Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിരവധി തവണ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതാണോ എന്റെ അയോഗ്യത? പ്രായമാണ് പ്രശ്‌നമെങ്കിൽ പരിഗണിക്കുന്ന പലർക്കും എന്നേക്കാൾ പ്രായമില്ലേ? ഡിസിസി പ്രസിഡന്റ് ടിജെ വിനോദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി കെ വി തോമസ്; തെരഞ്ഞെടുപ്പ് സമിതി യോഗത്തിനെത്തി തന്നെയും പരിഗണിക്കണമെന്ന് പറഞ്ഞ് മുൻ എംപി നേരെ പോയത് ഡൽഹിക്ക്; സോണിയയുമായി അടുത്ത ബന്ധമുള്ള നേതാവിന്റെ യാത്രയിൽ ആശങ്കയോടെ നേതാക്കളും

നിരവധി തവണ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതാണോ എന്റെ അയോഗ്യത? പ്രായമാണ് പ്രശ്‌നമെങ്കിൽ പരിഗണിക്കുന്ന പലർക്കും എന്നേക്കാൾ പ്രായമില്ലേ? ഡിസിസി പ്രസിഡന്റ് ടിജെ വിനോദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി കെ വി തോമസ്; തെരഞ്ഞെടുപ്പ് സമിതി യോഗത്തിനെത്തി തന്നെയും പരിഗണിക്കണമെന്ന് പറഞ്ഞ് മുൻ എംപി നേരെ പോയത് ഡൽഹിക്ക്; സോണിയയുമായി അടുത്ത ബന്ധമുള്ള നേതാവിന്റെ യാത്രയിൽ ആശങ്കയോടെ നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന് തലവേദനയായി സ്ഥാനാർത്ഥി നിർണയം. കൊച്ചി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിനെ സ്ഥാനാർത്ഥിയാക്കാൻ ഐ ഗ്രൂപ്പും കോൺഗ്രസ് നേതൃത്വവും തത്വത്തിൽ ധാരണയായിരുന്നെങ്കിലും എറണാകുളം മുൻ എംപി കെ വി തോമസ് കലാപക്കൊടി ഉയർത്തിയതോടെ സ്ഥാനാർത്ഥി നിർണയം പ്രതിസന്ധിയിലായി. തെരഞ്ഞെടുപ്പുസമിതി യോഗത്തിൽ പങ്കെടുത്ത് അവകാശവാദം ഉന്നയിച്ചശേഷം തോമസ് തിരക്കിട്ടു ഡൽഹിക്ക് പോയതും സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

കെവി തോമസ് സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുണ്ട്. എന്നാൽ കൊച്ചി ഡെപ്യൂട്ടി മേയർക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നത്. എംഎൽഎ ആയിരുന്ന ഹൈബിക്കും താൽപര്യം വിനോദിനെ മത്സരിപ്പിക്കാനാണ്. പാർലമെന്റ് സീറ്റ് ലഭിക്കാത്തതിന്റെ പിണക്കം കെവി തോമസിന് ഉണ്ട്. അവസാന നിമിഷംവരെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാൽ സിറ്റിങ് എംപിയായ തോമസിന് പകരം ഹൈബി ഈഡൻ എംഎൽഎക്ക് സീറ്റ് നൽകാനായിരുന്നു പാർട്ടി തീരുമാനം. ഇതോടെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് എത്തിയിരുന്നു.

ഇതോടെയാണ് എറണാകുളം നിയമസഭ മണ്ഡലത്തിൽ തന്നെയും പരിഗണിക്കണമെന്ന് കെ വി തോമസ് ഇന്നലെ ചേർന്ന കോൺഗ്രസിന്റെ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഒന്നിലേറെ പേരുകൾ ഉയർന്നാൽ പാനലായി എഐസിസിക്ക് നൽകാൻ നേതൃത്വം തയ്യാറാകണം. ടി ജെ വിനോദിന്റെ കാര്യത്തിൽ കെപിസിസിയിൽ പൊതു ധാരണയായെങ്കിലും കെ വി തോമസിന്റെ പേരുകൂടി പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഡൽഹിയിൽ നിന്നുള്ള തീരുമാനം എന്താകും എന്നതിൽ കോൺഗ്രസ് നേതാക്കൾക്കും ആശങ്കയുണ്ട്.

അതേസമയം, സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് നീതിപൂർവമാകണം എന്നും ലോക്‌സഭ സ്ഥാനാർത്ഥി നിർണയ വേളയിൽ തനിക്ക് അത് ലഭിച്ചില്ലെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടുന്നു. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും പലതവണ ജയിച്ചതാണോ തനിക്കുള്ള അയോഗ്യത എന്നാണ് കെ വി തോമസ് ചോദിക്കുന്നത്. പ്രായക്കൂടുതലാണെങ്കിൽ ഇപ്പോൾ പരിഗണിക്കുന്ന ചിലരുടെ പ്രായം തനിക്കില്ലെന്നും കെ വി തോമസ് തുറന്നടിച്ചു. ലോക്‌സഭ സ്ഥാനാർത്ഥിത്വത്തിൽ നിന്നു മാറണമെങ്കിൽ അതിന് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അപ്പോഴെല്ലാം മൽസരിക്കണമെന്ന അഭിപ്രായമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. സമയമായപ്പോൽ പൂർണമായും ഇരുട്ടിൽ നിർത്തി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കി. ഇല്ലാത്ത ആക്ഷേപങ്ങൾ അതിന് മറയാക്കുകയും ചെയ്തുവെന്ന് കെ വി തോമസ് പറഞ്ഞു.

സോണിയാഗാന്ധിയിൽ കെ വി തോമസിന് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട് എന്നതാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് രാഹുൽഗാന്ധി സ്ഥാനമൊഴിഞ്ഞതോടെ, സോണിയയാണ് ഇപ്പോൾ പാർട്ടി അധ്യക്ഷ. ഈ സാഹചര്യത്തിൽ കെ വി തോമസ് സോണിയയിലുള്ള സ്വാധീനം വെച്ച് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചാൽ ജില്ലയിലെ പ്രവർത്തകരുടെ പ്രതികരണം എന്താകുമെന്നതും കോൺഗ്രസ് നേതൃത്വം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP