Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോറ്റ് തോറ്റ് രണ്ടാം രാജഗോപാൽ ആവാനുള്ള ശ്രമത്തിലായിരുന്നു കുമ്മനം; എന്നാൽ കേരളത്തിലെ ഉന്നതനായ ഒരു ബിജെപി നേതാവ് ആ കുപ്പായം വെട്ടിമാറ്റി; അയാളുടെ പേരൊന്നും താൻ പറയുന്നില്ലെന്നും എന്നാൽ, തന്റെ പേരുമായി സാമ്യമുള്ള ആളാണ് ഇത് ചെയ്തത്; വട്ടിയൂർക്കാവിൽ നിന്നും കുമ്മനത്തിന്റെ പേരു വെട്ടിമാറ്റിയ പരിഹാസ കഥപറഞ്ഞ് കെ മുരളീധരൻ

തോറ്റ് തോറ്റ് രണ്ടാം രാജഗോപാൽ ആവാനുള്ള ശ്രമത്തിലായിരുന്നു കുമ്മനം; എന്നാൽ കേരളത്തിലെ ഉന്നതനായ ഒരു ബിജെപി നേതാവ് ആ കുപ്പായം വെട്ടിമാറ്റി; അയാളുടെ പേരൊന്നും താൻ പറയുന്നില്ലെന്നും എന്നാൽ, തന്റെ പേരുമായി സാമ്യമുള്ള ആളാണ് ഇത് ചെയ്തത്; വട്ടിയൂർക്കാവിൽ നിന്നും കുമ്മനത്തിന്റെ പേരു വെട്ടിമാറ്റിയ പരിഹാസ കഥപറഞ്ഞ് കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വം മോഹിച്ച കുമ്മനം രാജശേഖരന് അത് കൈയിൽ നിന്നും വഴുതി പോകുന്ന അവസ്ഥയാണ് കേരളം കണ്ടത്. കുമ്മനം തന്നെ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിടത്താണ് എസ് സുരേഷ് സ്ഥാനാർത്ഥിയായി എത്തിയത്. ഇതിനിടെ ഒ രാജഗോപാലിനെ പോലെ തോറ്റ് തോറ്റ് ചരിത്രം കുറിക്കാനുള്ള ശ്രമത്തിലായിരുന്നു കുമ്മനം രാജശേഖരനെന്ന് പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി രംഗത്തെത്തി.

കേരളത്തിലെ ഉന്നതനായ ബിജെപി നേതാവ് ആ കുപ്പായം വെട്ടിമാറ്റുകായിരുന്നു. അയാളുടെ പേരൊന്നും താൻ പറയുന്നില്ലെന്നും എന്നാൽ തന്റെ പേരുമായി സാമ്യമുള്ള ആളാണ് ഇത് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർകാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കെ. മുരളീധരൻ.

സംസ്ഥാനത്ത് കോലീബി കൂട്ടുകെട്ട് അല്ല മാർക്‌സിസ്റ്റ് ബിജെപി കൂട്ടുകെട്ടാണ് ഉള്ളതെന്നും മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷ വോട്ട് വാങ്ങി അധികാരത്തിലെത്തിയ പിണറായി വിജയൻ കേരളത്തിൽ ബിജെപിയെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വട്ടിയൂർകാവിൽ സിപിഐ.എം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാണ് ബിജെപി ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയതെന്നും കെ മുരളീധരൻ പറഞ്ഞു. എസ്. സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ബിജെപി വോട്ടുകൾ സിപിഐ.എമ്മിന് ലഭിക്കും. പകരം വി മുരളീധരന്റെ വിശ്വസ്തനായ കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് വോട്ടുകൾ മറിച്ച് നൽകാനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം കുമ്മനംരാജശേഖരൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാവുമെന്ന് ബോധപൂർവം പ്രചരിപ്പിച്ചശേഷം മാറ്റിയ ബിജെപി നേതൃത്വത്തിലെ ചിലരുടെ നടപടിക്കെതിരെ പാർട്ടി അണികളിലും ആർഎസ്എസ് പ്രവർത്തകരിലും രോഷം ഉയരുന്നുണ്ട്. അമേരിക്കൻ പര്യടനത്തിലായിരുന്ന കുമ്മനം തിരിച്ചെത്തുന്നതിന് മുമ്പേ അദ്ദേഹം സ്ഥാനാർത്ഥിയാവുമെന്ന് പ്രചരിപ്പിച്ചത് ഗൂഢോദ്ദേശ്യത്തോടെയായിരുന്നുവെന്നാണ് ചില ബിജെപി നേതാക്കളുടെ ആരോപണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എതിരാളി കോൺഗ്രസിലെ ശശി തരൂർ ആയിട്ടും നേരിയ വോട്ടിന് മാത്രമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഇടതുമുന്നണിയാകട്ടെ ഈ മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തേക്ക് പോയി. ഈ സാഹചര്യത്തിൽ വിജയസാദ്ധ്യതയുണ്ടായിട്ടും കേരളത്തിലെ ചിലർ ബിജെപി ദേശീയ നേതൃത്വത്തിലെ ഒരു ഉന്നതനുമായി ചേർന്ന് കുമ്മനത്തിന്റെ ചിറകരിയുകയായിരുന്നു എന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP