Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടക മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻജയം; 119 സീറ്റിൽ ജയിച്ച് മുന്നേറിയപ്പോൾ 36 സീറ്റുമായി ജെഡിഎസ് രണ്ടാം സ്ഥാനത്ത്; 33 സീറ്റിലൊതുങ്ങി ബിജെപി മൂന്നാം സ്ഥാനത്ത്; ബല്ലാരി മുൻസിപ്പൽ കോർപറേഷനിൽ കോൺഗ്രസിന്റെ തകർപ്പൻ പ്രകടനം

കർണാടക മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻജയം; 119 സീറ്റിൽ ജയിച്ച് മുന്നേറിയപ്പോൾ 36 സീറ്റുമായി ജെഡിഎസ് രണ്ടാം സ്ഥാനത്ത്; 33 സീറ്റിലൊതുങ്ങി ബിജെപി മൂന്നാം സ്ഥാനത്ത്; ബല്ലാരി മുൻസിപ്പൽ കോർപറേഷനിൽ കോൺഗ്രസിന്റെ തകർപ്പൻ പ്രകടനം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണ്ണാടകയിൽ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയെ ചിത്രത്തിൽ ഇല്ലാതാക്കി കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ 119 സീറ്റുകൾ വിജയിച്ച് കോൺഗ്രസ് മുന്നേറിയപ്പോൾ 36 ഇടത്ത് ജെ ഡി എസ് വിജയിച്ചു. 33 ലൊതുങ്ങി ബിജെപി മൂന്നാം സ്ഥാനത്ത്. കോൺഗ്രസ് നിലം തൊടില്ലെന്ന് പറഞ്ഞ ബെല്ലാരിയും ബിഡാരിയുമുൾപ്പടെ പത്തിൽ ഏഴു മുനിസിപ്പാലിറ്റിയും പിടിച്ചെടുത്തു കോൺഗ്രസ്. ഒരേയൊരു മുനിസിപ്പാലിറ്റിയിലൊതുങ്ങി ബിജെപി. 20 വർഷമായി ബിജെപി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ് വൻ മാർജിനിൽ പിടിച്ചെടുത്തു.

ബല്ലാരി മുൻസിപ്പൽ കോർപറേഷനിൽ തകർപ്പൻ പ്രകടനമാണ് കോൺഗ്രസ് കാഴ്ച വച്ചത്. ബിദർ മുനിസിപ്പൽ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബല്ലാരി സിറ്റി മുൻസിപ്പിൽ കോർപറേഷനിലെ 39 വാർഡുകളിൽ, 19 സീറ്റിലാണ് കോൺഗ്രസ് ജയിച്ചത്. ബിജെപി 13 സീറ്റ് നേടിയപ്പോൾ സ്വതന്ത്രന്മാർക്കാണ് അഞ്ച് സീറ്റ് മൂന്നാവാർഡായിരുന്നു തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. പാർട്ടി ടിക്കറ്റ് കിട്ടാതിരുന്നതോടെ കോൺഗ്രസ് നേതാവായ എം.പ്രഭഞ്ജൻ കുമാർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.. 2802 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി ബി.ബസവരാജ് ഗൗഡയെ തോൽപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP