് തൊട്ടിയിൽ 336 വോട്ടും, ബിജെപി സ്ഥാനാർത്ഥി ജിമ്മി ജോസഫിന് 35 വോട്ടും, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കിസാൻ ജോസ് 28 വോട്ടും നേടി. യുഡിഎഫിന്റെ സിറ്റിങ് വാർഡാണിത്. കോൺഗ്രസ് പഞ്ചായത്തംഗം ബെസ്റ്റിൻ എളംപ്ലാശേരി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സിപിഐ എമ്മിന്റെ വാർഡായിരുന്ന ഈ വാർഡ് 2010 - ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.
ഇടമലക്കുടിയിൽ ബിജെപിക്ക് ഒരു വോട്ടിന്റെ ജയം
ഇടുക്കി ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന് ജയിച്ചു. ശ്രീദേവി രാജമുത്തു (സിപിഐ എം) വാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിലെ ചന്ദ്ര പരമശിവൻ മൂന്നാം സ്ഥാനത്താണ്. ആകെ വോട്ട്:132. പോൾ ചെയ്തത്:92 . ബിജെപി 39, എൽഡിഎഫ്: 38, യുഡിഎഫ് 15. സിപിഐ (എം) അംഗം ഉത്തമ്മാൾ ചിന്നസ്വാമി അന്തരിച്ചതിനെ തുടർന്നാണ് മത്സരം വേണ്ടി വന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം 18 വോട്ടായിരുന്നു.
വിതുരയിൽ എൽഡിഎഫ്
വിതുര പഞ്ചായത്തിൽ പൊന്നാംചുണ്ട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥിസിപിഐയിലെ എസ് രവികുമാറാണ് വിജയിച്ചത്. കോൺഗ്രസിലെ പ്രേം ഗോപകുമാറിനെ 45 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ എൽ വി വിപിൻ യുഡിഎഫിന്റെ ദുർനയങ്ങളിൽ പ്രതിഷേധിച്ച് രാജിവച്ചതിനെതുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. 1705 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ തവണ 149 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. ജെ എസ് സുരേഷ് കുമാർ ബിജെപിക്കുവേണ്ടി മത്സരിച്ചു.
കാഞ്ഞങ്ങാട് യുഡിഎഫ്
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം വാർഡിൽ യുഡിഎഫിലെ കെ കെ ബാബു വിജയിച്ചു. നഗരസഭയിലെ കോൺഗ്രസിന്റെ ഏക വാർഡാണിത്. 116 വോട്ടാണ് ഭൂരിപക്ഷം. കഴിഞ്ഞ തവണ 142 വോട്ടിന് വിജയിച്ച കോൺഗ്രസിലെ ബനീഷ് രാജിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ ബനീഷ് രാജിനെതിരെ മൽസരിച്ച സിപിഐമ്മിലെ വി സുഹാസു തന്നെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സ്വതന്ത്രനായി ടി വി പ്രശാന്തും മൽസരിച്ചു.
കളരിപ്പാട് വാർഡിൽ എൽഡിഎഫ്
കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ വി ജി അനിൽകുമാർ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കാണക്കാരി പഞ്ചായത്തു മുൻ പ്രസിഡണ്ടും കോൺഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത് 200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു ബിനോയ് ചെറിയാന്റ വിജയം നിലവില് ഘഉഎ ഭരണമാണ് കാണക്കാരിയിൽ. തിരഞ്ഞെടുപ്പു ഫലം ഭരണത്തെ ബാധിക്കില്ല. എൻഡിഎ സ്ഥാനാർത്ഥിയായി എ കെ അനിൽകുമാറും മത്സരിച്ചു.
തരൂരിൽ എൽഡിഎഫ് വിജയിച്ചു
പാലക്കാട് തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് തോട്ടുംപള്ളയിൽ സിപിഐ എമ്മിലെ എം സന്ധ്യ വിജയിച്ചു. ഷീജ ശങ്കരൻകുട്ടി (കോൺഗ്രസ്), എസ് രമ (ബിജെപി) എന്നിവരും മത്സരിച്ചു. എൽഡിഎഫ് അംഗം പ്രീതയുടെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ്.
ശ്രീകണ്ഠപുരത്ത് എൽഡിഎഫ്
ശ്രീകണ്ഠപുരം ഏരുവേശ്ശി പഞ്ചായത്തുകൊക്കമുള്ള് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയി ജോൺ കെ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 862 വോട്ടിൽ എൽഡിഎഫിന് 462 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ലൂക്കോസ് തൊട്ടിയിൽ 336 വോട്ടും, ബിജെപി സ്ഥാനാർത്ഥി ജിമ്മി ജോസഫിന് 35 വോട്ടും, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കിസാൻ ജോസ് 28 വോട്ടും നേടി. യുഡിഎഫിന്റെ സിറ്റിങ് വാർഡാണിത്. കോൺഗ്രസ് പഞ്ചായത്തംഗം ബെസ്റ്റിൻ എളംപ്ലാശേരി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സിപിഐ എമ്മിന്റെ വാർഡായിരുന്ന ഈ വാർഡ് 2010 - ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.
ഉണ്ണിക്കുളത്ത് ലീഗ്
കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ 15ാം വാർഡ് വള്ളിയോത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ഒ എം ശശീന്ദ്രൻ വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇ ഗംഗധാരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.കെ വി പുഷ്പരാജനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎയുടെ എം സി കരുണാകരനും മത്സരിച്ചു.
453 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് കഴിഞ്ഞതവണ കിട്ടിയത് . പഞ്ചായത്തിലെ 23 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 10 വീതവും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം കിട്ടിയത്.
തിരുവാലി കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി
വണ്ടൂർ തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിറുത്തി. യുഡിഎഫിലെ സജീസ് അല്ലേക്കാടൻ 106 വോട്ടിന് വിജയിച്ചു. നേരത്തെ യുഡിഎഫ് അംഗമായിരുന്ന ടി പി അബ്ദുൾ നാസർ മരണപെട്ട ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്. കഴിഞ്ഞ തവണ വെൽവെയർപാർട്ടിയുടെ സ്ഥാനാർത്ഥിക്ക് 144 വോട്ട് ലഭിച്ചിരുന്നു. ഇപ്രാവശ്യം അവർക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ എൽഡിഎഫിന് വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫിന് 448 വോട്ടാണ് ലഭിച്ചത്. ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി ടി പി സാഹിറിന് 610 വോട്ട് ലഭിച്ചു. 162 വോട്ട് കൂടി.
പാലക്കാട് കുഴൽമന്ദം ചുങ്കമന്ദം ഡിവിഷനിൽ എൽഡിഎഫിന് ജയം
പാലക്കാട് കുഴൽമന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇ സോമദാസ് വിജയിച്ചു. സിപിഐ എം മാത്തൂർ ലോക്കൽ കമ്മിറ്റിയംഗമാണ്. പി കലാധരൻ (കോൺഗ്രസ്), ബി ബിനോജ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. എൽഡിഎഫ് അംഗം ഇ ഹരിദാസന്റെ മരണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം ജില്ല
തിരുവനന്തപുരം കോർപറേഷൻ വെട്ടുകാട് വാർഡിൽ എൽഡിഎഫിന്റെ ക്ലൈനസ് റൊസാരിയോ 1490 വോട്ടിന് വിജയിച്ചു. വിതുരയിൽ എൽഡിഎഫിന്റെ എസ്.രവികുമാർ 45 വോട്ടുകൾക്ക് ജയിച്ചു. പോത്തൻകോട് വാർഡിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.
കൊല്ലം ജില്ല
ഉപതിരഞ്ഞെടുപ്പു നടന്ന, രണ്ടു പഞ്ചായത്തു വാർഡുകളിലും യുഡിഎഫിന് ജയം. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ ആർഎസ്പി സ്ഥാനാർത്ഥി ജയിച്ചു. ബിജെപി അംഗം അയോഗ്യനായതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ഇപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തായി. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ചിതറ പഞ്ചായത്ത് സത്യമംഗലം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചു. യുഡിഎഫ് സീറ്റ് നിലനിർത്തി. സർക്കാർ ജോലി ലഭിച്ചതിനാൽ പഞ്ചായത്ത് അംഗം രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫ് ആണ്.
ആലപ്പുഴ ജില്ല
ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ അനന്തു രമേശൻ 6000ൽ ഏറെ വോട്ടിനു ജയിച്ചു. തകരാറിലായ ഏതാനും യന്ത്രങ്ങളിലെ വോട്ട് കൂടി എണ്ണിയപ്പോൾ അനന്തുവിന്റെ ഭൂരിപക്ഷം 9490 ആയി.
കോട്ടയം ജില്ല
കോട്ടയം ജില്ലയിൽ മാഞ്ഞൂർ പഞ്ചായത്തിൽ 12ാം സീറ്റിൽ യുഡിഎഫും കാണക്കാരി പഞ്ചായത്ത് 9ാം വാർഡിൽ എൽഡിഎഫും ജയിച്ചു. മാഞ്ഞൂരിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കാണക്കാരി 9ാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.
ഇടുക്കി ജില്ല
ഇടുക്കി ജില്ലയിലെ രണ്ട് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒരു സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ ബിജെപിയും ജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ യുഡിഎഫ് 240 വോട്ടുകൾക്ക് ജയിച്ചപ്പോൾ, ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാർഡിൽ ബിജെപി ഒരു വോട്ടിന് ജയിച്ചു. രാജാക്കാട് യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തിയപ്പോൾ ഇടമലക്കുടിയിൽ എൽഡിഎഫിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പ് ഫലം ഇരു പഞ്ചായത്തിലും ഭരണത്തെ ബാധിക്കില്ല.
എറണാകുളം ജില്ല
കൊച്ചി കോർപറേഷനിൽ ഉപതിരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ബിന്ദു ശിവൻ യുഡിഎഫിലെ പി.ഡി.മാർട്ടിനെ 687 വോട്ടിനു പരാജയപ്പെടുത്തി. ഈ വിജയത്തോടെ 74 അംഗ കൗൺസിലിൽ 4 സ്വതന്ത്രരുടെ ഉൾപ്പെടെ 37 പേരുടെ പിന്തുണ എൽഡിഎഫിനുണ്ട്. യുഡിഎഫിനു 32 പേരുടെ പിന്തുണയേയുള്ളൂ. ബിജെപിക്ക് 4 അംഗങ്ങളും. ബിജെപി കൗൺസിലറുടെ മരണത്തെ തുടർന്ന് ഒരംഗത്തിന്റെ കൂടി ഒഴിവുണ്ട്.
പിറവം നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. ഉപതിരഞ്ഞെടുപ്പു നടന്ന ഇടപ്പള്ളിച്ചിറ ഡിവിഷനിൽ എൽഡിഎഫിലെ ഡോ. അജേഷ് മനോഹർ യുഡിഎഫിലെ അരുൺ കല്ലറയ്ക്കലിനെ 26 വോട്ടിനു പരാജയപ്പെടുത്തി.
തൃശൂർ ജില്ല
ഇരിങ്ങാലക്കുട ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 336 വോട്ടും യുഡിഎഫിന് 487 വോട്ടും ബിജെപി 18 വോട്ടും നേടി. ആകെ 841 വോട്ട് പോൾ ചെയ്തു.
പാലക്കാട് ജില്ല
ഓങ്ങല്ലൂർ പഞ്ചായത്തിലെ 8ാം വാർഡ് (കർക്കിടകച്ചാൽ) എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.അശോകൻ 380 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ആകെ 1078 വോട്ട് പോൾ ചെയ്തപ്പോൾ എൽഡിഎഫിന്റെ കെ.അശോകന് 693 വോട്ടും ബിജെപി സ്ഥാനാർത്ഥി സി.കെ.ശങ്കുരാജ് 313 വോട്ടും നേടി. യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ.നാരായണന് 72 വോട്ടും ലഭിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ പി.ഉണ്ണികൃഷ്ണൻ മരിച്ചതിനെ തുടർന്നയിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തരൂർ പഞ്ചായത്ത് ഒന്നാം വാർഡും എൽഡിഎഫ് നിലനിർത്തി. എരിമയൂർ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥി പിടിച്ചെടുത്തു. എൽഡിഎഫ് നിർത്തിയ സിപിഐ സ്ഥാനാർത്ഥിക്കെതിരെ സിപിഎം പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ജയിച്ചത്.
മലപ്പുറം ജില്ല
ഉപതിരഞ്ഞെടുപ്പു നടന്ന 5 പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി. ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല.
കോഴിക്കോട് ജില്ല
ഉണ്ണികുളം പതിനഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ഒ.എം.ശശീന്ദ്രനു വിജയം. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഒ.എം.ശശീന്ദ്രൻ (യുഡിഎഫ് 1018), കെ.വി.പുഷ്പരാജൻ (എൽഡിഎഫ് 488), എം.സി.കരുണാകരൻ (എൻഡിഎ 14).
കണ്ണൂർ ജില്ല
ഉപതിരഞ്ഞെടുപ്പിൽ ഏരുവേശി പഞ്ചായത്തുകൊക്കമുള്ള വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
കാസർകോട് ജില്ല
കാഞ്ഞങ്ങാട് നഗരസഭ 30ാം വാർഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തി. 116 വോട്ടിനാണ് വിജയം.
- TODAY
- LAST WEEK
- LAST MONTH
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- പീഡന കേസിൽ തലയൂരാൻ കഴിയാത്ത വിധത്തിൽ തെളിവുകൾ? വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി വിദേശകാര്യ വകുപ്പ്; യുഎഇയിൽ നിന്നാൽ അറസ്റ്റിലാകുമെന്ന് ഭയന്ന് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യത്തേക്കു കടന്നതായി സൂചന; ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയും തള്ളിയാൽ സുപ്രീംകോടതിയിൽ പോകാൻ കരുക്കളുമായി നിർമ്മാതാവ്
- സ്പേസ് ഷട്ടിൽ പൈലറ്റിന്റെ കാലിൽ തിരുമ്മി; തുണിയഴിച്ചു കാട്ടി; കിടക്കയിലേക്ക് ക്ഷണിച്ചു; എലൺ മസ്കിനെതിരെ പരാതിയുമായി എത്തിയ യുവതിയെ കാശുകൊടുത്ത് ഒതുക്കി; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ പീഡനക്കേസിൽ നിന്നും തലയൂരിയതിങ്ങനെ
- മുടിഞ്ഞു കുത്തുപാളയെടുത്ത ശ്രീലങ്ക നിൽക്കള്ളിയില്ലാതെ നിലവിളിക്കുന്നു; ചരിത്രത്തിൽ ആദ്യമായി വിദേശകടം തിരിച്ചടവു മുടങ്ങി; പാക്കിസ്ഥാന് ശേഷം വിദേശകടത്തിന്റെ അടവ് മുടക്കുന്ന മറ്റൊരു ഏഷ്യൻ രാജ്യം; ജെപി മോർഗൻ ശ്രീലങ്കൻ കടപ്പത്രങ്ങൾ വാങ്ങുമെന്ന സൂചനയിൽ രാജ്യത്തിന് പ്രതീക്ഷ
- കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സർവേകളിലും മുന്നിട്ട് നിന്ന പിണറായി സർക്കാർ പിറകോട്ടടിക്കുന്നു; രണ്ടാം പിണറായി സർക്കാർ ശരാശരി മാത്രം; സർക്കാറിനോടുള്ള എതിർപ്പാണ് ഏറ്റവും പ്രധാന വിഷയം; കെ റെയിൽ വിവാദം യുഡിഎഫിന് അനുകൂലമാവും; മറുനാടൻ തൃക്കാക്കര സർവേയിലെ കണ്ടെത്തലുകൾ
- ജീവിതം പാഴാക്കിയ ഞാനൊരു വിഡ്ഢി; മക്കൾക്കും പകരക്കാരെ കണ്ടെത്തിയതിൽ അതിശയം തോന്നുന്നു: ഇമ്മന്റെ രണ്ടാം വിവാഹത്തിനെതിരെ പ്രതികരിച്ച് ആദ്യ ഭാര്യ
- ആ ഫോൺ വിളി ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇ പ്രസിഡന്റാകുമ്പോൾ അരുണിനും കുടുംബത്തിനും ആഹ്ലാദനിമിഷം
- ആദ്യ ഭാര്യയും മക്കളും വാടകവീട് പോലും നഷ്ടപ്പെടുമെന്ന് ഭയന്ന് നരകിക്കുന്നു; ഇട്ടുമൂടാൻ സ്വത്തുള്ള ചേട്ടന് 1840 കോടിയുടെ ലോട്ടറി; വാങ്ങിക്കൊടുക്കുമോ ഒരു ചെറിയ വീടെങ്കിലും; യൂറോ മില്യൺ ലോട്ടറിയടിച്ചവരുടെ കഥ
- കുടകിൽ കുട്ടയിലെ ആദിവാസി കോളനിയിൽ മതപരിവർത്തന ശ്രമം; ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്ന് ഹൈന്ദവ സംഘടനകളുടെ പരാതി; മലയാളി ദമ്പതികളായ കുര്യച്ചനും സെൽവിയും കസ്റ്റഡിയിൽ; ദമ്പതികളുടേത് കർണാടകയിൽ പുതിയ നിയമം പാസാക്കിയ ശേഷമുള്ള ആദ്യ അറസ്റ്റ്
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്