Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഇടക്ക് പാർട്ടി വിട്ട സ്റ്റീഫൻ ജോർജ് ആയേക്കുമോ? മുമ്പിൽ നിൽക്കുന്നത് ജോസ് കെ മാണിയുടെ വിശ്വസ്തനായി മാറിയ മുൻ കടുത്തുരുത്തി എംഎൽഎയുടെ പേര് തന്നെ; വിരമിക്കാൻ മൂന്ന് മാസം മാത്രം ബാക്കിയാകവെ ജോലി ഒഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിൽ സജീവമായി സ്റ്റീഫൻ; മറ്റൊരു ക്‌നാനായ സമുദായാംഗമായ മുൻ ഏറ്റുമാനൂർ എംഎൽഎ തോമസ് ചാഴിക്കാടന്റെ പേരും പരിഗണനയിൽ

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഇടക്ക് പാർട്ടി വിട്ട സ്റ്റീഫൻ ജോർജ് ആയേക്കുമോ? മുമ്പിൽ നിൽക്കുന്നത് ജോസ് കെ മാണിയുടെ വിശ്വസ്തനായി മാറിയ മുൻ കടുത്തുരുത്തി എംഎൽഎയുടെ പേര് തന്നെ; വിരമിക്കാൻ മൂന്ന് മാസം മാത്രം ബാക്കിയാകവെ ജോലി ഒഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിൽ സജീവമായി സ്റ്റീഫൻ; മറ്റൊരു ക്‌നാനായ സമുദായാംഗമായ മുൻ ഏറ്റുമാനൂർ എംഎൽഎ തോമസ് ചാഴിക്കാടന്റെ പേരും പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിറ്റിങ് എംപിയായ ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതോടെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാണി കോൺഗ്രസിന് മറ്റോരു സ്ഥാനാർത്ഥിയെ തന്നെ തേടേണ്ടി വന്നത്. സീറ്റ് നൽകുമ്പോൾ അത് വിശ്വസ്തനായ ആൾക്ക് തന്നെ വേണമെന്നുമുണ്ട് കെഎം മാണിക്ക്. പ്രത്യേകിച്ച് ജോസഫ് വിഭാഗം ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ഒപ്പം നിൽക്കുന്നയാളല്ലെങ്കിൽ അത് ഭാവിയിൽ തങ്ങൾക്ക് തന്നെ വിനയാകുമെന്നും മാണി വിഭാഗത്തിന് അറിയാം. മണ്ഡലം നിലനിർത്താൻ രണ്ട് മുൻ എംഎൽഎ മാകരെയാണ് പാർട്ടി പരിഗമിക്കുന്നത്. മുൻ കടുത്തുരുത്തി എംഎൽഎ സ്റ്റീഫൻ ജോർജും ഏറ്റുമാനൂർ മുൻ എംഎൽഎ തോമസ് ചാഴിക്കാടനുമാണ് സാധ്യത പട്ടികയിലുള്ളത്.

ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര സമാപിക്കുമ്പോൾ സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന.സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിന്റെ ഭാഗമായി എയിഡഡ് സ്‌കൂൾ അദ്ധ്യാപകനായ സ്റ്റീഫൻ ജോർജ്ജ് വി ആർ എസിന് അപേക്ഷ നൽകി. വിരമിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെയാണ് സ്ഥാനാർത്ഥിത്വത്തിന് തടസമാകാതിരിക്കാൻ അദ്ദേഹം വി ആർ എസിന് അപേക്ഷ നൽകിയത്. പാർട്ടി പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ് ജോർജ് സ്റ്റീഫൻ ഇപ്പോൾ. ജോസ് കെ മാണിയുടെ വിശ്വസ്തനാണ് ന്നെതും സ്റ്റീഫന് അനുകൂല ഘടകമാണ്. ജോസ് കെ മാണി നയിക്കുന്ന കേരളാ യാത്രയുടെ മുഖ്യ സംഘാടകരിലൊരാളും സ്റ്റീഫൻ ജോർജ്ജാണ്.

കോട്ടയം രൂപതാ മാനേജ്‌മെന്റിന്റെ കീഴിലുള്ള കൈപ്പുഴ സ്‌കൂൾ അദ്ധ്യാപകനായ സ്റ്റീഫൻ ജോർജ്ജ് ഈ വർഷം മെയ്‌ 3 ന് വിരമിക്കേണ്ടതാണ്. എന്നാൽ മാർച്ച് ആദ്യം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ അത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമാകുമെന്ന് കരുതിയാണ് ഇപ്പോൾ വിആർഎസ് എടുക്കുന്നത്. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ മത്സരിക്കുന്നതിനെ ചൊല്ലിയുണ്ടായ ഭിന്നതയിൽ പാർട്ടി വിടുകയും ചെയ്തിരുന്നു സ്റ്റീഫൻ. സ്‌കറിയ തോമസ് വിഭാഗത്തിനൊപ്പം ചേർന്നെങ്കിലും വൈകാതെ തിര്ച്ച് മാണി വിഭാഗത്തിന് ഒപ്പം ചേരുകയായിരുന്നു.

കോട്ടയം മണ്ഡലം യുഡിഎഫിന്റെ കുത്തക സീറ്റുകളിൽ ഒന്നാണ്. 2014ൽ മാത്യു ടി തോമസിനെ 1,20,599 വോട്ടുകൾക്കാണ് ജോസ് കെ മാണി പരാജയപ്പെടുത്തിയത്. പിന്നീട് മാണി വിഭാഗം മുന്നണി വിട്ടപ്പോഴും ജോസ് കെ മാണി എംപിയായി തുടർന്നു. പിന്നീട് മാണി വിഭാഗം യുഡിഎഫിലേക്ക് പോയപ്പോഴാണ് ഒഴിവ് വന്ന ഒരു രാജ്യസഭ സീറ്റ് കോൺഗ്രസ് കേരള കോൺഗ്രസിന് നൽകിയത്. ലോക്‌സഭയിലേക്ക് വീണ്ടും മത്സരിച്ചാൽ കോൺഗ്രസ് കാലുവാരുമോ എന്ന ഭയം ഉള്ളിലുള്ളതുകൊണ്ട് തന്നെ മകൻ ജോസ് കെ മാണിയെ ആ സീറ്റിൽ എംപിയാക്കി ഡൽഹിക്ക് അയക്കുകയും ചെയ്തു.

രാജ്യസഭ സീറ്റ് കോൺ്ഗ്രസ് നൽകിയത് പകരം കോട്ടയം ലോക്‌സഭ മണ്ഡലം തിരിച്ചെടുക്കാനാണ് എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സീറ്റ് മാണി വിഭാഗത്തിന് തന്നെ അവകാശപ്പെട്ടതാണ് എന്ന് കോൺഗ്രസ് നിലപാടെടുത്തതോടെയാണ് സ്ഥാനാർത്ഥിയെ തേടേണ്ട അവസ്ഥ മാണി വിഭാഗത്തിന് ഉണ്ടായത്. സ്റ്റീഫന് പുറമെ പരിഗണനയിലുള്ളത് മുൻ ഏറ്റുമാനൂർ എംഎൽഎ തോമസ് ചോഴിക്കാടന്റെ പേരാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്റ്റീഫന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. ഇടുക്കി സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് നിൽക്കുന്ന ജോസഫിനേയും അനുനയിപ്പിക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP