Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തു; സ്വന്തം മണ്ഡലത്തിൽ പോലും കള്ളവോട്ട് തടയാനാവാത്ത പിണറായി വിജയനോട് 'ചൗക്കിദാർ ചോർ ഹെ' എന്ന് പറയേണ്ടി വരും; 'പലയിടത്തും കോൺഗ്രസ് ഓഫീസുകൾ എറിഞ്ഞു തകർത്തു; ബൂത്ത് ഏജന്റിന്റെ ശരീരത്തിൽ നായ്കുരണ പൊടി വിതറി; കള്ളവോട്ടിനും അക്രമങ്ങൾക്കെതിരേയും നിയമ നടപടി കൈക്കൊള്ളും; എൽഡിഎഫിനെതിരെ കെ സുധാകരൻ

കണ്ണൂരിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തു; സ്വന്തം മണ്ഡലത്തിൽ പോലും കള്ളവോട്ട് തടയാനാവാത്ത പിണറായി വിജയനോട് 'ചൗക്കിദാർ ചോർ ഹെ' എന്ന് പറയേണ്ടി വരും; 'പലയിടത്തും കോൺഗ്രസ് ഓഫീസുകൾ എറിഞ്ഞു തകർത്തു; ബൂത്ത് ഏജന്റിന്റെ ശരീരത്തിൽ നായ്കുരണ പൊടി വിതറി; കള്ളവോട്ടിനും അക്രമങ്ങൾക്കെതിരേയും നിയമ നടപടി കൈക്കൊള്ളും; എൽഡിഎഫിനെതിരെ കെ സുധാകരൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ രംഗത്ത്. മണ്ഡലത്തിൽ 97 ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്നാണ് സുധാകരന്റെ ആരോപണം. ഒരു ബൂത്തിൽ അമ്പത് മുതൽ നൂറു വരെ വോട്ടുകൾ പൊലീസിന്റെയും ഔദ്യോദിക സംവിധാനങ്ങളും ദുരുപയോഗം ചെയ്താണ് ചെയ്തതെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

തന്റെ പേരിൽ സ്ത്രീവിരുദ്ധതയാണ് പരസ്യമായി പ്രചരിപ്പിച്ചത് 'ഭാഷാ പണ്ഡിതന്മാരോട് അടക്കം ഇക്കാര്യം ചർച്ച ചെയ്‌തെങ്കിലും അവർക്കൊന്നും അതിൽ തെറ്റുകാണാൻ കഴിഞ്ഞില്ലെന്ന് സുധാകരൻ പറഞ്ഞു. കള്ളവോട്ടു ചെയ്തവരേയും അവർക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരേയും പൊലീസുകാരെയും നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് സുധാകരൻ വ്യക്തമാക്കി. സി.പി എം എത്ര കള്ളവോട്ടു ചെയ്‌തെങ്കിലും കണ്ണൂരിൽ താൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടുകൾ ഭൂരിപക്ഷത്തെ മാത്രമെ ബാധിക്കുകയുള്ളൂവെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബൂത്തു മുതൽ മട്ടന്നൂർ കൂടാളി, കിഴല്ലൂർ.മാല്ലർ തളിപ്പറമ്പ, ആന്തൂർ നഗരസഭകൾ ഇരുപതോളം പഞ്ചായത്തുകളിലും കള്ളവോട്ടു നടന്നുവെന്നും സുധാകരൻ ആരോപിച്ചു. പോളിങ് നീണ്ടുപോയത് സി.പിഎം പ്രവർത്തകർ ഓപ്പൺ വോട്ടു ഒരുമിച്ചു ചെയ്യാൻ ശ്രമിച്ചതിന്റെ ഫമാണെന്നും സുധാകരൻ പറഞ്ഞു.

സ്വന്തം മണ്ഡലത്തിൽ പോലും കള്ളവോട്ട് തടയാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയനോട് 'ചൗക്കിദാർ ചോർ ഹെ' എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണെന്നും സുധാകരൻ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ടെന്നും,? മുഖ്യമന്ത്രിയുടെ ബൂത്തിൽ അടക്കം കള്ളവോട്ട് നടന്നുവെന്ന് സുധാകരൻ ആരോപിക്കുന്നു. ജില്ലയിൽ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. എന്നാൽ, അതുകൊണ്ടൊന്നും തങ്ങളുടെ വോട്ടർമാരെ ഭയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തിൽ വരെ ജനാധിപത്യം സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആരാണ് 'ചോർ'. അദ്ദേഹത്തോട് ചൗക്കിദാർ ചോർ ഹെ എന്ന് പറയേണ്ടേ? എന്നും സുധാകരൻ ചോദിച്ചു.'പലയിടത്തും കോൺഗ്രസ് ഓഫീസുകൾ എറിഞ്ഞു തകർത്തു. ബൂത്ത് ഏജന്റിന്റെ ശരീരത്തിൽ നായ്കുരണ പൊടി വിതറി. 30 ഓളം ബൂത്ത് ഏജന്റുമാരെ ബുത്തിലിരിക്കാൻ സമ്മതിക്കാതെ അടിച്ചോടിച്ചു. വീടുകൾക്കു മുന്നിൽ വാൾവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരുപാട് പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണെന്നും സുധാകരൻ പറഞ്ഞു. ആക്രമണ സംഭവങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കള്ളവോട്ടിനെതിരേയും അക്രമങ്ങൾക്കെതിരേയും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെ'ന്നും സുധാകരൻ വ്യക്തമാക്കി. ഡി.സി സി പ്രസിഡണ്ടു സതീശൻ പാച്ചേനിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP