Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിചയക്കാരെ കണ്ടും കൈകൊടുത്തും ചുമലിൽ തട്ടിയും ഉഷാറായി പടനായകനെ പോലെ നടത്തം; സർവകലാശാല സെന്ററിൽ കുട്ടികളുമായി കുശലവും ചോദ്യങ്ങൾക്ക് ചുട്ടമറുപടിയും; സിപിഎമ്മിന്റെ കോട്ടകളിൽ തലയെടുപ്പോടെ യാത്ര; കഴിഞ്ഞ തവണത്തെ പരാജയം മറന്ന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വാശിയിൽ കെ.സുധാകരന്റെ കണ്ണൂർ പര്യടനം

പരിചയക്കാരെ കണ്ടും കൈകൊടുത്തും ചുമലിൽ തട്ടിയും ഉഷാറായി പടനായകനെ പോലെ നടത്തം; സർവകലാശാല സെന്ററിൽ കുട്ടികളുമായി കുശലവും ചോദ്യങ്ങൾക്ക് ചുട്ടമറുപടിയും; സിപിഎമ്മിന്റെ കോട്ടകളിൽ തലയെടുപ്പോടെ യാത്ര; കഴിഞ്ഞ തവണത്തെ പരാജയം മറന്ന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വാശിയിൽ കെ.സുധാകരന്റെ കണ്ണൂർ പര്യടനം

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ക്യാമ്പസ്സുകൾ നോട്ടമിട്ടാണ് വോട്ടു തേടുന്നത്. താൻ പഠിച്ചിറങ്ങിയ ബ്രണ്ണൻ കോളേജ് പരിസരത്തു നിന്നായിരുന്നു സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമിട്ടത്. തീർത്തും ഒരു പട നയിക്കുന്ന രീതിയിൽ സുധാകരൻ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് പ്രചാരണം നടത്തുന്നത്. പരിചയക്കാരെ കണ്ടും കരം ഗ്രഹിച്ചും ചുമലിൽ തട്ടിയും സുധാകരൻ പാലയാട് കണ്ണൂർ സർവ്വകലാശാലയുടെ സെന്ററിലെത്തി. അവിടെ ലീഗൽ സ്റ്റഡീസിലാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ക്ലാസ് റൂമിൽ കയറി വിദ്യാർത്ഥികളുമായി സംവദിച്ചു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി.

കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ടു കൂടിയായ സുധാകരൻ വിദ്യാർത്ഥികളുടെ മനസ്സ് കീഴടക്കി. ജനാധിപത്യവും മതേതരത്വവും എന്നും പുലർന്ന് കാണണമെന്നും മതേതരത്വ ശക്തികളെ വിജയിപ്പിച്ച് ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു കൊണ്ട് സുധാകരന്റെ ലഘു പ്രസംഗം. ജനാധിപത്യ സംവിധാനത്തിൽ തോക്കിനും വാളിനും സ്ഥാനമില്ലെന്നും പ്രത്യയശാസ്ത്രപരമായ വിയോജിപ്പ് അക്രമത്തിലേക്ക് നീങ്ങുകയുമരുതെന്ന് സുധാകരൻ വിദ്യാർത്ഥികളെ ഉത്‌ബോധിപ്പിക്കുന്നു. മതേതരത്വം തകർക്കപ്പെടാതിരിക്കാൻ എന്നിക്ക് വോട്ട് ചെയ്യണമെന്നും ദേശീയ തലത്തിൽ കോൺഗ്രസ്സ് നയിക്കുന്ന സർക്കാർ വരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് സുധാകരന്റെ ലഘു പ്രസംഗം അവസാനിപ്പിക്കുന്നു. വീണ്ടും അടുത്ത ക്ലാസ് മുറിയിൽ സമാനമായ പ്രസംഗം. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി. ഒടുവിൽ കയ്യടിച്ച് സ്ഥാനാർത്ഥിക്ക് വിട നൽകുന്നു.

ക്യാമ്പസ്സിൽ നിന്നും നേരെ പോയത് പാലയാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കാണ്. അവിടെ സ്ത്രീ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു. എല്ലാവരും സ്ഥാനാർത്ഥിക്ക് ചുറ്റും കൂടി നിന്നപ്പോൾ ശൈലി മാറ്റി ചെറു പ്രസംഗം. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞുകൊണ്ട് അവിടം വിടുന്നു. പിന്നെ ചിറക്കുന്നി ബസാറിലേക്കാണ്. ഒരു കൂട്ടം നേതാക്കളും പ്രവർത്തകരും അടങ്ങിയ സംഘം സ്ഥാനാർത്ഥിയെ ആനയിക്കുന്നു. ബസാറിന്റെ ഇരുഭാഗത്തുള്ള കടകളിലുള്ളവരേയും നാട്ടുകാരേയും കൈവീശി അഭിവാദ്യം ചെയ്തു കൊണ്ട് സ്ഥാനാർത്ഥി അടുത്ത കേന്ദ്രത്തിലേക്ക്. സിപിഎം. ഭൂരിപക്ഷമുള്ള കേന്ദ്രത്തിലൂടെ തലയെടുപ്പോടെ തന്നെയാണ് സുധാകരന്റെ യാത്ര. കോളാട് ദിനേശ് ബീഡി ബ്രാഞ്ചിലും പിണറായി ആർ.സി. അമല സ്‌ക്കൂൾ പരിസരത്തും കോയൂർ യൂ.പി. സ്‌ക്കൂൾ പരിസരത്തും സന്ദർശനം നടത്തിയ ശേഷം മമ്പറത്തെ കേന്ദ്രങ്ങളിലേക്ക്. അവിടേയും സ്‌ക്കൂളുകളിലും ദിനേശ് ബീഡി ബ്രാഞ്ചിലും സന്ദർശനം നടത്തി വോട്ട് തേടുന്നു. ഉച്ച തിരിഞ്ഞ് ധർമ്മടം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനാണ്. അതിലേക്ക് സ്ഥാനാർത്ഥിയും നേതാക്കളും പുറപ്പെട്ടു.

കഴിഞ്ഞ തവണ കണ്ണൂർ മണ്ഡലത്തിൽ നേരിട്ട പരാജയത്തിന്റെ കാരണങ്ങളിൽ പഴുതടച്ച് മണ്ഡലം തിരിച്ച് പിടിക്കുക എന്ന വാശിയിലാണ് സുധാകരൻ. ഒപ്പം പാർട്ടിയും യു.ഡി.എഫും സജീവമായതോടെ കോൺഗ്രസ്സ് അണികളിൽ വിജയ പ്രതീക്ഷ ഉടലെടുത്തിരിക്കയാണ്. . . തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കാര്യത്തിൽ കണക്ക് കൂട്ടലുകൾക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് കണ്ണൂർ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 1,02,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്. ഈ ആത്മ വിശ്വാസത്തോടെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ നിയമസഭാ വോട്ട് നിലയിൽ നിന്നും ലോകസഭാ വോട്ടുകൾ മാറി മറിയുന്നത് കണ്ണൂരിൽ പതിവാണ്. രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ലയാണ് സിപിഎം. നെ സംബന്ധിച്ച് കണ്ണൂർ. എങ്കിലും പലപ്പോഴും ലോകസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഎം. ന് കണ്ണൂർ മണ്ഡലത്തിൽ കാലിടറിയിട്ടുണ്ട്. 2009 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ കെ. സുധാകരൻ 43,151 വോട്ടിന് ജയിച്ചു കയറിയതാണ് ഒടുവിലത്തെ തെളിവ്. 2014 ൽ സിറ്റിങ് എം. പി. യായ കെ. സുധാകരനെ അട്ടിമറിച്ച് സിപിഎം. ലെ പി.കെ. ശ്രീമതി വിജയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP