Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ എൽഡിഎഫ് അധികാരത്തിലേറുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ; ഇടതിന് 86 സീറ്റുകൾ വരെ ലഭിക്കും; യുഡിഎഫിന് പരമാവധി 53 സീറ്റുകൾ; ബിജെപി അക്കൗണ്ട് തുറക്കും: അഴിമതി ആരോപണങ്ങൾ യുഡിഎഫ് സർക്കാറിന് കനത്ത തിരിച്ചടിയാകും: ബംഗാളിൽ തൃണമൂൽ തന്നെ; ആസാമിൽ ബിജെപി മുന്നേറ്റമെന്നും സർവേ

കേരളത്തിൽ എൽഡിഎഫ് അധികാരത്തിലേറുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ; ഇടതിന് 86 സീറ്റുകൾ വരെ ലഭിക്കും; യുഡിഎഫിന് പരമാവധി 53 സീറ്റുകൾ; ബിജെപി അക്കൗണ്ട് തുറക്കും: അഴിമതി ആരോപണങ്ങൾ യുഡിഎഫ് സർക്കാറിന് കനത്ത തിരിച്ചടിയാകും: ബംഗാളിൽ തൃണമൂൽ തന്നെ; ആസാമിൽ ബിജെപി മുന്നേറ്റമെന്നും സർവേ

ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫ് അധികാരത്തിലേറുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ. എൽഡിഎഫ് 86 സീറ്റുകൾ വരെ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. യുഡിഎഫ് 53 സീറ്റുകൾ വരെ പരമാവധി നേടാൻ സാധ്യതയുണ്ടെന്നാണ് സർവേയിലെ പ്രവചനം. കേരളത്തിൽ ബജെപി അക്കൗണ്ട് തുറക്കുമെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനം സർവേ നടത്തുന്നില്ല.

ആകെ പോൾ ചെയ്യുന്ന വോട്ടിൽ എൽഡിഎഫ് 44 ശതമാനത്തിൽ അധികം വോട്ട് നേടിയാവും അധികാരത്തിൽ വരിക. യുഡിഎഫിന് 41 ശതമാനം വോട്ടുകൾ വരെ ലഭിക്കാം. ബിജെപി 10 ശതമാനം വോട്ട് നേടുമെന്നും സർവേ വ്യക്തമാക്കുന്നു. അഴിമതി ആരോപണങ്ങൾ തന്നെയാണ് സർക്കാറിന് കനത്ത തിരിച്ചടി സമ്മാനിക്കുക എന്നതാണ് സർവേഫലം പറയുന്നത്. സർവേയിൽ പങ്കെടുത്തവിൽ 37.3 ശതമാനത്തിലേറെ പേർ യുഡിഎഫ് സർക്കാറിൽ അഴിമതിയുണ്ടെന്ന് വിധിയെഴുതി.

അഴിമതിയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ഇവർ അഭിപ്രായപ്പെട്ടു. സോളാർ ഉൾപ്പടെയുള്ള അഴിമതി ആരോപണങ്ങൾ യുഡിഎഫിന് തിരിച്ചടിയാകും എന്നാണ് സർവേ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ പ്രകടനത്തിൽ തൃപ്തി പോരെന്നാണ് ഭൂരിപക്ഷം പേർ അഭിപ്രായപ്പെട്ട. 43 ശതമാനം പേർക്ക് മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ 46 ശതമാനത്തിന് സർക്കാറിന്റെ പൊതു പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ടില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനത്തിൽ തൃപ്തി പോരെന്ന് 26 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ടൈംസ് നൗ സീ വോട്ടർ നടത്തിയ സർവ്വേയിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിൽ 23.2% ആളുകളും പൂർണ്ണതൃപ്തി രേഖപ്പെടുത്തി.29.9% ആളുകൾ ഒരു പരിധി വരെ തൃപ്തി രേഖപ്പെടുത്തി. മാർച്ച് മാസത്തെ വിഷയങ്ങലെ അധികരിച്ചാണ് സർവേ ഫലം തയ്യാറാക്കിയത്. ആദ്യവാരത്തെ അപേക്ഷിച്ച് നാലാം വാരത്തിൽ എൽഡിഎഫിന് അനുകൂലമായ ജനങ്ങളുടെ നിലപാട് വർദ്ധിച്ചുവെന്നും സർവ്വേ വ്യക്തമാക്കുന്നു. കൃത്യമായ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നാണ് സർവേ ഫലം.

അതേസമയം പശ്ചിമ ബംഗാളിൽ മമത ബാനർജി തന്നെ ഭരിക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. എന്നാൽ സിപിഐ(എം) അടങ്ങുന്ന മറുപക്ഷം മികച്ച നേട്ടമുണ്ടാക്കുമെന്നം സർവേ വ്യക്തമക്കുന്നു. ഇടതു സഖ്യം 106 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സർവ്വേഫലത്തിൽ 160 സീറ്റുകളുമായി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും പ്രവചിക്കുന്നു. കോൺഗ്രസ് പാർട്ടി 21 സീറ്റുകളും ബിജെപി 4 സീറ്റും നേടുമെന്നും ഫലം സൂചിപ്പിക്കുന്നു.

294 അംഗസഭയിൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്താനാണ് സാധ്യതയെന്നും സർവേ വ്യക്തമാക്കി. അതേസമയം, 2011 ലേതിനേക്കാൾ കാര്യമായ എണ്ണം സീറ്റുകൾ ഇടതു പാർട്ടികൾ നേടും. 2011ൽ 60 സീറ്റുകളായിരുന്നു ഇടതുപാർട്ടികളുടെ ലെഫ്റ്റ് ഫ്രണ്ട് നേടിയത്. ഇത് 104 ആയി വർധിക്കും. തൃണമൂൽ കോൺഗ്രസ് 160 സീറ്റുകൾ വരെ നേടാം. കോൺഗ്രസ് സീറ്റുകളുടെ എണ്ണം 42 ൽനിന്ന് 24ആയി കുറയും. ബിജെപി നാലു സീറ്റുകൾ വരെ നേടിയേക്കാമെന്നും സർവേ പറയുന്നു. തമിഴ്‌നാട്ടിൽ ഇടതുപക്ഷം ഉൾപ്പെടുന്ന മൂന്നാം മുന്നണി വലിയ നേട്ടമുണ്ടാക്കുമെന്നും സർവ്വേ പറയുന്നു

എന്നാൽ ആസാമിൽ ബിജെപി സഖ്യത്തിനാണ് സർവ്വേ ജയസാധ്യത കൽപ്പിക്കുന്നത്. ബിജെപി സഖ്യത്തിന് 55 സീറ്റുകൾ നേടാനാകും .53 സീറ്റുകൾ കോൺഗ്രസിനും 12 സീറ്റുകൾ എഐയുഡിഎഫിനും മറ്റുള്ള പാർട്ടികൾക്ക് 6 സീറ്റും നേടാനാകുമെന്നും സർവ്വേ ഫലം പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP