Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരം

പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം കോർപറേഷനിൽ ഭരണം നിലനിർത്തിയ എൽഎഡിഎഫിനു അഭിനന്ദനങ്ങളുമായി നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ. ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു.എന്നാൽ യുഡിഎഫിനെക്കുറിച്ചൊന്നും പറയാനില്ലെന്നും താരം പറഞ്ഞു. തിരുവനന്തപുരം ഭാഗത്ത് സുരേഷ് ഗോപിക്കൊപ്പം ബിജെപിയുടെ സ്റ്റാർ ക്യാംപെയ്‌നറായി കൃഷ്ണകുമാറും രംഗത്തിറങ്ങിയിരുന്നു.

കൃഷ്ണകുമാറിന്റെ വാക്കുകൾ


തിരുവനന്തപുരം കോർപറേഷൻ ജയിച്ച ഇടതുപക്ഷ മുന്നണ്ണിക്ക് അഭിനന്ദനങ്ങൾ. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എൻഡിഎ മുന്നണിക്കും അഭിനന്ദനങൾ. യുഡിഎഫിനേ പറ്റി ഒന്നും പറയാനില്ല. കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എൻഡിഎ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയർത്തി.

ഭരണ പ്രതിപക്ഷ മുന്നണികൾ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകൾ നേടുമ്പോൾ എൻഡിഎയുടെ പ്രത്യേകിച്ചു ബിജെപി നേതാക്കൾ, സംഘപ്രവർത്തകർ, ശക്തരായ സ്ഥാനാർത്ഥികൾ, പാർട്ടിക്കായി പ്രവർത്തിച്ച അനേകം വ്യക്തികൾ, മീഡിയ, സോഷ്യൽ മീഡിയ സഹോദരങ്ങൾ, നല്ലവരായ ലക്ഷോപലക്ഷം വോട്ടർമാർക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി.

ഒരു കാര്യം ഉറപ്പായി ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു.ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്ത. ഇനി വരും ദിനങ്ങളിൽ കാണാൻ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവർത്തിക്കുക, പ്രയത്‌നിക്കുക.

നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ്. ദശകങ്ങളായി ഒരു കുടുംബത്തിന്റെ കോട്ടയായിരുന്ന അമേട്ടിയിൽ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോർക്കുക.എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്.പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വർഷങ്ങളിൽ പിടിച്ചെടുക്കും. പൂർണ വിശ്വാസത്തോടെ മുന്നേറുക. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP