Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോന്നിയിൽ ബിഡിജെഎസ് സജീവമല്ലെന്ന് ആരുപറഞ്ഞു? മണ്ഡലത്തിൽ എൻഡിഎയും ബിഡിജെഎസും ഒന്നായി നിന്നുള്ള ശക്തമായ പ്രവർത്തനം; കെ.സുരേന്ദ്രൻ ഉറപ്പായും ജയിച്ചുകയറുമെന്നും തുഷാർ വെള്ളാപ്പള്ളി

കോന്നിയിൽ ബിഡിജെഎസ് സജീവമല്ലെന്ന് ആരുപറഞ്ഞു? മണ്ഡലത്തിൽ എൻഡിഎയും ബിഡിജെഎസും ഒന്നായി നിന്നുള്ള ശക്തമായ പ്രവർത്തനം; കെ.സുരേന്ദ്രൻ ഉറപ്പായും ജയിച്ചുകയറുമെന്നും തുഷാർ വെള്ളാപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോന്നിയിൽ കെ.സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് എൻഡിഎ കൺവീനറും ബി ഡി ജെ എസ് എസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് എത്തിയ അദ്ദേഹംതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. സുരേന്ദ്രൻ കോന്നിയിൽ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എൻഡിഎയും ബിഡിജെഎസും ഒന്നായി നിന്ന് ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

ബിഡിജെഎസ് സജീവമായി രംഗത്ത് ഇല്ലെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്. എൻ ഡി എ ജില്ലാ കൺവീനർ കെ പത്മകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നത്. കോന്നിയിൽ കൂടുതൽ വികസനം സാധ്യമാവണമെങ്കിൽ കഴിവുള്ള സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ തന്നെ വിജയിക്കണം, അദ്ദേഹം പറഞ്ഞു

കോന്നി തെരെഞ്ഞെടുപ്പ് കാര്യാലയത്തിലെത്തിയ തുഷാർ വെള്ളാപ്പള്ളിയെ ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും, ജില്ലാ പ്രസിഡണ്ട് അശോകൻ കുളനടയും ചേർന്ന് സ്വീകരിച്ചു.എൻ ഡി എ ജില്ലാ കൺവീനർ കെ പത്മകുമാർ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ബി ഡി ജെ എസ് ജില്ലാ പ്രസിഡണ്ട് എ വി ആനന്ദ് രാജ്, നേതാക്കളായ അഡ്വ പി സി ഹരി, സോമനാഥൻ, സുന്ദരേശൻ, ഷാജി ആർ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP