Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല ഒരു നിമിത്തം മാത്രം; ശബരിമലയിലേത് വെറുമൊരു മതവിഷയമല്ല; അത് ഭരണഘടനാപരമായ അവകാശം നേടിയെടുക്കാൻ ഒരു ജനത നടത്തിയ പോരാട്ടം; ചർച്ച് ആക്ടിലൂടെ സർക്കാർ ലക്ഷ്യമിടുന്നതും മതങ്ങളുടെ അധികാരം കവർന്നെടുക്കൽ; തിരുവനന്തപുരമായാലും ഇടുക്കിയായാലും സംഘടന പറഞ്ഞാൽ മത്സരിക്കും; കേരളത്തിലെത്തുന്നത് ഉപാധികളില്ലാതെ ഏത് ഉത്തരവിദത്തവും ഏറ്റെടുക്കാനും; മനസ്സ് തുറന്ന് കുമ്മനം രാജശേഖരൻ; തിരുവനന്തപുരത്ത് പ്രചരണം തുടങ്ങി ബിജെപി

ശബരിമല ഒരു നിമിത്തം മാത്രം; ശബരിമലയിലേത് വെറുമൊരു മതവിഷയമല്ല; അത് ഭരണഘടനാപരമായ അവകാശം നേടിയെടുക്കാൻ ഒരു ജനത നടത്തിയ പോരാട്ടം; ചർച്ച് ആക്ടിലൂടെ സർക്കാർ ലക്ഷ്യമിടുന്നതും മതങ്ങളുടെ അധികാരം കവർന്നെടുക്കൽ; തിരുവനന്തപുരമായാലും ഇടുക്കിയായാലും സംഘടന പറഞ്ഞാൽ മത്സരിക്കും; കേരളത്തിലെത്തുന്നത് ഉപാധികളില്ലാതെ ഏത് ഉത്തരവിദത്തവും ഏറ്റെടുക്കാനും; മനസ്സ് തുറന്ന് കുമ്മനം രാജശേഖരൻ; തിരുവനന്തപുരത്ത് പ്രചരണം തുടങ്ങി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഏത് ലോക്‌സഭാ സീറ്റിലും മത്സരിക്കാൻ തയ്യാറാണെന്ന് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തിൽ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ കൂടിവരികയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും അല്ലാതെ പ്രത്യേകിച്ച് ഒരു മണ്ഡലമല്ല ലക്ഷ്യമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ശബരിമല ഒരു നിമിത്തം മാത്രമാണെന്നും കുമ്മനം പറയുന്നു.

ശബരിമല വിഷയം ബിജെപിക്ക് നേട്ടമുണ്ടാകും. വിശ്വാസികൾക്കൊപ്പം ആദ്യാവസാനം നിന്നത് എൻഡിഎയാണ്. മതസ്വാതന്ത്ര്യം എല്ലാവർക്കും ആവശ്യമാണ്. എന്നാൽ ശബരിമല വെറുമൊരു മതവിഷയമല്ല. ഭരണഘടനാപരമായ അവകാശം നേടിയെടുക്കാൻ ഒരു ജനത നടത്തിയ പോരാട്ടമാണെന്നും കുമ്മനം പറഞ്ഞു. ജനപക്ഷത്ത് നിന്ന ഒരേയൊരു പാർട്ടി ബിജെപിയായിരുന്നുവെന്നും കുമ്മനം രാജശേഖരൻ വിശദീകരിക്കുന്നു. കേരളത്തിലേക്കുള്ള തിരിച്ച് വരവിൽ ഉപാധികളില്ലെന്നും കുമ്മനം വിശദീകരിച്ചു. തുറന്ന മനസോടെയാണ് കേരളത്തിലേക്കുള്ള തന്റെ തിരിച്ച് വരവ്. സംഘടനയാണ് തീരുമാനിക്കേണ്ടത് ഞാൻ എന്ത് ചെയ്യണമെന്നത്. സംഘടന എന്ത് തീരുമാനിച്ചാലും അത് വഹിക്കാൻ ഞാൻ തയ്യാറാണ്. എന്റെ സേവനം ഞാൻ സംഘടനയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്ര നാളത്തെ പൊതു പ്രവർത്തനത്തിൽ സംഘടനയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ചിട്ടുള്ള ആളാണ് താനെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഏത് ചുമതല ഏൽപിച്ചാലും അതു ചെയ്യുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. സ്ഥാനാർത്ഥിയാവണമെന്ന് ഒരു നിർബന്ധവുമില്ലെന്നും കുമ്മനം പറഞ്ഞു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അങ്ങേയറ്റം ഭംഗിയായി അച്ചടക്കത്തോടെ നിർവ്വഹിക്കുമെന്നും കുമ്മനം വിശദമാക്കി. ഒരു പ്രതീക്ഷയും വച്ചല്ല കേരളത്തിലേക്ക് വരുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മലയാളം പത്രം വായിക്കാൻ നിവർത്തിയില്ല, മിക്കവാറും നെറ്റ് ഡൗണായതിനാൽ കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഉടൻ തന്നെ അറിയാൻ മിസോറാമിൽ ചെറിയ ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും ഇവിടുത്തെ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് താൻ ബോധവാനാണെന്നും കുമ്മനം പറഞ്ഞു.

കുമ്മനം രാജശേഖരനെ സജീവരാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എടുക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാംലാൽ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ കുമ്മനം കേരളത്തിലെ ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തി. രാത്രിയോടെ ഗവർണർ സ്ഥാനം രാജിവയ്ക്കാനുള്ള അനുമതി കുമ്മനം രാജശേഖരനെ നേരിട്ട് അറിയിച്ചു. ഗ്വാളിയറിൽ നടക്കുന്ന ആർഎസ്എസ് അഖിലേന്ത്യാ പ്രതിനിധി സഭയിലും കുമ്മനത്തിന്റെ മടങ്ങി വരവ് ചർച്ച ചെയ്യപ്പെട്ടു.

ഇതിനെല്ലാം ശേഷമാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിട്ടുണ്ട്. മിസോറാമിന്റെ അധികചുമതല അസം ഗവർണർക്ക് നൽകി രാഷ്ട്രപതി ഉത്തരവ് ഇറക്കിയിട്ടുണ്ട്. കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് സീനിയർ നേതാവിന്റെ മടങ്ങി വരവ്. കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് കേരളത്തിലെ ആർഎസ്എസ് ഘടകത്തിന്റെ നിലപാട്. ഇക്കാര്യം ബിജെപി ദേശീയനേതൃത്വത്തെ അവർ അറിയിച്ചിരുന്നു. ഇതോടെയാണ് കുമ്മനം ഗവർണ്ണർ പദവി രാജിവച്ചത്.

കുമ്മനത്തിനായി തിരുവനന്തപുരത്ത് ബിജെപി ചുവരെഴുത്ത് തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കുമ്മനമാകും ബിജെപി സ്ഥാനാർത്ഥിയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP