Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിൽ കോലീബി സഖ്യത്തെ എതിർക്കുന്ന ഇടതുപാർട്ടികൾക്ക് തമിഴ്‌നാട്ടിൽ ലോട്ടറി അടിച്ചത് ലീഗ് അടങ്ങുന്ന കോലീസി സഖ്യത്തിൽ മത്സരിച്ചതോടെ; ഡിഎംകെയ്‌ക്കൊപ്പം മാറ്റുരച്ച സിപിഎമ്മും സിപിഐയും നാലുസീറ്റുകളിൽ മുന്നിൽ; രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ട് പിടിച്ചത് പ്രചാരണകാലത്ത് വിവാദമായെങ്കിലും ദേശീയതലത്തിലെ തിരിച്ചടികൾക്കിടെ നേട്ടം കൊയ്തതിന്റെ ആശ്വാസത്തിൽ ഇടതുനേതാക്കൾ

കേരളത്തിൽ കോലീബി സഖ്യത്തെ എതിർക്കുന്ന ഇടതുപാർട്ടികൾക്ക് തമിഴ്‌നാട്ടിൽ ലോട്ടറി അടിച്ചത് ലീഗ് അടങ്ങുന്ന കോലീസി സഖ്യത്തിൽ മത്സരിച്ചതോടെ; ഡിഎംകെയ്‌ക്കൊപ്പം മാറ്റുരച്ച സിപിഎമ്മും സിപിഐയും നാലുസീറ്റുകളിൽ മുന്നിൽ; രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ട് പിടിച്ചത് പ്രചാരണകാലത്ത് വിവാദമായെങ്കിലും ദേശീയതലത്തിലെ തിരിച്ചടികൾക്കിടെ നേട്ടം കൊയ്തതിന്റെ ആശ്വാസത്തിൽ ഇടതുനേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

 ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിച്ച ഇടതുകകഷികൾ നേട്ടം കൊയ്തു. മത്സരിക്കുന്ന നാലുസീറ്റിലും സിപിഎമ്മും, സിപിഐയും ലീഡ് ചെയ്യുന്നു. മധുരയിൽ സിപിഐ എം സ്ഥാനാർത്ഥി സു വെങ്കിടേശൻ 43,777 വോട്ടിന് മുന്നിലാണ്. എഡിഎംകെയാണ് രണ്ടാമത്. കോയമ്പത്തൂരിൽ സിപിഐ എം സ്ഥാനാർത്ഥി പി ആർ നടരാജൻ 58,505 വോട്ടിന് ലീഡ് ചെയ്യുന്നു. സിപിഐ സ്ഥാനാർത്ഥി എം സെൽവരാജ് 10,6209 വോട്ടിന് നാഗപട്ടണം മണ്ഡലത്തിൽ നിന്നും, സിപിഐയിലെ തന്നെ സുബ്ബരായൻ തിരുപ്പൂർ മണ്ഡലത്തിൽ 64,235 വോട്ടിനും ലീഡ് ചെയ്യുന്നു. ഡിഎംകെ മുന്നണി 33 ഇടത്തും എഐഎഡിഎംകെ മൂന്ന് ഇടത്തും മറ്റുള്ളവർ ഒരിടത്തും ലീഡ് ചെയ്യുകയാണ്.

അതേസമയം, ബിജെപിയുടെ സിറ്റിങ് എംപിയും കേന്ദ്ര മന്ത്രിയുമായ പൊൻ രാധാകൃഷ്ണൻ കോൺഗ്രസ് സ്ഥാനാർത്ഥിയേക്കാൾ പിന്നിലാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി മണ്ഡലത്തിൽ എച്ച്.വസന്ത് കുമാറാണ് മുന്നിട്ടുനിൽക്കുന്നത്.

കോലീസി സഖ്യം

ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് അണിനിരക്കുന്നത്. 39 ലോക്സഭ സീറ്റിൽ 20 സീറ്റിൽ ഡി.എം.കെ മത്സരിക്കുന്നു. 9 സീറ്റിൽ കോൺഗ്രസും. സിപിഎമ്മും സിപിഐയും രണ്ടു സീറ്റിൽ വീതവും. ലീഗിന് ഒരു സീറ്റാണ് നൽകിയത്. മറ്റു സീറ്റുകളിൽ തമിഴ്‌നാട്ടിലെ പ്രാദേശിക കക്ഷികളാണ് മത്സരിക്കുന്നത്. പുതുച്ചേരിയിലെ ഏക സീറ്റും സഖ്യം കോൺഗ്രസിന് നൽകിയിട്ടുണ്ട്. തരംഗം ശക്തമായതിനാൽ അതുകൊണ്ടുതന്നെ മധുര, കോയമ്പത്തൂർ എന്നീ രണ്ടു മണ്ഡലങ്ങളിൽ സിപിഎം ജയിക്കുമെന്നാണ് പൊതുവെ കരുതുന്നത്. തിരുപ്പൂരും നാഗപട്ടണവുമാണ് സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങൾ. ഇവിടെ കോലീബി സഖ്യത്തെ എതിർക്കുന്ന ഇടതുപാർട്ടികൾ മുസ്ലിം ലീഗ് അടക്കമുള്ള കോലീസി സഖ്യത്തിൽ മൽസരിക്കുന്നതും, രാഹുൽ ഗാന്ധിയുടെ പടംവെച്ച് വോട്ടുപിടിക്കുന്നതും വലിയ വിവാദം ആയിരുന്നു.

ബിജെപിയും എഐഡിഎംകെയും ചേർന്ന് മഹാസഖ്യം

പിഎംകെ, ഡിഎംഡികെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകക്ഷി പാർട്ടികൾ എന്നീപാർട്ടികൾ ബിജെപിക്കും അണ്ണാ ഡിഎംകെയ്ക്കും ഒപ്പം കൈകോർത്താണ് മഹാസഖ്യം ഉണ്ടാക്കിയത. പുതുച്ചേരിയിൽ അടക്കമുള്ള 40 സീറ്റുകളിൽ ഇരുപത് സീറ്റുകളിൽ അണ്ണാ ഡിഎംകെയും അഞ്ച് സീറ്റുകളിൽ ബിജെപിയും ഏഴ് സീറ്റുകൾ എസ്. രാംദോസിന്റെ പാട്ടാളി മക്കൾ കക്ഷിയുമാണ് മൽസരിക്കുന്നത് . കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്ന പിഎംകെ, ഡിഎംഡികെ പാർട്ടികളും സഖ്യത്തിന്റെ ഭാഗമായി. ബാക്കിയുള്ളിടത്ത് മറ്റ് പ്രാദേശിക പാർട്ടികളാണ് മൽസരിക്കുന്നത്. കന്യാകുമാരി, ശിവഗംഗ, കോയമ്പത്തൂർ, തൂത്തുക്കുടി, രാമനാഥപുരം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കിക്കുന്നത്. പൊള്ളാച്ചി, തേനി, കാരൂർ, ഈറോഡ്, തിരുപ്പൂർ,സേലം, നാമക്കൽ, കൃഷ്ണഗിരി, തിരുവില്ലാമല, ചിദംബരം,പെരമ്പാളൂർ, അരണി, മധുര, നീലഗിരി, തിരുനെൽവേലി, നാഗപട്ടണം, മയിലാടു തുറൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെന്നൈ സൗത്ത് എന്നിങ്ങനെ 20 സീറ്റുകളിലാണ് അണ്ണാഡിഎംകെ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്.

വൻ തോതിൽ പണം പടിച്ചതിനെ തുടർന്ന് വെല്ലുർ മണ്ഡലത്തിൽ തെരഞ്ഞെുപ്പ് മാറ്റി വെച്ചതിനാൽ ഇത്തവണ 37 സീറ്റിലാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെ എഐഡിഎംകെ തംരഗത്തിൽനിന്ന് വിഭിന്നമായി ഇത്തവണ ഡിഎംകെ സഖ്യത്തിന് അനുകൂലമായുള്ള തരംഗമാണ് തമിഴകത്ത് രൂപപ്പെട്ടതെന്ന് എക്സിറ്റ് പോളുകളും വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ സംഭവികാസങ്ങളെ തുടർന്ന് എഐഡിഎംകെയിൽ ഉണ്ടായ ഭിന്നതയും, സംസ്ഥാന- കേന്ദ്ര സർക്കാറുകൾക്കെതിരായ ഭരണവിരുദ്ധ വികാരവും ഇവിടെ പ്രകടമാണെന്ന് വിവിധ സർവേകൾ പറയുന്നത്. എഐഡിഎംകെയിൽ ഉണ്ടായ പിളർപ്പും ടിടിവി ദിനകരൻ പക്ഷവും ഫലത്തിൽ ഗുണം ചെയ്യുക ഡിഎംകെക്കാണ്.

വെല്ലൂരിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

വോട്ടിന് കോഴ വാഗ്ദാനം ചെയ്തുവെന്ന സംശയത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി.വല്ലൂരിൽ നിന്നുള്ള ഡിഎംകെ സ്ഥാനാർത്ഥിയുടെ സിമന്റ് ഗോഡൗണിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് ആദായനികുതി വകുപ്പ് കോടിക്കണക്കിന് രൂപ റെയ്ഡ് ചെയ്ത് പിടിച്ചിരുന്നു. പെട്ടികളിലും ചെറിയ ചാക്കുകളിലുമായി 11.53 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. വാർഡ് അടിസ്ഥാനത്തിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ എത്തിച്ച തുകയാണിതെന്ന സംശയത്തെ തുടർന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് - തമിഴ്‌നാട്

2019 ലെ കക്ഷി നില

ഫലം അറിവായത്

പാർട്ടി -ജയം -ലീഡ് -ടോട്ടൽ

എഐഎഡിഎംകെ-0- 2 -2
സിപിഐ- 0- 2 -2
സിപിഎം 0 -2- 2
ഡിഎംകെ- 0 -23 -23
കോൺ്ഗ്രസ് 0- 8 -8
മുസ്ലിം ലീഗ് 0- 1- 1

2014ലെ കക്ഷിനില

ആകെ സീറ്റ്- 39

എഐഡിഎംകെ- 37

ബിജെപി-1

പിഎംകെ-1

കോലീസി സഖ്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP