Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കൊലപാതകത്തിനെതിരെ കൈപ്പത്തിക്കൊപ്പം' എന്ന ബാനറിൽ യു.ഡി.എഫ് നടത്തിയ പ്രചരണം വടകരയിൽ ഏശി; പരാജയഭീതി മൂലം മുല്ലപ്പള്ളി അടക്കം പിന്മാറിയ സീറ്റിൽ കേരളം കണ്ടത് 'മുരളീധര പ്രഭാവം'; തലശേരിയിൽ മാത്രം വോട്ട് നിലയിൽ മുന്നിലെത്താൻ ജയരാജന് കഴിഞ്ഞപ്പോൾ വടകരയിലടക്കം വൻ ലീഡ് നേടി പുഷ്പം പോലെ മുന്നേറി കോൺഗ്രസ്; കൊലപാതക രാഷ്ട്രീയം പരിചയാക്കിയുള്ള 'വടകര ബലപരീക്ഷണ'ത്തിൽ സിപിഎമ്മിനെ മലർത്തിയടിച്ച് യുഡിഎഫ്

'കൊലപാതകത്തിനെതിരെ കൈപ്പത്തിക്കൊപ്പം' എന്ന ബാനറിൽ യു.ഡി.എഫ് നടത്തിയ പ്രചരണം വടകരയിൽ ഏശി; പരാജയഭീതി മൂലം മുല്ലപ്പള്ളി അടക്കം പിന്മാറിയ സീറ്റിൽ കേരളം കണ്ടത് 'മുരളീധര പ്രഭാവം'; തലശേരിയിൽ മാത്രം വോട്ട് നിലയിൽ മുന്നിലെത്താൻ ജയരാജന് കഴിഞ്ഞപ്പോൾ വടകരയിലടക്കം വൻ ലീഡ് നേടി പുഷ്പം പോലെ മുന്നേറി കോൺഗ്രസ്; കൊലപാതക രാഷ്ട്രീയം പരിചയാക്കിയുള്ള 'വടകര ബലപരീക്ഷണ'ത്തിൽ സിപിഎമ്മിനെ മലർത്തിയടിച്ച് യുഡിഎഫ്

ടി.പി.ഹബീബ്

കോഴിക്കോട്: വടകര പിടിച്ചെടുക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം അഭിമാന പ്രശ്നമായിരുന്നു.അതിന് അവർ പുറത്തിറക്കിയത് കണ്ണൂരിന്റെ പുലിക്കുട്ടി പി.ജയരാജനെ തന്നെ. സിപിഎം അണികളിൽ ഏറ്റവും പിന്തുണയുള്ള നേതാക്കളിൽ ഒരാളായ ജയരാജനിലൂടെ വടകര തിരിച്ചു പിടിക്കാമെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ യു.ഡി.എഫ് തരംഗത്തിൽ വടകര ഒലിച്ചു പോകുന്നതായാണുണ്ടായത്

.

ഒരു ഘട്ടത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വടകര സീറ്റിൽ മൽസരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത് പരാജയ ഭീതിമൂലമാണെന്ന ആക്ഷേപം വ്യാപകമായിരുന്നു. ആഴ്ചകളോളം വടകര സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ് ഒളിച്ചു കളിച്ചു. ജയരാജനെതിരെ മൽസരിക്കാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് മുരളീധരനിലെത്തിയത്.

എന്ത് വിലകൊടുത്തും ജയിപ്പിക്കാനുള്ള സംഘാടക ശക്തിയും സിപിഎമ്മിനുണ്ടായിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തോതിൽ ലഭിച്ച ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് ഒഴുകിയതും ബിജെപി വോട്ടുകൾ വൻ തോതിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. വടകരയിൽ ഒരു യു.ഡി.എഫ്.സ്ഥാനാർത്ഥിക്കും ഇത് വരെ ലഭിക്കാത്ത ഭൂരിപക്ഷമാണ് മുരളീധരന് ലഭിച്ചത്. രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാടിന് തൊട്ടടുത്തുള്ള ലോക്‌സഭ എന്നതിന്റെ ആനുകൂല്യവും യു.ഡി.എഫ്.സ്ഥാനാർത്ഥിക്ക് നല്ല വോട്ടായി ലഭിച്ചിട്ടുണ്ട്.


ബിജെപിക്ക് ആനുപാതിക വോട്ട് വർധനവ് ലഭിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണ നേടിയ വോട്ട് പോലും നിലനിർത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല. ബിജെപി.ക്ക് നല്ല വോട്ടുള്ള തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 15000 ലതികം വോട്ടിന്റെ കുറവാണ് പ്രഥമ പരിശോധനയിൽ കാണുന്നത്. നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിലും ബിജെപിക്ക് വൻ തോതിൽ വോട്ട് ചോർച്ച കാണുന്നുണ്ട്.

വടകരയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്തത് അക്രമ രാഷ്ട്രീയമായിരുന്നു.കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പൂർണ്ണ കാരണക്കാരനാണ് ജയരാജൻ എന്ന രീതിയിലുള്ള പ്രചരണമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ആദ്യം മുതൽ നടത്തിയത്.ടി.പി. ചന്ദ്രശേഖരൻ, ഫസൽ, ഷുക്കൂർ, കാസർകോഡ് ഇരട്ടകൊലപാതകം തുടങ്ങിയ അക്രമപരമ്പരകൾ മുഴുനീളം പരാമർശിച്ചായിരുന്നു യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണം.

'കൊലപാതകത്തിനെതിരെ കൈപ്പത്തിക്കൊപ്പം' എന്ന ബാനറിൽ യു.ഡി.എഫ്.നടത്തിയ പ്രചരണം നല്ല വിധം ഏശിയതായാണ് തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടത്. എന്നാൽ തുടർന്നങ്ങോട്ടുള്ള പ്രചരണത്തിന് മറുപ്രചരണമായി സിപിഎമ്മും കൊലപാതക രാഷ്ട്രീയം തന്നെയാണ് ചർച്ച ചെയ്തത് സിപിഎമ്മിന്റെ നേതൃത്വത്തിൽ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം നടത്തിയാണ് ഇടത് മുന്നണി തിരിച്ചടിച്ചത്. എന്നാൽ ഫലത്തിൽ കൊലപാതക രാഷ്ട്രീയം വീണ്ടും സജീവ ചർച്ചയാക്കുന്നതാണ് പിന്നീടുള്ള പ്രചരണത്തിലൂടെ സംഭവിച്ചത്.


എല്ലാവരും ഒറ്റതിരിച്ച് ജയരാജനെ അക്രമിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കണ്ടത്. ആർ.എസ്.എസിന്റെ കൊലക്കത്തിക്കിരയായ വ്യക്തിയാണ് ജയരാജൻ എന്ന പ്രചരണം സിപിഎം നടത്തിയെങ്കിലും അതിനെ പോലും ശക്തമായി എതിർക്കുന്ന പ്രചരണമാണ് യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടായത്.എല്ലാ ഘടകങ്ങളും ഒന്നിച്ച് എതിരായി വന്നതോടെ ഒരു ലക്ഷത്തോളം വോട്ടിന്റെ മേൽക്കയ്യുണ്ടായിരുന്ന ലോക്‌സഭാ മണ്ഡലം മുക്കാൽ ലക്ഷത്തോളം വോട്ടിന് യു.ഡി.എഫിലൂടെ മുരളീധരൻ പിടിച്ചെടുക്കുന്ന കാഴ്ചയാണ് കണ്ടത്.

ജയരാജന് ലീഡ് നില നിർത്താനായത് തലശേരിയിൽ മാത്രം : വടകരയിലടക്കം മുരളീ പ്രഭാവം

വടകരയിൽ വോട്ടെണ്ണൽ 99.75 ശതമാനം പിന്നിട്ടപ്പോൾ 84,942 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോൺഗ്രസിന്റെ കെ. മുരളീധരൻ നേടിയത് 5,23,825 വോട്ടുകൾ. സിപിഎമ്മിന്റെ പി. ജയരാജനാകട്ടെ 4,38,883 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. സിപിഎം വിജയം കൊയ്യുമെന്ന് കരുതിയ വടകര അടക്കമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ ലീഡുയർത്താൻ മുരളീധരന് സാധിച്ചു. തലശേരിയിൽ മാത്രമാണ് ഇക്കാര്യത്തിൽ മുരളീധരന് തിരിച്ചടി നേരിട്ടത്.

ഓരോ മണ്ഡലങ്ങളിലും ജയരാജനും മുരളീധരനും ലഭിച്ച വോട്ടുകളും അവയുടെ അന്തരവും ശ്രദ്ധിച്ചാൽ തന്നെ സിപിഎം നേരിട്ട പ്രതിസന്ധിയും കോൺഗ്രസിന് ലഭിച്ച് സ്വീകാര്യതയും വ്യക്തമാവുകയാണ്. കൊലപാതക രാഷ്ട്രീയം അടക്കമുള്ളവ ഉയർത്തിക്കാട്ടി കോൺഗ്രസ് നടത്തിയ പ്രചാരണം സിപിഎമ്മിന്റെ പ്രഭാവത്തിന് മങ്ങലേൽപ്പിച്ചു എന്നതിൽ സംശയമില്ലെന്നാണ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന വിലയിരുത്തലുകൾ.

വടകര ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഇരുവരുടേയും വോട്ടു നില ഇങ്ങനെ

തലശേരി: ജയരാജൻ- 65401
കെ. മുരളീധരൻ- 53932

കൂത്തു പറമ്പ്: കെ. മുരളീധരൻ- 68492
ജയരാജൻ- 64,359

വടകര: കെ. മുരളീധരൻ- 71,162
ജയരാജൻ- 48,199

കുറ്റ്യാടി: കെ. മുരളീധരൻ- 83,628
ജയരാജൻ: 65736

നാദാപുരം: കെ. മുരളീധരൻ- 85882
ജയരാജൻ- 68708

കൊയിലാണ്ടി: കെ. മുരളീധരൻ- 79,000
ജയരാജൻ- 58,755

പേരാമ്പ്ര: കെ. മുരളീധരൻ- 80,929
ജയരാജൻ- 67,725 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP