Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം നൽകാമെന്ന് സിപിഎം പറഞ്ഞതോടെ എൽജെഡി വഴങ്ങി; വീരേന്ദ്രകുമാർ വിഭാഗം വടകരയിൽ മത്സരിക്കില്ല; പാർട്ടിയോട് ചോദിക്കാതെ പരസ്യമായി മൽസരിക്കുമെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരെ നടപടി വേണമെന്ന് ഒരുവിഭാഗം; വടകരയിൽ പി ജയരാജന് ആശ്വാസം; കെ പി മോഹനനു പിന്നാലെ പിന്തുണയുമായി മനയത്ത് ചന്ദ്രനും

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം നൽകാമെന്ന് സിപിഎം പറഞ്ഞതോടെ എൽജെഡി വഴങ്ങി; വീരേന്ദ്രകുമാർ വിഭാഗം വടകരയിൽ മത്സരിക്കില്ല; പാർട്ടിയോട് ചോദിക്കാതെ പരസ്യമായി മൽസരിക്കുമെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരെ നടപടി വേണമെന്ന് ഒരുവിഭാഗം; വടകരയിൽ പി ജയരാജന് ആശ്വാസം; കെ പി മോഹനനു പിന്നാലെ പിന്തുണയുമായി മനയത്ത് ചന്ദ്രനും

കെ എം സന്തോഷ്

കോഴിക്കോട്: ലോക്‌സഭാ സീറ്റ് നൽകാത്തതിനെ ചൊല്ലി ഉടക്കി സ്വതന്ത്രമായി മത്സരിക്കാനിറങ്ങിയ ലോക് താന്ത്രിക് ജനതാദളുമായി (എൽജെഡി) സിപിഎം അനുനയത്തിലെത്തി. വടകരയിലോ, കോഴിക്കോടോ സ്വതന്തമായി മത്സരിക്കാനുള്ള തീരുമാനം ഇതോടെ എൽജെഡി ഉപേക്ഷിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം എൽജെഡിക്ക് ഉറപ്പാക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചതിനെത്തുടർന്നാണ് സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തേണ്ടതില്ലെന്ന നിലപാടിൽ എൽജെഡി എത്തിയത്. എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് തങ്ങൾക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വടകരയിലോ കോഴിക്കോട്ടോ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എം. പി. വീരേന്ദ്രകുമാർ അറിയാതെയായിരുന്നു മനയത്ത് ചന്ദ്രൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇതിനെതിരെ കെ.പി. മോഹനൻ ഒഴിച്ചുള്ള സംസ്ഥാന നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.

ഇത്തവണ കോഴിക്കോട്ടോ വടകരയിലോ ഏതെങ്കിലുമൊരു സീറ്റ് ലഭിക്കുമെ പ്രതീക്ഷയിലായിരുന്നു എൽ.ജെ.ഡി. എന്നാൽ ഇടതുമുണിയുടെ 20 സീറ്റുകളിൽ 16 എണ്ണം സിപിഎമ്മും നാലെണ്ണം സിപിഐയും പങ്കിട്ടെടുത്തതോടെ എൽഡിഎഫിലെ മറ്റ് എട്ട് ഘടക കക്ഷികൾക്കും സീറ്റൊന്നുപോലും ലഭിച്ചിട്ടില്ല. എന്നിട്ടും അവരാരും ഉടക്കിനു പോയിട്ടില്ല. എൽഡിഎഫിൽ തിരിച്ചെത്തി ശക്തിപ്പെടുന്നതിനു മുമ്പെ തന്നെ സ്വന്തമായി മത്സരിക്കുമെന്ന് മനയത്ത് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ല എന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്. പാർട്ടി ചർച്ച ചെയ്ത്തീരുമാനിക്കാത്ത കാര്യത്തിൽ പരസ്യ പ്രസ്താവന നടത്തിയ മനയത്ത് ചന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എൽജെഡിയിലെ ഒരു വിഭാഗം വാദിക്കുന്നുണ്.

എന്നാൽ മനയത്ത് ചന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നത് ഇത്തരമൊരു പ്രസ്താവന നടത്തിയതുകൊണ്ടാണ് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും അർഹമായ പ്രാതിനിധ്യം നൽകാമെന്ന ഉറപ്പ് ലഭിച്ചതെന്നാണ്. എന്നാൽ ഇത്തരം സമ്മർദ്ദ തന്ത്രം മുന്നണിയിൽ പാർട്ടിക്കുള്ള ക്ലീൻ ഇമേജ് ഇല്ലാതാക്കുമെന്ന് മറുഭാഗവും വാദിക്കുന്നു.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന എൽജെഡി പാലക്കാട്ട് മത്സരിച്ചിരുന്നു. അതിനു മുമ്പ് ഇടതു മുണിക്കൊപ്പമായിരുന്നപ്പോഴും കോഴിക്കോട് ജനതാദൾ സ്ഥാനാർത്ഥിയായി വീരേന്ദ്ര കുമാർ ഒന്നിലേറെ തവണ മത്സരിച്ചിരുന്നു. യുഡിഎഫ് വിട്ട് പാർട്ടി എൽഡിഎഫിലേക്ക് തിരിച്ചു പോകുന്നതിനെ ശക്തമായി എതിർത്തിരുന്നവരാണ് മനയത്ത് ചന്ദ്രനും, മുൻ മന്ത്രി കെ.പി. മോഹനനും. എന്നാൽ പാർട്ടിയിലെ ഈ വിഭാഗത്തിന്റെ എതിർപ്പുകളെ വകവയ്ക്കാതെയാണ് വീരേന്ദ്ര കുമാർ എൽഡിഎഫിലേക്ക് ചേക്കേറിയത്.

തങ്ങൾക്ക് വ്യക്തമായ ഒരു സീറ്റും അംഗീകാരവും നൽകിയിരുന്ന യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വീരേന്ദ്രകുമാർ ചേക്കേറിയത് മകൻ ശ്രേയംസ്‌കുമാറിന് ലോക് സഭാ സീറ്റ് നേടിക്കൊടുത്ത് രാഷ്ട്രീയ ഭാവി ശക്തമാക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു. ഈ ആഗ്രഹം കൂടിയാണ് ഇപ്പോൾ പൊലിയിയുന്നത്. കാലങ്ങളായി ജനതാദളിന്റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് സീറ്റ് സിപിഎം 2009ൽ പിടിച്ചെടുത്ത് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനെ യുഡിഎഫിലെ എംകെ രാഘവനെതിരെ മത്സരിപ്പിക്കുകയായിരുന്നു. ഇതിൽ പിണങ്ങിയാണ് ദീർഘകാലം ഇടത് സഹയാത്രികനായിരു വീരേന്ദ്ര കുമാർ വലത്തോട്ട് ചായുന്നത്. പിന്നെ അവിടെ നിന്ന് വീണ്ടും ഇടത്തോട്ടേക്ക് വന്നത്.

വീരേന്ദ്രുകുമാർ വിഭാഗത്തിന്റെ പിന്തുണ ഉറപ്പായതോടെ വടകരയിലെ സ്ഥാനാർത്ഥിയായ മുതിർന്ന സിപിഎം നേതാവ് പി ജയരാജനും ഏറെ ആശ്വാസമായിട്ടുണ്ട.സംസ്ഥാനത്ത് പഴയ ജനതാദളിന് ഏറ്റവും കൂടുതൽ ശക്തിയുള്ള മണ്ഡലമാണ് വടകര. ്േനരത്തെ ഇടഞ്ഞു നിൽക്കുന്ന കെപി മോഹനനെ കണ്ടും പി ജയരാജൻ പിന്തുണ ഉറപ്പിച്ചിരുന്നു.

നേരത്തെ പി.ജയരാജൻ എംപി.വീരേന്ദ്രകുമാറുമായി ചർച്ച നടത്തിയിരുന്നു. ജയരാജനൊപ്പം എളമരം കരീം എംപിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീരേന്ദ്രകുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
വീരേന്ദ്രകുമാറിന്റെ നില കണ്ട് പരിതപിക്കുന്നുവെന്നും ഇടത് മുന്നണിയിൽ ചെന്നിട്ട് എന്ത് കിട്ടി എന്ന് ജനതാദൾ പ്രവർത്തകർ ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പൂച്ച പ്രസവം പോലെയാണ് ഇടതു മുന്നണിയുടെ സീറ്റ് ചർച്ച. ചെറുകക്ഷികളുടെ സീറ്റുകൾ സിപിഎം വിഴുങ്ങുന്നുവെന്നും അദ്ദേഹം വ്യകതമാക്കി.

ഇതിനു മറുപടിയായി വീരേന്ദ്രകുമാറും രംഗത്തെത്തിയിരുന്നു. രണ്ടായിരം വോട്ടിന് കോൺഗ്രസ് തോറ്റിടത്ത് തന്നെ നിർത്തി രണ്ട് ലക്ഷം വോട്ടിന് തോൽപ്പിച്ചാണ് യു.ഡി.എഫ് സഹായിച്ചതെന്ന് വീരേന്ദ്രകുമാർ തിരിച്ചടിച്ചത്.എൽ.ഡി.എഫിൽ കിട്ടിയിരുന്ന പദവികൾ മാത്രമാണ് ഇപ്പോഴും എൽ.ജെ.ഡിക്കുള്ളത്. മുന്നണി വിടുമ്പോൾ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ലെന്നും വീരേന്ദ്രകുമാർ വ്യക്താമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP