Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒത്തുപോകാൻ വയ്യെങ്കിൽ മുന്നണിയിൽ നിന്ന് പുറത്താക്കണം'; പാലാ തോൽവിയോടെ നിലപാട് കടുപ്പിച്ച് കെ മുരളീധരൻ; പാലായിലെ ജനങ്ങൾ മണ്ടന്മാരല്ലെന്ന് തിരിച്ചറിയണം; കേരള കോൺഗ്രസിലെ തമ്മിൽ തല്ലാണ് തോൽവിക്ക് പ്രധാന കാരണമെന്നും മുരളി; വോട്ടർമാരെ പരിഹസിക്കരുത്; പാലായിലേത് കേരള കോൺഗ്രസിന് എതിരായ ജനവിധിയെന്ന് മുല്ലപ്പള്ളിയും; ജോസ് കെ മാണി - പി ജെ ജോസഫ് തമ്മിലടിയിൽ യുഡിഎഫിലും കടുത്ത അതൃപ്തി

'ഒത്തുപോകാൻ വയ്യെങ്കിൽ മുന്നണിയിൽ നിന്ന് പുറത്താക്കണം'; പാലാ തോൽവിയോടെ നിലപാട് കടുപ്പിച്ച് കെ മുരളീധരൻ; പാലായിലെ ജനങ്ങൾ മണ്ടന്മാരല്ലെന്ന് തിരിച്ചറിയണം; കേരള കോൺഗ്രസിലെ തമ്മിൽ തല്ലാണ് തോൽവിക്ക് പ്രധാന കാരണമെന്നും മുരളി; വോട്ടർമാരെ പരിഹസിക്കരുത്; പാലായിലേത് കേരള കോൺഗ്രസിന് എതിരായ ജനവിധിയെന്ന് മുല്ലപ്പള്ളിയും; ജോസ് കെ മാണി - പി ജെ ജോസഫ് തമ്മിലടിയിൽ യുഡിഎഫിലും കടുത്ത അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാല ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് കേരളാ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസ് നേതാക്കൾ. പാലയിലെ തോൽവിയിൽ കടുത്ത അതൃപ്തിയാണ് യുഡിഎഫിൽ ഉടലെടുത്തിരിക്കുന്നത്. സർക്കാറിനെതിരായ വിഷയങ്ങൾ ചർച്ചയാക്കാൻ സാധിച്ചില്ലെന്നും പകരം കേരളാ കോൺഗ്രസിലെ തർക്കമാണ് തോൽവിക്ക് ഇടയാക്കിയതെന്നുമാണ് യുഡിഎഫിൽ ഉണ്ടായിരിക്കുന്ന പൊതുവികാരം. ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള തർക്കമാണ് പ്രധാനമായും നേതാക്കൾ ചൂണ്ടിക്കാട്ടിയത്. കെ മുരളീധരൻ അടക്കമുള്ളവർ തുറന്നടിച്ചു കൊണ്ടാണ് രംഗത്തുവന്നത്.

ജോസഫും ജോസ് കെ മാണിയും തമ്മിലടി നിർത്തണമെന്നാണ് കെ മുരളീധരൻ അഭിപ്രായപ്പെട്ടത്. യോജിപ്പില്ലെങ്കിൽ കേരള കേരള കോൺഗ്രസിനെ പുറത്താക്കേണ്ടി വരും. പാലായിലേത് കെ എം മാണിയുടെ ആത്മാവിന് മുറിവേൽപ്പിക്കുന്ന ജനവിധിയാണ്. തോൽവിയുടെ ഉത്തരവാദിത്തം കേരള കോൺഗ്രസിനാണ്, യുഡിഎഫിനല്ലെന്നും കെ മുരളീധരൻ പറഞ്ഞു. പാലായിലെ ജനങ്ങൾ മണ്ടന്മാരല്ലെന്ന് തിരിച്ചറിയണം. കേരള കോൺഗ്രസിലെ തമ്മിൽ തല്ലാണ് തോൽവിക്ക് പ്രധാന കാരണം. ഒത്തുപോകാൻ വയ്യെങ്കിൽ മുന്നണിയിൽ നിന്ന് പുറത്താക്കണം. തെരഞ്ഞെടുപ്പ് ദിവസം ജോയി എബ്രഹാമിന്റെ പ്രസ്താവന യുഡിഎഫ് സ്ഥാനാർത്ഥിക്ക് ദോഷം ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം കേരള കോൺഗ്രസിന് എതിരെയുള്ളതാണെന്ന് ജനവിധിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തങ്ങളെ പരിഹസിക്കും വിധമാണ് ചേരിപ്പോരെന്നു ജനങ്ങൾ വിലയിരുത്തിയെന്നും മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിലെ ചേരിപ്പോരിൽ വോട്ടർമാർ കോപാകുലരാണ്. ജനങ്ങളെ പരിഹസിക്കുന്ന നിലപാടിന് എതിരായ ജനവിധിയാണ് പാലായിലുണ്ടായത്. കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ആവും വിധം ശ്രമിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പ്രത്യേക താത്പര്യമെടുത്തു തന്നെ പരിഹാരത്തിനു ശ്രമിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ മറ്റു പാർട്ടികൾക്കു പരിമിതിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലായിൽ ബിജെപി വോട്ടുകൾ ഗാണ്യമായി കുറഞ്ഞിട്ടുണ്ട്. വോട്ടു കച്ചവടം നടന്നുവെന്ന് അവരുടെ നേതാവു തന്നെ പരസ്യമായി സമ്മതിച്ചതാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയും അതു സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സിപിഎം അഭിപ്രായം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ബിജെപി വോട്ടു കിട്ടിയിട്ടും എൽഡിഎഫിന് 44 വോട്ടു കുറയുകയാണ് ചെയ്തത്. പാലായിലെ യുഡിഎഫ് പരാജയം സാങ്കേതികം മാത്രമാണ്. അതിനെ ഒരു കൈത്തെറ്റു മാത്രമായേ കാണുന്നുള്ളൂ. തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന ഏവർക്കും നന്ദി അറിയിക്കുന്നതായി മുല്ലപ്പള്ളി പറഞ്ഞു. യഥാർഥ ജനവിധി ഇനി നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലാണ് വ്യക്തമാവുക. സർക്കാരിനെതിരായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇരന്നു വാങ്ങിയ തോൽവിയാണിതെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചു. കേരള കോൺഗ്രസിലെ തർക്കമാണ് തോൽവിക്ക് കാരണമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. ഘടകകക്ഷി എന്ന നിലയിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ മനോനില മാറണമെന്ന് വി എം സുധീരനും ആവശ്യപ്പെട്ടു. പാലായിൽ ജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. വോട്ടുചോർച്ചയുണ്ടായത് കോൺഗ്രസിൽ നിന്നാണോ, കേരള കോൺഗ്രസിൽ നിന്നാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൽസരം മുന്നണികൽ തമ്മിലാണ്. മുന്നണിക്കുള്ളിൽ പാർട്ടികൾ തമ്മിൽ മൽസരം പാടില്ലെന്ന് പാല പഠിപ്പിച്ചുവെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP