Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൃപേഷിനും ശരത് ലാലിനും ഷൂഹൈബിനും ഉണ്ടായ അവസ്ഥ കേരളത്തിൽ ഇനി ഒരിടത്തും ഉണ്ടാവരുത്; അതിന് വോട്ടർമാർ പകരം വീട്ടണം; ആരെതിർത്താലും അവരെ കൊലപാതകത്തിലൂടെ മാത്രം ഒതുക്കും: സിപിഎമ്മിനെതിരെ ശബ്ദമുയർത്തി കൊല്ലപ്പെട്ട യുവാക്കളുടെ പിതാക്കന്മാർ ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ പ്രചാരണവേദിയിൽ

കൃപേഷിനും ശരത് ലാലിനും ഷൂഹൈബിനും  ഉണ്ടായ അവസ്ഥ കേരളത്തിൽ ഇനി ഒരിടത്തും ഉണ്ടാവരുത്; അതിന് വോട്ടർമാർ പകരം വീട്ടണം; ആരെതിർത്താലും അവരെ കൊലപാതകത്തിലൂടെ മാത്രം ഒതുക്കും: സിപിഎമ്മിനെതിരെ ശബ്ദമുയർത്തി കൊല്ലപ്പെട്ട യുവാക്കളുടെ പിതാക്കന്മാർ ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ പ്രചാരണവേദിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആര് എതിർക്കാൻ മുതിർന്നാലും കൊലപാതകത്തിൽ മാത്രം ഒതുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് കൊല്ലപ്പെട്ട ഷൂഹൈബിന്റെ പിതാവ് മുഹമ്മദ്. കൃപേഷിനും ശരത്ലാലിനും ഉണ്ടായ അവസ്ഥ കേരളത്തിൽ ഇനി ഒരിടത്തും ഉണ്ടാവരുത്. അതിന് വോട്ടർമാർ പകരം വീട്ടണമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. മറ്റ് പ്രസ്ഥാനങ്ങളിൽ വളർന്നുവരുന്ന കുട്ടികളെ കൊല്ലുന്നതിനെതിരെ ജനങ്ങൾ ഉണരേണ്ട തിരഞ്ഞെടുപ്പാണ് ഇതെന്ന് ശരത്ലാലിന്റെ പിതാവ് സത്യനാരായണൻ.

മക്കളുടെ വിയോഗം ഏൽപ്പിച്ച ആഘാതം ഇന്നും കുടുംബത്തിന് തീരാവേദനയാണെന്നും ഈ അവസ്ഥ മറ്റൊരു കുടുംബത്തിനും ഉണ്ടാവരുതെന്നാണ് പ്രാർത്ഥനയെന്നും മൂവരും പറഞ്ഞു. സിപിഎം അക്രരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും ഭരണാധികാരികൾ രക്ഷിക്കേണ്ടതിന് പകരം കൊല്ലുന്നവരായി മാറിയിരിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിലൂടെ സി പി എമ്മിന്റെ ഇത്തരം പ്രവർത്തികൾക്ക് മറുപിടി നൽകണമെന്ന് അഭ്യർത്ഥിയാ്ക്കാനാണ് എത്തിയതെന്നും മൂവരും വ്യക്തമാക്കി.

ഇടുക്കിയിലെ യൂ ഡി എഫ് സ്ഥാനാർത്ഥി ഡീൻ കുര്യക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിമറ്റത്തുനിന്നും നെല്ലിക്കുഴിയിലേയ്ക്ക് ആരംഭിച്ച ബൈക്ക് റാലിയുടെ സമാപനചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂവരും മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സമാപന സമ്മേളനം പി റ്റി തോമസ്സ് എം എൽ എ ഉദ്ഘാടനം ചെയ്തു.ശരത്ലാലിന്റെ പിതാവ് സത്യനാരയണൻ സമ്മേളനത്തിൽ പ്രസംഗിച്ചു.സി പി എം -നെ കടുത്ത ഭാഷയിൽ വിമർശിച്ചും കോൺഗ്രസ്സ് അധികാരത്തിൽ എത്തേണ്ട ആവശ്യഗത സത്യാനാരായണൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP