Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു പതിറ്റാണ്ടുകാലം കൈവിട്ട കോഴിക്കോട് പിടിക്കാൻ കോൺഗ്രസ് ഇറക്കിയത് കരുത്തനായ നേതാവിനെ; ഗ്രൂപ്പ് വൈരം മറന്നു നേതാക്കൾ ഒരിടത്ത് ഒരുമിക്കുന്നതോടെ അത്ഭുതം സംഭവിക്കുമോ?

നാലു പതിറ്റാണ്ടുകാലം കൈവിട്ട കോഴിക്കോട് പിടിക്കാൻ കോൺഗ്രസ് ഇറക്കിയത് കരുത്തനായ നേതാവിനെ; ഗ്രൂപ്പ് വൈരം മറന്നു നേതാക്കൾ ഒരിടത്ത് ഒരുമിക്കുന്നതോടെ അത്ഭുതം സംഭവിക്കുമോ?

കോഴിക്കോട് കോർപറേഷന്റെ ഭരണം ഇന്നും യു.ഡി.എഫിന് കിട്ടാക്കനിയാണ്. നാലു ദശാബ്ദക്കാലം ഭരണം പിടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും കൈപ്പത്തിയിൽ നിന്നകന്നു നിന്ന കോഴിക്കോടിനെ കൈവെള്ളയിലൊതുക്കാൻ ഇത്തവണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബുവിനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ഗ്രൂപ്പില്ലാതെ യു.ഡി.എഫ് കോഴിക്കോട് പ്രചാരണം നടത്തുന്നത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ വി എം.സുധീരനും മന്ത്രിമാരായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും കോഴിക്കോട് ജില്ലാ നേതൃത്വവും കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രചരണത്തിന് ചുക്കാൻ പിടിച്ചതിന് ഒരു ലക്ഷ്യം മാത്രം. നാലുദശാബ്ദം കോഴിക്കോട് കോർപറേഷനെ ഭരിച്ച ഇടതുമുന്നണിയിൽ നിന്ന് കോർപറേഷൻ പിടിച്ചെടുക്കുക.

സംസ്ഥാനത്തെ മറ്റേത് കോർപറേഷന്റെ ഭരണം പിടിക്കുന്നതിലുപരിയായി കോഴിക്കോട് കോർപറേഷന്റെ ഭരണം പിടക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം മുമ്പെങ്ങുമില്ലാത്ത പോരാട്ടവീര്യത്തോടെയാണ് ഇത്തവണ അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. എൽ.എഡി.എഫ് ഭരണകാലത്ത് അഴിമതിയും വികസനവിരുദ്ധ പ്രവർത്തനങ്ങളും അക്കമിട്ട് നിരത്തി കോൺഗ്രസ് വോട്ടുതേടുമ്പോൾ മേയർ സ്ഥാനാർത്ഥിയായി സർവർക്കും സ്വീകാര്യനായ പി.എം.സുരേഷ് ബാബുവാണ് തുറുപ്പ് ചീട്ട്. ഗ്രൂപ്പുകൾക്ക് അതീതമായി സുരേഷ് ബാബുവിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച യു.ഡി.എഫ് ഒരേ മനസോടെയാണ് പ്രചാരണരംഗത്തുള്ളത്.

സ്ഥാനാർത്ഥികളെ പരീക്ഷിക്കാൻ ഒരുങ്ങാതെ പ്രബലരായ സ്ഥാനാർത്ഥികളെ നിർത്താനാണ് യുഡിഎഫ് തുടക്കം മുതൽ തന്നെ ശ്രദ്ധിച്ചത്. ഒരുതരത്തിലുമുള്ള ആരോപണങ്ങൾക്ക് വിധേയനല്ലാത്ത ഒരു സ്ഥാനാർത്ഥി വേണമെന്ന ഭൂരിപക്ഷാഭിപ്രായം എത്തിയത് പി.എം.സുരേഷ് ബാബുവിലാണ്. പാറോപ്പടിയിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. സുരേഷ് ബാബുവിനെ കൂടാതെ കെപിസിസി ആസ്ഥാനത്തെ പ്രമുഖരും ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ മകൾ ശോഭിതയും മൽസരരംഗത്തുണ്ട്. നിലവിലെ കൗൺസിലിലെ പുരുഷ അംഗങ്ങളെ ഒഴിവാക്കി ഭൂരിപക്ഷം വനിതകൾക്ക് സീറ്റുകൾ നൽകിയതും കരുതിക്കൂട്ടി തന്നെയാണ്. സംശുദ്ധ ഭരണം വികസിത നഗരം എന്ന വാഗ്ദനമാണ് ഇത്തവണ യു.ഡി.എഫ് മുന്നിൽവയ്ക്കുന്നത്.

കോർപറേഷൻ പരിധിയിലെ റോഡുകളും പാലങ്ങളും ശാസ്ത്രീയമായി പുനരുദ്ധീകരിച്ച് നഗരത്തെ ആധുനിക നഗരമായി മാറ്റും. മാനാഞ്ചിറവെള്ളിമാട്കുന്ന് റോഡ് പ്രവൃത്തിക്ക് വേഗം കൂട്ടും, തൊണ്ടയാട് മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കും തുടങ്ങിയ കാര്യങ്ങളാണ് ഗതാഗത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്.

മീഞ്ചന്ത, മെഡിക്കൽ കോളജ്, എലത്തൂർ എന്നിവിടങ്ങളിൽ ആധുനിക സൗകര്യത്തോടെയുള്ള ബസ് സ്റ്റാൻഡുകളും ഷോപ്പിങ് കോംപ്ലക്‌സുകളും മിനി ഓഡിറ്റോറിയവും പ്രകടന പത്രികയിലെ മറ്റൊരു പ്രാധാന വാഗ്ദനമാണ്. സീറോ വേസ്റ്റ് നഗരം എന്ന കോഴിക്കോടിന്റെ സ്വപ്‌നം നാൽപത് വർഷം ഭരിച്ച എൽ.ഡി.എഫ്. ഭരണസമിതിക്ക് നടപ്പാക്കാനായില്ലെന്നും കുത്തഴിഞ്ഞു കിടക്കുന്ന ശുചീകരണ സംവിധാനം കാര്യക്ഷമമാക്കും. ഇതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കും. ഞെളിയൻ പറമ്പിൽ മാലിന്യസംസ്‌കരണത്തിന് ആധുനിക സംവിധാനം കൊണ്ടുവരും. മഴക്കാലത്ത് നഗരത്തിന് എന്നും ശാപമായിരിക്കുന്ന ഡ്രൈനേജ് സംവിധാനത്തിന്റെ പരിഷ്‌കരണമാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഇതിനു പരിഹാരം എന്ന നിലയ്ക്ക് സിവേജ്, മഴവെള്ളം, കേബിൾഡറ്റ് സംവിധാനത്തോടെ ശാസ്ത്രീയമായി ്രൈഡനേജ് പുനർനിർമ്മിക്കും. ഡ്രൈനേജുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാരിന്റെ 700 കോടിയുടെ ഫണ്ടുണ്ടായിട്ടും അതുപയോഗപ്പെടുത്താൻ എൽ.ഡി.എഫ്. ഭരണനേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. കഴിവുറ്റ പ്രമുഖ വിദഗ്ദ്ധർ കോഴിക്കോട് തന്നെയുണ്ടായിട്ടും ഇവരോടൊന്നും ആലോചിക്കാതെ ഡ്രൈനേജിന്റെ പ്രവർത്തനമെന്നോണം പരിശോധനയ്ക്ക് എറണാകുളത്തെ എലിസബത്ത് ആൻഡ് കമ്പനിയെ ഏൽപിച്ചതിലൂടെ മാത്രം പതിനൊന്നു ലക്ഷം രൂപ പരിശോധാനാ ഫീസായി കോർപ്പറേഷന് നഷ്ടമായെന്ന് എം.കെ രാഘവൻ എംപി ആരോപിച്ചിരുന്നു. എൽഡിഫ് ഭരണസമിതിക്കെതിരെ വൻ അഴിമിതി ആരോപണങ്ങളാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്.

'കോഴിക്കോട്ടെ ജനങ്ങൾ അഴിമതിയിൽ നിന്നുള്ള മോചനം ആഗ്രഹിക്കുന്നു. കോർപറേഷൻ ഭരണസമിതിയിൽ മാറ്റം വേണമെന്നുള്ള മുറവിളിയാണ് എങ്ങും ഉയരുന്നത്. മേയർ സ്ഥാനാർത്ഥിയായി പ്രചരണത്തിനിറങ്ങുമ്പോൾ ജനങ്ങളിൽ നിന്നുള്ള പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്. എല്ലാ തലത്തിലുമുള്ള വികസനമാണ് യുഡിഎഫ് കോഴിക്കോട് ലക്ഷ്യമിടുന്നത്. റോഡ്, ആരോഗ്യം, കുടിവെള്ളം, മറ്റ് അടിസ്ഥാനസൗകര്യങ്ങളിലെല്ലാം വികസനം എത്തിനോക്കിയിട്ട് കാലങ്ങളായി. ഇത് ലക്ഷ്യമാക്കിയാണ് ഒരു ഫുട്‌ബോൾ ടീമിന്റെ ഐക്യത്ത'ടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്' പി.എം.സുരേഷ് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു.

കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് നയിച്ച ജനകീയ സംവാദവും രമേശ് ചെന്നിത്തലയുടെ കാൽനടപ്രചാരണവും കോൺഗ്രസിന്റെ പ്രവർത്തകരുടെയും ജില്ലാ നേതാൃത്വത്തിനും കൂടുതൽ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. കോഴിക്കോട് കോർപറേഷനും ജില്ലാ പഞ്ചായത്തും യുഡിഎഫിന് അഭിമാനപോരാട്ടമാണ്. കഴിഞ്ഞ തവണ 13 സീറ്റുകൾ നേടിയ യുഡിഎഫും 14 സീറ്റുകൾ നേടിയ എൽ.ഡി.എഫിനും ഇത്തവണയും ജില്ലാ പഞ്ചായത്ത് മൽസരം ഫോട്ടോഫിനിഷിങാകാനാണ് സാധ്യത. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പന്തീരാങ്കാവും ചാത്തമംഗലവും തിരിച്ച് പിടിച്ച് ഭൂരിപക്ഷമുറപ്പിക്കാമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് നജീബ് കാന്തപുരം യൂത്ത് കോൺഗ്രസ് പർലമെന്റ് മണ്ഡലം പ്രസിഡന്റ് പിപി നൗഷീർ തുടങ്ങീ യുവാക്കളെ രംഗത്തിറക്കി കൂടുതൽ ഡിവിഷനുകൾ പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.
കോഴിക്കോട് കോർപറേഷനിലെ 45 സീറ്റുകളിൽ 22 ഇടത്ത് ലീഗ്, അഞ്ചിടത്ത് ജനതാദൾ, സിഎംപിയുടെ രണ്ട് സ്ഥാനാർത്ഥികളും കേരള കോൺഗ്രസിന്റെ ഒരു സ്ഥാനാർത്ഥിയുമാണ് മൽസരരംഗത്തുള്ളത്. ലാഘവത്തോടെ കോർപറേഷൻ കൗൺസിലിലേക്ക് ജയിച്ചു കയറാമെന്ന മോഹം ഇരുപാർട്ടികളിലെ ആർക്കുമില്ല.

അരീക്കോട് നിന്ന് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന പ്രമുഖ വ്യവസായിയായ വികെസി മമ്മദ് കോയയും ചക്കരത്തുകുളത്ത് നിന്ന് മൽസരിക്കുന്ന മുൻ എംഎ‍ൽഎ രവീന്ദ്രനും ശ്ക്തമായ പോരാട്ടമായിരിക്കും നേരിടേണ്ടി വരുക. വർഗീയ ധ്രൂവീകരണവും ഉൾപാർട്ടി പോരും, അധികാര വടംവലിയുമാണ് പാർട്ടിയുടെ ആത്മവിശ്വാസത്തിന് പോറലേൽപിക്കുന്നത്. ഇരുപാർട്ടികളുടേയും വിജയം നിർണയിക്കുന്നതിൽ ബിജെപി, ആർഎംപി വോട്ടുകൾ നിർണായക പങ്ക് വഹിക്കും. കോൺഗ്രസ്ബിജെപി രഹസ്യധാരണ ഉണ്ടെന്ന് ഇതിനോടകം തന്നെ ഇടതുമുന്നണി ആരോപിച്ചു കഴിഞ്ഞു. നിർണായകമായ 12 വാർഡുകളിലെ ധാരണ ശരിയായാൽ 75 അംഗ കൗൺസിൽ കോൺഗ്രസിനൊപ്പം എത്തുമെന്നാണ് കണക്കു കൂട്ടൽ. കഴിഞ്ഞ തവണ ഏഴു സീറ്റുകൾ കൂടുതൽ നേടി തലനാരിഴയ്ക്കാണ് ഇടത് ഭരണം കോർപറേഷനിൽ ഉറപ്പിച്ചത്. യുഡിഎഫ്എൽഡിഎഫ് അഭിമാനപോരാട്ടമായി മാറിയ കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പായിരിക്കും ഒരുപക്ഷെ തദ്ദേശതെരഞ്ഞെടുപ്പിലെ താരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP