Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പോസ്റ്റർ ഒട്ടിച്ചും ജയ് വിളിച്ചും ഭൂരിപക്ഷം കൂട്ടിത്തരണം..ദയവായി പച്ചക്കൊടി പിടിക്കരുത്; ഉത്തരേന്ത്യൻ കൗബെൽറ്റുകളിൽ അത് കോൺഗ്രസിന് തിരിച്ചടിയാകും': രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ ലീഗിന്റെ കൊടിക്ക് വിലക്കെന്ന സോഷ്യൽ മീഡിയ പ്രചാരണം കെട്ടിച്ചമച്ചതെന്ന് കെ.പി.എ.മജീദ്; ആരും വിലക്കിയിട്ടുമില്ല..തീരുമാനമെടുത്തിട്ടുമില്ല; വാസ്തവത്തിന് നിരക്കാത്ത പ്രചാരണമെന്നും ലീഗ് നേതാവ്; കുപ്രചാരണത്തിൽ അമർഷത്തോടെ അണികൾ

'പോസ്റ്റർ ഒട്ടിച്ചും ജയ് വിളിച്ചും ഭൂരിപക്ഷം കൂട്ടിത്തരണം..ദയവായി പച്ചക്കൊടി പിടിക്കരുത്; ഉത്തരേന്ത്യൻ കൗബെൽറ്റുകളിൽ അത് കോൺഗ്രസിന് തിരിച്ചടിയാകും': രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ ലീഗിന്റെ കൊടിക്ക് വിലക്കെന്ന സോഷ്യൽ മീഡിയ പ്രചാരണം കെട്ടിച്ചമച്ചതെന്ന് കെ.പി.എ.മജീദ്; ആരും വിലക്കിയിട്ടുമില്ല..തീരുമാനമെടുത്തിട്ടുമില്ല; വാസ്തവത്തിന് നിരക്കാത്ത പ്രചാരണമെന്നും ലീഗ് നേതാവ്; കുപ്രചാരണത്തിൽ അമർഷത്തോടെ അണികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ വന്നാൽ മുസ്ലിം ലീഗിന്റെ കൊടി ഒഴിവാക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്. അത്തരമൊരുവിലക്ക് ആരും ഏർപ്പെടുത്തിയിട്ടില്ല. അത്തരത്തിൽ ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്. പൊന്നാനിയിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷം കൂടുമെന്നും രാഹുൽ ഇംപാക്ട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ വന്നാൽ പച്ചക്കൊടി പ്രകടനത്തിൽ നിറയുന്നത് മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ക്ഷീണമുണ്ടാക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടേതായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. ചില യുഡിഎഫ് ഗ്രൂപ്പുകളിൽ പച്ചക്കൊടിയുണ്ടാക്കാവുന്ന അപകടം ചൂണ്ടിക്കാണിച്ച് കോൺഗ്രസ്സ് പ്രവർത്തകർ പോസ്റ്റിട്ടത് വിവാദമായിരുന്നു.

രാഹുൽ അമേഠിക്ക് പുറമേ വയനാട്ടിൽ കൂടി മത്സരിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ മണ്ഡലത്തിൽ പാക്കിസ്ഥാനി പതാകകൾ ഉയർത്തി ആഘോഷിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ് പ്രേരണകുമാരിയുടെ ട്വീറ്റ് വന്നിരുന്നു. സുപ്രീം കോടതിയിലെ ബിജെപി ലീഗൽ സെൽ സെക്രട്ടറിയും സംഘപരിവാർ സംഘടനയായ പൂർവാഞ്ചൽ മോർച്ച ഡൽഹി സംസ്ഥാന സെക്രട്ടറിയുമാണ് പ്രേരണകുമാരി. സംഗതി ഞെട്ടിപ്പിക്കുന്നതെന്ന് പറഞ്ഞ അവർ എന്തുകൊണ്ടാണ് കോൺ്ഗ്രസ് ഈ മണ്ഡലം തിരഞ്ഞെടുത്തതെന്ന് എല്ലാവർക്കും ഇപ്പോൾ മനസ്സിലായെന്നും ട്വീറ്റ് ചെയ്തു.

മുസ്ലിം ലീഗിന്റെ പതാകയാണ് ബിജെപി നേതാവ് പാക്കിസ്ഥാനി പതാകയായി തെറ്റിദ്ധരിച്ചത്. പലവട്ടം പലരും തെറ്റ് ചൂണ്ടിക്കാണിച്ചെങ്കിലും പ്രേരണകുമാരി അത് തിരുത്താൻ തയ്യാറായില്ല. ലീഗിന്റെ ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ചേർത്തായിരുന്നു ട്വീററ്. വീഡിയോയും ട്വീറ്റും ഒറിജിനൽഎന്ന് കരുതി പലരും അത് റീട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ ടാഗ് ചെയ്തായിരുന്നു് ട്വീറ്റ്. പാക് പതാക രാഹുലിന്റെ പരിപാടിയിൽ വീശിയെന്ന ട്വീറ്റ് നിരവധിപ്പേർ റീട്വീറ്റ് ചെയ്തതോടെ ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയം വൈകിയതോടെ അതൃപ്തി പ്രകടിപ്പിച്ച ലീഗ് നേതൃത്വത്തിനു രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമ്പോളാണ് കോൺഗ്രസിൽ നിന്നും തന്നെയുള്ള ഇത്തരം പ്രചാരണങ്ങൾ ലീഗിൽ വലിയ അതൃപ്തി സൃഷ്ടിക്കുന്നത്.

ഉത്തരേന്ത്യയിലെ കൗബെൽറ്റുകളിൽ വയനാട്ടിലെ ലീഗുമായുള്ള ചങ്ങാത്തം ദോഷം ചെയ്യുമെന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നത്. ലീഗിന്റെ സ്വാധീനത്താൽ ജയിച്ചുകയറുന്ന മണ്ഡലത്തിൽ നിങ്ങളുടെ കൊടി വീശേണ്ടെന്ന ധാർഷ്ട്യം കോൺഗ്രസ് കാട്ടിയതിൽ ലീഗ് പ്രവർത്തകർക്ക് അമർഷമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് അതുപുറത്തുകാട്ടാനാവില്ല. വെറുതെയങ്ങ് ജയിപ്പിച്ച് തന്നാൽ മതി, കൊടിയൊന്നും പിടിക്കേണ്ട എന്ന് ഒരുസഖ്യകക്ഷിയോട് പറയുന്നതിൽ പരം അനുചിതമായ കാര്യം വേറെയില്ല. സോഷ്യൽ മീഡിയിലാണ് അത് പ്രചരിച്ചതെന്ന ന്യായം പറയാമെന്ന മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP