Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ഥാനാർത്ഥിത്വത്തിന് എതിരായ പ്രതിഷേധ പ്രകടനങ്ങൾ കാണുന്നത് സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണം പോലെ; വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കെപിഎസി ലളിത; പ്രവർത്തകർക്ക് മേൽ അച്ചടക്ക നടപടിയെടുത്ത് പ്രതിഷേധം ശമിപ്പിക്കാൻ സിപിഐ(എം)

സ്ഥാനാർത്ഥിത്വത്തിന് എതിരായ പ്രതിഷേധ പ്രകടനങ്ങൾ കാണുന്നത് സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണം പോലെ; വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കെപിഎസി ലളിത; പ്രവർത്തകർക്ക് മേൽ അച്ചടക്ക നടപടിയെടുത്ത് പ്രതിഷേധം ശമിപ്പിക്കാൻ സിപിഐ(എം)

വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിന് എതിരെ പ്രാദേശിക തലത്തിൽ ഉയർന്നുവന്ന എതിർപ്പുകളെ കാര്യമാക്കി എടുക്കുന്നില്ലെന്ന് സിനിമാതാരം കെപിഎസി ലളിത. തന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഐ(എം) പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണം പോലെയാണ് കാണുന്നതെന്നും അവർ പറഞ്ഞു.

സിനിമകൾക്കെതിരെ സമ്മിശ്ര അഭിപ്രായ പ്രകടനങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഇത്തരം പ്രതിഷേധങ്ങൾ കാര്യമാക്കുന്നില്ല. പാർട്ടി വിചാരിച്ചാൽ ഇതെല്ലാം പരിഹരിക്കാനാകും. മത്സരിച്ചാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കെപിഎസി ലളിത പറഞ്ഞു. താൻ എന്നും കമ്മ്യൂണിസ്റ്റുകാരിയാണെന്നും അവർ കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ നേരത്തെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും, തുടർന്ന് ഇന്നു രാവിലെ അൻപതോളം വരുന്ന പാർട്ടി പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തുകയും ചെയ്തിരുന്നു. സേവ്യർ ചിറ്റിലപ്പള്ളിയെ പരിഗണിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അതേസമയം ലളിതയ്ക്ക് എതിരായി ഉയരുന്ന പ്രതിഷേധങ്ങളെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് സിപിഎമ്മിന്റെ നീക്കം. കെപിഎസി ലളിതയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ വടക്കാഞ്ചേരിയിൽ ഒരു വിഭാഗം സിപിഐ(എം), ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് ശേഷം കെപിഎസി ലളിത ആദ്യമായി മണ്ഡലത്തിൽ ഇന്ന് എത്താനിരിക്കെയാണു പ്രകടനം. പ്രകടനം നടത്തിയവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നു സിപിഐ(എം) ജില്ലാ സെക്രട്ടറി എ.സി മൊയ്തീൻ പറഞ്ഞു.

വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ കെപിഎസി ലളിതയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ തുടക്കം മുതൽക്കെ പ്രദേശിക ഘടകങ്ങൾ കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവങ്ങളിൽ മണ്ഡലത്തിന്റെ പല ഭാഗത്തും ലളിതക്കെതിരെ പോസ്റ്റുറുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നീട് സംസ്ഥാന നേതൃത്വവും ജില്ലാ കമ്മിറ്റിയും ഇടപെട്ടാണു പ്രാദേശിക ഘടകത്തെ അനുനയിപ്പിച്ചത്. ഇതിനിടെയാണ് ഇന്ന് രാവിലെ പത്തേ കാലോടെ എഴുപതിലധികം വരുന്ന സിപിഐ(എം) ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്.

നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ മണ്ഡലത്തിനു വേണ്ട, സജീവ രാഷ്ട്രീയത്തിലുള്ളവരെ സ്ഥാനാർത്ഥിയാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. സാനാർഥി നിർണയത്തിനു ശേഷം കെപിഎസി ലളിത വടക്കാഞ്ചേരിയിൽ ആദ്യമായി എത്താനിരിക്കെയാണ് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധിച്ചത്. എന്നാൽ വൈകീട്ട് മണ്ഡലത്തിലെത്തിയ ലളിത തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. നിലവിൽ യുഡിഎഫ് മണ്ഡലമായ വടക്കാഞ്ചേരി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ലളിതയെ സ്ഥാനാർത്ഥിയാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP