Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ലെന്ന് കോടിയേരി; ബിഡിജെഎസ് ബിജെപിക്കാണു പിന്തുണ കൊടുത്തതെങ്കിലും എസ്എൻഡിപി പിന്തുണ ഇടതുപക്ഷത്തിനാണ് ലഭിച്ചത്; ജനവിധി അംഗീകരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കണം; എതിരായിട്ടു വോട്ടു ചെയ്തവരോടു പോലും ശത്രുത പാടില്ലെന്നും സിപിഎം സെക്രട്ടറിയുടെ നിർദ്ദേശം; ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നു പ്രവർത്തിക്കാനുള്ള വിധിയെന്ന് മുഖ്യമന്ത്രി പിണറായിയും

ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ലെന്ന് കോടിയേരി; ബിഡിജെഎസ് ബിജെപിക്കാണു പിന്തുണ കൊടുത്തതെങ്കിലും എസ്എൻഡിപി പിന്തുണ ഇടതുപക്ഷത്തിനാണ് ലഭിച്ചത്; ജനവിധി അംഗീകരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കണം; എതിരായിട്ടു വോട്ടു ചെയ്തവരോടു പോലും ശത്രുത പാടില്ലെന്നും സിപിഎം സെക്രട്ടറിയുടെ നിർദ്ദേശം; ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നു പ്രവർത്തിക്കാനുള്ള വിധിയെന്ന് മുഖ്യമന്ത്രി പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലയിൽ മാണി സി കാപ്പന്റെ വിജയം ഇടതുപക്ഷ മുന്നേറ്റത്തിനുള്ള അംഗീകാരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്റെ കോട്ട തകർന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു, സംഘടന ശിഥിലമായി. ഏതു സാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ വോട്ടു വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപെട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

മുൻകാല തെരഞ്ഞെടുപ്പുകളിൽ പാലാ എൽഡിഎഫിന് എതിരായിരുന്നു. ഇക്കുറി അതു മാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കു 33,000-ൽ അധികം ഭൂരിപക്ഷം ലഭിച്ച ഒരു മണ്ഡലത്തിലാണ് ഇക്കുറി എൽഡിഎഫ് വിജയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല സംസ്ഥാനത്തു നിലനിൽക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ അടിത്തറ തകർന്നു, സംഘടന ശിഥിലമായി. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാലായിലെ ഫലം പ്രതിഫലിക്കും. ഈ ജനവിധി അംഗീകരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കണം. കൂടുതൽ ജനപിന്തുണ ആർജിക്കണം. എതിരായിട്ടു വോട്ടു ചെയ്തവരോടു പോലും ശത്രുത പാടില്ലെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷ മുന്നണിയുടെ അടിത്തറ കേരളത്തിൽ ഭദ്രമാണ്. എക്‌സിറ്റ് പോളുകൾക്കു നേർവിപരീതമായ ഫലമാണു പുറത്തുവന്നത്. യുഡിഎഫിന്റെ വൻ തോക്കുകൾ പാലാ കേന്ദ്രീകരിച്ചു ദിവസങ്ങളോളം പ്രവർത്തിച്ചെങ്കിലും വിലപ്പോയില്ല. ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ല. ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്നു ബിജെപിക്കാരൻ തന്നെ പറഞ്ഞിട്ടുണ്ട്. അയാളെ ബിജെപി പുറത്താക്കിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ബിജെപി സ്ഥാനാർത്ഥിയായി ഇക്കുറി എൻ. ഹരിയെ നിർത്തിയതു തന്നെ യുഡിഎഫ്-ബിജെപി ധാരണയുടെ ഭാഗമാണ്. പാലായിൽ പി.സി. തോമസിനെ മത്സരിപ്പിക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഇത് അട്ടിമറിച്ചു ഹരിയെ നിശ്ചയിക്കുകയായിരുന്നു. ഇത് ഒത്തുകളിയുടെ ഭാഗമാണ്. എന്നിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ല. ബിഡിജെഎസ് ബിജെപിക്കാണു പിന്തുണ കൊടുത്തത്, പക്ഷേ പാലായിൽ എസ്എൻഡിപി പിന്തുണ ഇടതുപക്ഷത്തിനാണ് ലഭിച്ചതെന്നും കോടിയേരി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് വിജയം സർക്കാരിന് അനുകൂലമായ ജനവിധിയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനവിധിയാകുമെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം പാലായിലെ വിജയത്തിൽ ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. പാലായിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചുക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണ് ജനവിധി. തുടർന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നുപ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP