Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറു സീറ്റുകളിൽ ജയിച്ചാൽ ഭൂരിപക്ഷം ഉറപ്പ്; ഒന്നോ രണ്ടോ ജയിച്ചാലും പിടിച്ചു നിൽക്കാം; നാല് മാസം പ്രായമുള്ള യെദ്യൂരപ്പ സർക്കാരിന്റെ ഭാവി ഇന്നറിയാം; 15 സീറ്റുകളുടെ ഫലം ഉച്ചയ്ക്ക് മുമ്പ് വ്യക്തമാകും; ആകാംഷയിൽ കർണ്ണാടക

ആറു സീറ്റുകളിൽ ജയിച്ചാൽ ഭൂരിപക്ഷം ഉറപ്പ്; ഒന്നോ രണ്ടോ ജയിച്ചാലും പിടിച്ചു നിൽക്കാം; നാല് മാസം പ്രായമുള്ള യെദ്യൂരപ്പ സർക്കാരിന്റെ ഭാവി ഇന്നറിയാം; 15 സീറ്റുകളുടെ ഫലം ഉച്ചയ്ക്ക് മുമ്പ് വ്യക്തമാകും; ആകാംഷയിൽ കർണ്ണാടക

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കർണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഉച്ചയോടെ പുറത്തുവരും. ഇതോടെ കർണ്ണാടകയുടെ ഭാവി ഇന്ന് വ്യക്തമാകും. നാല് മാസം മാത്രം പ്രായമുള്ള ബി.എസ്. യെദ്യൂരപ്പ സർക്കാരിന് ഭരണം നിലനിർത്തണമെങ്കിൽ ആറ് സീറ്റുകളിലെങ്കിലും ജയിക്കണം. 225 അംഗ നിയമസഭയിൽ ബിജെപിക്ക് നിലവിൽ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 111 പേരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന് 67 അംഗങ്ങളും ജെ.ഡി.എസിന് 34 അംഗങ്ങളുമാണുള്ളത്. അതായത് ആറിടത്ത് ജയിച്ചാൽ യെദ്യൂരപ്പയ്ക്ക് ചിരിക്കാനാകും. ഇല്ലാത്ത പക്ഷം അധികാരം ഒഴിയലും.

ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പൂർണഫലം ഉച്ചയോടെ പുറത്തുവരും. എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. 17 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരുന്നതെങ്കിലും കർണാടക ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാൽ മുസ്‌കി, ആർ.ആർ നഗർ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളും കോൺഗ്രസിന്റേയും ജെഡിഎസിന്റേയും ആണ്. അതുകൊണ്ട് തന്നെ ആറിൽ ജയിക്കാതെ ഭരണം നഷ്ടപ്പെട്ടാലും ബിജെപിക്ക് ന്യായങ്ങൾ പറഞ്ഞ് പിടിച്ചു നിൽക്കാം. എന്നാൽ 15ലും തോറ്റാൽ സ്ഥിതി മറിച്ചാകും.

ബിജെപിയും കോൺഗ്രസും 15 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ജെഡിഎസ് 12 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. രാജിവെച്ച കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബിജെപി. 13 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാക്കിയത്. കോൺഗ്രസും ജെഡിഎസും മത്സരിക്കുന്നിടത്ത് വോട്ട് ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുമ്പോൾ ജയിക്കാനാകുമെന്ന് യെദ്യൂരപ്പയും കണക്കു കൂട്ടുന്നു.

ഡിസംബർ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ 67.91 ശതമാനമായിരുന്നു വോട്ടിങ്. കനത്ത സുരക്ഷയിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. 15 മണ്ഡലങ്ങളിൽ നിന്നായി 19.25 ലക്ഷം പുരുഷന്മാരും 18.52 ലക്ഷം സ്ത്രീകളും ഉൾപ്പടെ 38 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി. 126 സ്വതന്ത്രരും ഒമ്പത് വനിതകളുമുൾപ്പെടെ 165 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 എംഎ‍ൽഎ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ നേട്ടമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത്. ഒൻപതു മുതൽ 12 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. കോൺഗ്രസ് മൂന്ന് മുതൽ ആറ് വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും ജെ ഡി എസിന് ഒരു സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ബിജെപി 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദ്യൂരിയപ്പയുടെ അവകാശവാദം. എന്നാൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോൺഗ്രസ് നൽകുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബിജെപിക്ക് അനുകൂലമായി നിന്നിരുന്ന ജെ.ഡി.എസ്, നിലപാടിൽ വരുത്തിയ മാറ്റമാണ് കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നത്.

ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത് എങ്കിലും ചുരുങ്ങിയത് 12 സീറ്റുകളിലെങ്കിലും വിജയം പ്രതീക്ഷിക്കുന്നുണ്ട്. ബിജെപി പക്ഷത്തേക്ക് കൂറുമാറിയ 13 പേർ മത്സരത്തിനിറങ്ങിയത് ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധം ഉണ്ടാക്കായിട്ടുണ്ട്. വോട്ടെടുപ്പ് ദിനത്തിൽ ഇത് പ്രതിഷേധത്തിന്റെ രൂപത്തിൽ പ്രകടമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP