Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാതാരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തീരുന്നില്ല; ഏറ്റവുമൊടുവിൽ രംഗത്തു കെപിഎസി ലളിതയുടെ പേര്; വടക്കാഞ്ചേരിയിൽ സിപിഐ(എം) സ്ഥാനാർത്ഥിയാകും; പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നു ലളിത

സിനിമാതാരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തീരുന്നില്ല; ഏറ്റവുമൊടുവിൽ രംഗത്തു കെപിഎസി ലളിതയുടെ പേര്; വടക്കാഞ്ചേരിയിൽ സിപിഐ(എം) സ്ഥാനാർത്ഥിയാകും; പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നു ലളിത

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിരവധി ചലച്ചിത്ര താരങ്ങളുടെ പേരും മത്സരരംഗത്ത് ഉയർന്നു വന്നു. ഏറ്റവുമൊടുവിലായിതാ കെപിഎസി ലളിതയുടെ പേരും ചർച്ചകളിൽ. സിപിഐ(എം) സ്ഥാനാർത്ഥിയായി വടക്കാഞ്ചേരിയിൽ കെപിഎസി ലളിത മത്സരിക്കുമെന്നാണു വാർത്തകൾ പുറത്തുവരുന്നത്.

സിപിഐ(എം) സംസ്ഥാന സമിതിയിൽ കെപിഎസി ലളിതയുടെ പേരു വന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നു കെപിഎസി ലളിത വ്യക്തമാക്കി.

ഇപ്പോൾ കോൺഗ്രസിന്റെ കൈയിലാണ് വടക്കാഞ്ചേരി. ഇടതുപക്ഷം മുമ്പു ജയിച്ചിട്ടുള്ള മണ്ഡലമാണിത്. ഇവിടം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കെപിഎസി ലളിതയെ നിയോഗിക്കുന്നതെന്നാണു നിഗമനം. ചാലക്കുടിയിൽ നിന്ന് എംപിയായ ഇന്നസെന്റ് നൽകിയ വിജയം കെപിഎസി ലളിതയും നൽകുമെന്ന നിഗമനത്തിലാണ് പാർട്ടി.

പാർട്ടി പറഞ്ഞാൽ ഏതു ദൗത്യവും താൻ ഏറ്റെടുക്കുമെന്നു കെപിഎസി ലളിത പറഞ്ഞു. നേരത്തെ ജഗദീഷ്, സിദ്ദിഖ്, ലാലു അലക്‌സ്, മുകേഷ് തുടങ്ങിയ താരങ്ങളുടെ പേരുകൾ സ്ഥാനാർത്ഥി നിർണയത്തിൽ വിവിധ പാർട്ടികളിൽ ചർച്ചയായിരുന്നു. ഇവരിൽ ജഗദീഷും സിദ്ദിഖും ഏകദേശം സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണു കെപിഎസി ലളിതയുടെ പേരും വടക്കാഞ്ചേരി മണ്ഡലത്തിലേക്ക് ഉയർന്നു വന്നത്.

കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത, തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബ'ത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള നടിയാണു കെപിഎസി ലളിത. നടനും സംവിധായകനുമായ സിദ്ധാർഥ് മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP