Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കോന്നിയിലെ കലാശക്കൊട്ടിൽ അടൂർ പ്രകാശ് പങ്കെടുക്കാതിരുന്നത് നീരസം മൂലമോ? വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള അതൃപ്തി ഇനിയും മാറിയില്ലെന്നും അഭിപ്രായ ഭിന്നത തുടരുന്നുവെന്നും വിവാദം കൊഴുക്കുന്നതിനിടെ എല്ലാം തള്ളി എംപി; വിവാദം അനാവശ്യം; മുൻകാലങ്ങളിലും താൻ കലാശക്കൊട്ടിൽ പങ്കെടുക്കാറില്ല; അനൈക്യമെന്ന് വ്യാഖ്യാനിക്കരുതെന്നും അടൂർ പ്രകാശ്

കോന്നിയിലെ കലാശക്കൊട്ടിൽ അടൂർ പ്രകാശ് പങ്കെടുക്കാതിരുന്നത് നീരസം മൂലമോ? വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള അതൃപ്തി ഇനിയും മാറിയില്ലെന്നും അഭിപ്രായ ഭിന്നത തുടരുന്നുവെന്നും വിവാദം കൊഴുക്കുന്നതിനിടെ എല്ലാം തള്ളി എംപി; വിവാദം അനാവശ്യം; മുൻകാലങ്ങളിലും താൻ കലാശക്കൊട്ടിൽ പങ്കെടുക്കാറില്ല; അനൈക്യമെന്ന് വ്യാഖ്യാനിക്കരുതെന്നും അടൂർ പ്രകാശ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോന്നിയിൽ യുഡിഎഫ് നടത്തിയ കലാശക്കൊട്ടിൽ അടൂർ പ്രകാശ് എംപി പങ്കെടുക്കാത്തത് വിവാദമായി. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ അടൂർ പ്രകാശും നേതൃത്വവും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. പി.മോഹൻരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം താൻ അറിഞ്ഞില്ലെന്ന് തുറന്നു പറയുകയും ചെയ്തു. പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. തന്റെ വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള നീരസമായിരുന്നു അടൂർപ്രകാശിന്. കൊട്ടിക്കലാശത്തിൽ പങ്കെടുക്കാത്തതിന് മറുപടിയുമായി അടൂർ പ്രകാശ് രംഗത്തെത്തി. കോന്നിയിൽ കലാശക്കൊട്ടിന് എത്തിയില്ലെന്ന വിവാദം അനാവശ്യമാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. മുൻകാലങ്ങളിലും താൻ കലാശകൊട്ടിൽ പങ്കെടുക്കാറില്ല. വൈകിട്ട് ആറുവരെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. യുഡിഎഫിൽ അനൈക്യമാണെന്ന തരത്തിൽ വാഖ്യാനിക്കുന്നത് നിർഭാഗ്യകരമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

അതേസമയം, കോന്നിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. യുഡിഎഫ് നേതാക്കൾ ഉടൻതന്നെ വിഷയത്തിൽ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തിൽ കളമൊരുങ്ങുന്നത്. പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. കെ.യു. ജനീഷ്‌കുമാർ എൽഡിഎഫ് സ്ഥാനാർഥും കെ. സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയുമാണ്.

Stories you may Like

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്ത് ലോക്സഭയിലേറ്റ തോൽവിയുടെ ക്ഷീണം മാറി പുതു ജീവനോടെയാണ് ഇടത്പക്ഷം പ്രവർത്തനങ്ങളിൽ സജീവമായത്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. നാളെ ഒരു ദിവസം അവസാനവട്ട മാസ് സ്‌ക്വാഡുകൾ പ്രവർത്തനത്തിനിറങ്ങും. 2021ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനൽ ആയിട്ടാണ് പലരും മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. മൂന്ന് മുന്നണികളും പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് റോഡ് ഷോകൾ ഉൾപ്പടെ സംഘടിപ്പിച്ചത്.

24ന് ഫലം പുറത്തു വരും. തിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, കോന്നി, അരൂർ, വട്ടിയൂർക്കാവ്, എറണാകുളം നിയമസഭാ മണ്ഡലങ്ങൾ വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത്രയും നിയമസഭാ മണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം പ്രചാരണത്തിലും പ്രതിഫലിച്ചു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ േനതൃത്വവും പ്രവർത്തകരും അഞ്ചു മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു. മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ പിബി അബ്ദുൾ റസാഖ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ബാക്കി മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരായ യുഡിഎഫിന്റെ കെ മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരും ഇടത്പക്ഷത്തിന്റെ എഎം ആരിഫ് ആലപ്പുഴയിൽ നിന്നും വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP