Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത് ഡൽഹിയുടെ മാത്രം ജയമല്ല..ഭാരതമാതാവിന്റെയും ജയം; എന്നെ മകനായി കരുതിയ ഓരോ കുടുംബത്തിന്റെയും ജയം; ഭരണനേട്ടങ്ങൾക്കും വികസനത്തിനും വേണ്ടിയാണ് ജനം ആം ആദ്മിയെ വീണ്ടും തിരഞ്ഞെടുത്തത്; പുതിയ തരം രാഷ്ട്രീയത്തിന് ഡൽഹി ജന്മം നൽകിയിരിക്കുന്നുവെന്നും ആഹ്ലാദഭരിതനായി അരവിന്ദ് കെജ്രിവാൾ; ഇന്ദ്രപ്രസ്ഥത്തിൽ എഎപി ഹാട്രിക് ജയം നേടിയപ്പോൾ രണ്ടക്കം പോലും തികയ്ക്കാനാവാതെ ബിജെപി; 63 സീറ്റുകളിൽ എഎപിയും ബിജെപി ഏഴ് സീറ്റിലും ലീഡ് ചെയ്യുമ്പോൾ കോൺഗ്രസിന് നിരാശ മാത്രം

ഇത് ഡൽഹിയുടെ മാത്രം ജയമല്ല..ഭാരതമാതാവിന്റെയും ജയം; എന്നെ മകനായി കരുതിയ ഓരോ കുടുംബത്തിന്റെയും ജയം; ഭരണനേട്ടങ്ങൾക്കും വികസനത്തിനും വേണ്ടിയാണ് ജനം ആം ആദ്മിയെ വീണ്ടും തിരഞ്ഞെടുത്തത്; പുതിയ തരം രാഷ്ട്രീയത്തിന് ഡൽഹി ജന്മം നൽകിയിരിക്കുന്നുവെന്നും ആഹ്ലാദഭരിതനായി അരവിന്ദ് കെജ്രിവാൾ; ഇന്ദ്രപ്രസ്ഥത്തിൽ എഎപി ഹാട്രിക് ജയം നേടിയപ്പോൾ രണ്ടക്കം പോലും തികയ്ക്കാനാവാതെ ബിജെപി; 63 സീറ്റുകളിൽ എഎപിയും ബിജെപി ഏഴ് സീറ്റിലും ലീഡ് ചെയ്യുമ്പോൾ കോൺഗ്രസിന് നിരാശ മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:എക്‌സിറ്റ് പോളുകളെ ശരിവച്ച് കൊണ്ട് ആംആദ്മി പാർട്ടി വീണ്ടും ഇന്ദ്രപ്രസ്ഥത്തിൽ ഹാട്രിക് ജയം നേടി അധികാരത്തിലേക്ക്. ഒടുവിലത്തെ റിപ്പോർട്ട് കിട്ടുമ്പോൾ 70 സീറ്റുകളിൽ 58 എണ്ണത്തിൽ എഎപി ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റിൽ വിജയിയെ പ്രഖ്യാപിച്ചു. രണ്ടക്കം കടക്കാൻ കഴിയാതിരുന്ന ബിജെപിയുടെ നേട്ടം 7 സീറ്റിലെ ലീഡ് ആയി ചുരുങ്ങി. 2015 നെ അപേക്ഷിച്ച് ആറ് സീറ്റുകളുടെ നേട്ടം. വലിയ മുന്നേറ്റമുണ്ടാകുമെന്ന് ബിജെപിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. എല്ലാ ആപ് മന്ത്രിമാരും ജയത്തിലേക്ക് നീങ്ങുകയാണ്. ഒരുകാലത്ത് തലസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് ഒരിക്കൽ കൂടി ചിത്രത്തിൽ ഇല്ലാതായി. കെജ്രിവാൾ വോട്ടർമാർക്ക് നന്ദി അറിയിച്ചു. ഇത് ഡൽഹിയുടെ ജയമാണ്. പുതിയ തരം രാഷ്ട്രീയത്തിന് ഡൽഹി ജന്മം നൽകിയിരിക്കുന്നു. ഇത് ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമാണ്. ഡൽഹി വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്, വിജയത്തിന് ചുക്കാൻ പിടിച്ച കെജ്രിവാൾ പറഞ്ഞു. തന്നെ മകനായി കരുതിയ ഓരോ കുടുംബത്തിന്റെയും ജയമാണിത്. ഡൽഹി മാത്രമല്ല ഭാരതമാതാവും വിജയിച്ചിരിക്കുന്നു. തലസ്ഥാനത്തിന്റെ വികസനത്തിനായി നമ്മൾ ഒന്നിച്ച് പോരാടും. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് കെജ്രിവാൾ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഏറെ നേരത്തെ ചാഞ്ചാട്ടത്തിന് ശേം എഎപിയുടെ അതിഷിയും മനീഷ് സിസോദിയയും കൽകാജി പടപർഗഞ്ച് എന്നീ മണ്ഡലങ്ങളിൽ നിന്ന് ജയിച്ചുകയറി. കെജ്രിവാളിന് ന്യൂഡൽഹി മണ്ഡലത്തിൽ കൂറ്റൻ ലീഡാണുള്ളത്. മുഖ്യമന്ത്രിയുടെ ലീഡ് പതിനായിരം കടന്നു. ചാന്ദ്‌നി ചൗക്ക് തിലകി നഗർ എന്നിവയട്ടം 15 മണ്ഡലങ്ങളിൽ 10,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാർത്ഥികൾ ജയത്തിലേക്ക് കുതിക്കുന്നത്. ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും എഎപി വിജയം പ്രവചിച്ചിരുന്നു. 48 മുതൽ 68 വരെ സീറ്റുകൾ എഎപിക്കും രണ്ടു മുതൽ 15 വരെ സീറ്റുകൾ ബിജെപിക്കും എക്സിറ്റ് പോൾ പ്രവചിച്ചു.

മനീഷ് സിസോദിയും മർലീനയും ജയിച്ചു

കെജ്രിവാൾ സർക്കാരിലെ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ, അതിഷി മർലീന എന്നിവർ ജയിച്ചുകയറി. ആദ്യഘട്ടത്തിൽ ഇരുവരും പിന്നിലായിരുന്നു. പിന്നീട് ലീഡ് മാറിയും മറിഞ്ഞും വന്നു. എഎപിയുടെ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്തുമോ എന്ന് കരുതിയെങ്കിലും അവസാന റൗണ്ടുകളിൽ സിസോദിയയും മർലീനയും പിടിച്ചുകയറി വിജയം സ്വന്തമാക്കുകയായിരുന്നു.

പട്പട്ഗഞ്ചിൽനിന്നാണ് സിസോദിയ ഡൽഹി നിയമസഭയിൽ എത്തുന്നത്. എഎപിയുടെ ശക്തികേന്ദ്രമായ ഇവിടെ ബിജെപിയുടെ രവി നേഗിയെ
യാണ് സിസോദിയ കടുത്ത പോരാട്ടത്തിൽ പിന്നിലാക്കിയത്. കെജ്രിവാൾ സർക്കാർ ഉയർത്തിക്കാട്ടിയ വികസന പ്രവർത്തനങ്ങൾക്കു പിന്നിലെ ബുദ്ധികേന്ദ്രം കൂടിയായിരുന്നു സിസോദിയ.കൽക്കാജിയിൽനിന്നാണ് അതിഷി മർലീന നിയമസഭയിൽ എത്തുന്നത്. ബിജെപിയുടെ ധരംബിർ സിംഗിനെയാണ് മർലീന പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎൽഎ അവതാർ സിംഗിനെ മാറ്റിയാണ് എഎപി മർലീനയ്ക്കു മത്സരിക്കാൻ സീറ്റ് നൽകിയത്. 50.92 ശതമാനം വോട്ട് മർലീനയ്ക്കു ലഭിച്ചതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്‌തെങ്കിലും പിന്നീടത് നഷ്ടമായി. കോൺഗ്രസിനായി ഹാരൂൺ യൂസഫ് ആണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്തത്.

ബിജെപിയിലെ അഭയ് വർമ ലക്ഷ്മിനഗറിൽ നിന്ന് ജയിച്ചു. ഗാന്ധിനഗറിൽ ബിജെപിയുടെ അനിൽ ബാജ്‌പേയി 6000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിശ്വാസ് നഗറിൽ ബിജെപി സ്ഥാനാർത്ഥി ഒ.പി.ശർമയ്ക്ക് ജയം. ആം ആദ്മി പാർട്ടിക്ക് കോൺ്ഗ്രസ് അഭിനന്ദനങ്ങൾ നേർന്നു. ബിജെപിയുടെ വിഭജനതന്ത്രങ്ങൾ തോറ്റതിൽ സന്തോഷം. ഡൽഹിയിൽ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതികരിച്ചു. ഡൽഹിയിൽ കോൺഗ്രസിന് ഒരിടത്തും ലീഡില്ല. അതേസമയം, ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡൽഹി ജനത തോൽപ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങും പ്രതികരിച്ചു. മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും ഒന്നിച്ചിറങ്ങിയിട്ടും തോറ്റുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുുപ്പ് ഫലം അംഗീകരിക്കുന്നതായി ബിജെപി നേതാവ് ഗൗതം ഗംഭീർ പറഞ്ഞു. തങ്ങൾ നന്നായി പരിശ്രമിച്ചെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ലെന്ന് ഗംഭീർ പറഞ്ഞു. ഹിന്ദു -മുസ്ലിം വോട്ടുകൾ പൂർണമായി ധ്രുവീകരിക്കപ്പെട്ടെന്നും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും എഎപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ അൽക്ക ലംബ പറഞ്ഞു.

3.30 ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ വിവരപ്രകാരം എഎപി 53.50% വും, ബിജെപി 38.81 % വും വോട്ട് നേടിഎഎപിക്ക് ബിജെപിയെക്കാൾ 13% വോട്ട് കൂടുതൽ ലഭിച്ചു പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിലും എഎപിക്കാണ് വിജയം. എഎപിയുടെ അമാനത്തുല്ല ഖാൻ പോൾ ചെയ്തതിൽ 75% വോട്ട് നേടിയാണ് വിജയിച്ചത്. ഖാൻ 28,470 വോട്ടുകൾ നേടി.

2015 ലെ തിരഞ്ഞെടുപ്പിൽ 67 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാത്തിലെത്തിയത്. 54 ശതമാനം വോട്ട വിഹിതത്തോടെയാണ് ആപ് അന്ന് തിരഞ്ഞെടുപ്പ് തൂത്തുവാരിയത്. ബിജെപിക്ക് 32 ശതമാനം വോട്ടാണ് കിട്ടിയത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 56 ശതമാനം വോട്ടുനേടിയിരുന്നു. കോൺഗ്രസിന് 2015 ൽ 10 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP