Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സസ്‌പെൻസ് ത്രില്ലർപോലെ അവസാന നിമിഷവും മുഴുവൻ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാതെ കോൺഗ്രസ്; 13 മണഡലങ്ങളിൽ തീരുമാനമായെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും പറയുമ്പോഴും 12 മണ്ഡലങ്ങളിലെ ചിത്രം മാത്രം പുറത്ത്; അപ്രതീക്ഷിതമായി സീറ്റ് പോയതോടെ ബിജെപിയിലേക്ക് പോയേക്കുമെന്ന സാധ്യത പറയാതെ പറഞ്ഞ് കെവി തോമസ്; കാസർകോട്ട് ലോട്ടറിയടിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും പൊടുന്നനെ വയനാട് ലിസ്റ്റിൽ കയറി കെ മുരളീധരനും; കേരളത്തിൽ കോൺഗ്രസ് നീങ്ങുന്നത് പൊട്ടിത്തെറിയിലേക്ക്

സസ്‌പെൻസ് ത്രില്ലർപോലെ അവസാന നിമിഷവും മുഴുവൻ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാതെ കോൺഗ്രസ്; 13 മണഡലങ്ങളിൽ തീരുമാനമായെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും പറയുമ്പോഴും 12 മണ്ഡലങ്ങളിലെ ചിത്രം മാത്രം പുറത്ത്; അപ്രതീക്ഷിതമായി സീറ്റ് പോയതോടെ ബിജെപിയിലേക്ക് പോയേക്കുമെന്ന സാധ്യത പറയാതെ പറഞ്ഞ് കെവി തോമസ്; കാസർകോട്ട് ലോട്ടറിയടിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും പൊടുന്നനെ വയനാട് ലിസ്റ്റിൽ കയറി കെ മുരളീധരനും; കേരളത്തിൽ കോൺഗ്രസ് നീങ്ങുന്നത് പൊട്ടിത്തെറിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങൾ ഒഴിച്ചിട്ടുള്ള സ്ഥാനാർത്ഥി നിർണയത്തിലും കോൺഗ്രസിന് തലവേദന ഒഴിയുന്നില്ല. ആറ്റിങ്ങൽ, ആലപ്പുഴ, വയനാട് ,വടകര എന്നീ മണ്ഡലങ്ങളിൽ തർക്കം രൂക്ഷമായി നിൽക്കുന്നതിനിടയിൽ കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിച്ച് എറണാകുളത്തെ സീറ്റ് നിർണയം. സിറ്റിങ് എംപിയായ തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കെവി തോമസ് പൊട്ടിത്തെറിച്ചു. തന്നെ ഒഴിവാക്കിയത് എന്തിനാണ് എന്ന് അറിയില്ല എന്നും അറിയിക്കാതെയും ഒരു സൂചന പോലും നൽകാതെയും നടത്തിയ ഈ നീക്കത്തിൽ തനിക്ക് കടുത്ത ദുഃഖവും വേദനയും ഉണ്ടെന്നാണ് കെവി തോമസ് പ്രതികരിച്ചത്.

ഞെട്ടിക്കുന്ന തീരുമാനം ആണ് പാർട്ടി കൈക്കൊണ്ടത്. ഭാവി കാര്യങ്ങൾ ഉടൻ തീരുമാനിക്കും. എന്നെ പാർട്ടിക്ക് വേണ്ട എന്നാണെങ്കിൽ അത് പരയാനുള്ള മര്യാദ കാണിക്കണമായിരുന്നു എന്നാണ് തോമസ് പ്രതികരിച്ചത്.പാർട്ടി നീതി ചെയ്തില്ലെന്ന് തോമസ് മാഷ്. തന്നോട് പാർട്ടി ചെയ്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.എന്നോട് ഒരു വാക്കു പോലും പറയാതെ ചെയ്ത ഇത് വലിയ ചതിയാണ് എന്നും അദ്ദേഹം പറയുന്നു.

തന്നെ കറിവേപ്പിലയാക്കാൻ ആർക്കും കഴിയില്ല. ലിസ്റ്റ് ഗ്രൂപ്പടി സ്ഥാനത്തിലാണോ എന്ന് ജനങ്ങൾക്ക് അറിയാം തനിക്ക് പ്രായമായത് തന്റെ തെറ്റല്ല എന്നും അദ്ദേഹം പ്രതികരിച്ചു. താൻ ആകാശത്ത് നിന്ന് പൊട്ടി വീണതല്ല എന്നിങ്ങനെ പ്രതിഷേധവും വൈകാരികവുമായ രീതിയിലായിരുന്നു തോമസിന്റെ പ്രതികരണം എംപിമാരിൽ മാരിൽ തനിക്ക് മാത്രം എന്താണ് അയോഗ്യത. സീറ്റ് നിഷേധിച്ചത്.അപ്രതീക്ഷിതമായ ഷോക്കാണ്. . ഇനി എന്ത് വേണമെന്ന് പിന്നീട് തീരുമാനിക്കും. താൻ രാഷ്ട്രീയത്തിലുണ്ടാകും. സുഹൃത്തുക്കളുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കും. ഹൈബി ഈഡനെ പിന്തുണക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞു.

തോമസ് മാഷിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കട്ടെ എന്ന് എറണാകുളത്തെ സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രതികരിച്ചു.അദ്ദേഹം പക്വമതിയാണ് മാഷിന്റെ ഗൈഡ് ലൈൻ ഉപയോഗിച്ചാകും തന്റെ പ്രചാരണമെന്നും ഹൈബിമാധ്യമങ്ങളോട് പറഞ്ഞു.പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കാനുള്ള വിവേകം കെവി തോമസ് കാട്ടണം. അദ്ദേഹത്തെ മാറ്റിയത് ഹൈക്കമാന്റാണ്. തോമസ് മാഷ് ബിജെപി യിൽ പോകുമെന്ന് കരുതുന്നില്ല എന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പ്രതികരിച്ചു.

ബിജെപിയിൽ നല്ല സുഹൃത്തുക്കളുണ്ടെന്നും എന്നാൽ അവിടെ നിന്നും ആരും വന്നിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. കോൺഗ്രസിൽ തന്നെ തുടരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് വ്യക്തമായ മറുപടി പറയാൻ കെ വി തോമസ് തയ്യാറായില്ല.ഏഴു തവണ എംപിയായ തന്നെ ഒഴിവാക്കിയതിന്റെ കാരണം നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ലോക് സഭയിലേക്ക് മത്സരിക്കുന്ന എട്ടുപേരിൽ തനിക്ക് മാത്രമെന്താണ് അയോഗ്യത. പ്രായമായത് തെറ്റല്ലല്ലോ. തനിക്ക് ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പ് പരിഗണിച്ചാണോ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് ഇപ്പോഴത്തെ ലിസ്റ്റ് പരിശോധിച്ചാൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും മനസിലാക്കാമല്ലോ. എന്നെ കറിവേപ്പിലയാക്കി കളയാൻ കഴിയില്ല. ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച തന്നെ കൊച്ചിക്കാരും കുമ്പളങ്ങിക്കാരും അറിയും.

ഹൈബി ഈഡന് വേണ്ടി പ്രവർത്തിക്കുമോ എന്നുള്ള കാര്യമൊക്കെ പാർട്ടി തീരുമാനിക്കും. താനിപ്പോൾ വലിയ ഷോക്കിലാണ്. ഇക്കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുക. സജീവമായി പാർട്ടിയിൽ പ്രവർത്തിക്കും. ദേശീയ സെമിനാറിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും കെ വി തോമസ് ആവർത്തിച്ചു. പി രാജീവും മോദിയെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയിലേക്ക് പോകുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. അവിടെ നല്ല സുഹൃത്തുക്കളുണ്ട്. ആരും ഇതുവരെ വന്നിട്ടില്ല. മോദി മികച്ച മാനേജ്‌മെന്റ് വിദഗ്ധനെന്ന് കെ വി തോമസിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. സാധാരണ കോൺഗ്രസ് കുടുംബത്തിൽ നിന്നാണ് പ്രവർത്തനം തുടങ്ങിയത്. തനിക്ക് പ്രവർത്തിക്കാൻ ശേഷിയും പ്രവർത്തന പാരമ്പര്യവുമുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP