Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസംഗിക്കാൻ വേദിയിലിരിക്കവേ അരികിലേക്ക് മാറ്റി ഉമ്മൻ ചാണ്ടി എന്തോ ചെവിയിൽ പറഞ്ഞു; ഗൗരവം വിടാതെ വീണ്ടും സീറ്റിൽ ഇരിക്കവേ ചെന്നിത്തലയുടെ ഫോൺ; പുറത്തേക്കിറങ്ങി സംസാരിച്ച് മടങ്ങി വന്നിരിക്കുമ്പോഴും ഭാവഭേദമില്ല; ശശി തരൂരിന് വേണ്ടി ബിജെപിയെ വെല്ലുവിളിച്ച ശേഷം ഇരുന്ന ഉടൻ സിപി ജോണിന്റെ പ്രഖ്യാപനം-വടകരയിലെ സ്ഥാനാർത്ഥി ഇവിടെ ഇരിപ്പുണ്ട്; ആകാശത്തോളം ആവേശം ഉയർന്നത് ഇങ്ങനെ

പ്രസംഗിക്കാൻ വേദിയിലിരിക്കവേ അരികിലേക്ക് മാറ്റി ഉമ്മൻ ചാണ്ടി എന്തോ ചെവിയിൽ പറഞ്ഞു; ഗൗരവം വിടാതെ വീണ്ടും സീറ്റിൽ ഇരിക്കവേ ചെന്നിത്തലയുടെ ഫോൺ; പുറത്തേക്കിറങ്ങി സംസാരിച്ച് മടങ്ങി വന്നിരിക്കുമ്പോഴും ഭാവഭേദമില്ല; ശശി തരൂരിന് വേണ്ടി ബിജെപിയെ വെല്ലുവിളിച്ച ശേഷം ഇരുന്ന ഉടൻ സിപി ജോണിന്റെ പ്രഖ്യാപനം-വടകരയിലെ സ്ഥാനാർത്ഥി ഇവിടെ ഇരിപ്പുണ്ട്; ആകാശത്തോളം ആവേശം ഉയർന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടകരയിലെ പോരാട്ടത്തിന് കെ മുരളീധരൻ. എല്ലാം തൽസമയം ആവേശം ചോരാതെ ഉൾക്കൊള്ളാൻ അണികൾക്കുമായി. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സ്ഥാനാർത്ഥിക്കാര്യം മുരളീധരൻ പോലും ഉറപ്പിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഫോൺ വന്നപ്പോൾ വേദിയിൽനിന്നു പുറത്തുപോയ കെ. മുരളീധരൻ എംഎൽഎ മൂന്നു മിനിറ്റിനു ശേഷം തിരികെവന്നു. ഇത് എല്ലാവരും ശ്രദ്ധിച്ചു. പക്ഷേ ആരും അപ്രതീക്ഷിതമായൊന്നും പ്രഖ്യാപിച്ചില്ല. ഗൗരവം വിടാതെ മുരളിയും ഇരുന്നു. വേദിയിലെ താരം ഈ സമയം ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ അൽപ്പസമയത്തിനുള്ളിൽ യഥാർത്ഥ ഹീറോയായി മുരളീധരൻ മാറി.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനായിരുന്നു വേദി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ കാർത്തിക തിരുനാൾ തിയറ്ററിൽ ഉമ്മൻ ചാണ്ടിയായിരുന്നു ഉദ്ഘാടകൻ. പ്രസംഗത്തിനു ശേഷം അദ്ദേഹം മുരളിയെ മാറ്റിനിർത്തി അൽപനേരം സംസാരിച്ചു. ആർക്കും ഒന്നും മനസ്സിലായില്ല. ഉമ്മൻ ചാണ്ടി പോയ ശേഷമാണു മുരളിക്കു ഉമ്മൻ ചാണ്ടിയുടെ ഫോൺ വരുന്നത്. 'ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും'. മുരളി ചിരിച്ചു ഫോൺ പോക്കറ്റിലിട്ടു വേദിയിലേക്കു മടങ്ങി. ഇതിനിടെ ആ വാർത്ത പടർന്നു. വടകരയിൽ മുരളീധരൻ സ്ഥാനാർത്ഥി! അപ്പോഴും മുരളിയുടെ മുഖത്തു ഭാവഭേദമില്ല. ഇതിനിടെ പ്രസംഗിച്ച മുരളീധരൻ ഒന്നും പറഞ്ഞില്ല.

'കൊലപാതക രാഷ്ട്രീയത്തിന്റെ അംബാസഡർമാരാണു സിപിഎം നേതാക്കൾ. ചോര കണ്ടു കൊതി തീരാത്തവർ സമാധാനം പ്രസംഗിക്കുന്നു.അരിഞ്ഞുതള്ളിയവർ സ്വതന്ത്രമായി വിലസുന്ന ഈ നാട്ടിൽ കണ്ണീരോടെ കഴിയുന്ന അമ്മമാർ യുഡിഎഫിനൊപ്പം നിൽക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായിരുന്നത് 44 അംഗങ്ങൾ. ഇപ്പോൾ അതു 48 ആയി. സംഘപരിവാറിനെ വളർത്തുന്ന സിപിഎം ഇതു കാണുന്നില്ലേ' മുരളി അണികളെ ആവേശത്തിലാക്കി. പ്രസംഗിച്ചു നിർത്തിയതും എം. വിൻസന്റ് എംഎൽഎ അദ്ദേഹത്തെ ഷാൾ അണിയിച്ചു. അപ്പോൾ സി.പി.ജോൺ പ്രഖ്യാപിച്ചു: വടകരയിൽ യുഡിഎഫിനെ നയിക്കാൻ നമ്മുടെ മുരളീധരൻ.

പ്രവർത്തകർ അതോടെ ആവേശത്തിലായി. മുദ്രാവാക്യം വിളികളും കയ്യടികളും. ഹാളിനു പുറത്തുനിന്നവർ അകത്തേക്ക് ഇരമ്പിക്കയറി വന്നു. അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി പറഞ്ഞു മുരളി കാറിലേക്ക്. ഇതോടെ എംഎ‍ൽഎ ഹോസ്റ്റലിൽ നെയ്യാർ ബ്ലോക്കിലെ ഒന്നാംനമ്പർ മുറിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഒഴുകുകയായിരുന്നു. കെ. മുരളീധരൻ എംഎ‍ൽഎയുേടതായിരന്നു് മുറി. വടകരയിൽ സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞതോടെയാണ് നേതാക്കളും പ്രവർത്തകരും ആശംസ നേരാൻ എത്തിയത്. മുരളീധരൻ സ്ഥാനാർത്ഥിയായേതാടെ സംസ്ഥാനത്തെ കോൺഗ്രസ് പാനലിന് നേതൃത്വം നൽകുന്നത് അദ്ദേഹമാണെന്നാണ് പ്രവർത്തകർ പറയുന്നത്. നടപടിയെ മുസ്ലിംലീഗടക്കമുള്ള ഘടകകക്ഷികൾ സ്വാഗതം ചെയ്തു. ആറ്റിങ്ങലിൽ അടൂർ പ്രകാശ്, ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ, വയനാട്ടിൽ ടി. സിദ്ദിഖ് എന്നിവരുടെ കാര്യത്തിലും അന്തിമ തീരുമാനമായി. നാലു സീറ്റിലെയും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും.

ചൊവ്വാഴ്ച രാവിലെ 11 വരെ വടകരയിൽ പരിഗണനയിലുണ്ടായിരുന്നത് കെ. മുരളീധരൻതന്നെ നിർദ്ദേശിച്ച യൂത്ത് കോൺഗ്രസ് നേതാവ് കെ. പ്രവീൺകുമാറായിരുന്നു. ഇതിനിടെ, ജയരാജനെ രാഷ്ട്രീയമായി നേരിടാൻ പ്രവീൺ മതിയോ എന്ന ആശങ്ക ഉയർന്നു. ഇതോടെ ഉമ്മൻ ചാണ്ടി കെ. മുരളീധരനെ വിളിച്ച് മത്സരിക്കണമെന്നാവശ്യപ്പെട്ടു. തിങ്കളാഴ്ച മുല്ലപ്പള്ളി വിളിച്ചപ്പോൾ മത്സരിക്കാനില്ലെന്ന് തീർത്തുപറഞ്ഞ മുരളീധരൻ ഉമ്മൻ ചാണ്ടികൂടി വിളിച്ചതോടെ അയയുകയായിരുന്നു. ഇതോടെയാണ് പ്രശ്ന പരിഹാരമുണ്ടായത്. എ.കെ. ആന്റണിയും മുരളീധരനെ അംഗീകരിച്ചതോടെ, കേരളനേതൃത്വം പേര് ദേശീയ ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന് കൈമാറി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രചാരണത്തിനുശേഷം രാഹുൽ ഗാന്ധി തിരിച്ചെത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും. ചൊവ്വാഴ്ച അർധരാത്രിയോടെ രാഹുലെത്തും. ഇന്ന് പ്രഖ്യാപനമുണ്ടാകും.

വടകരയിൽ ആദ്യം പരിഗണിച്ചിരുന്നത് കോഴിക്കോട് നഗരസഭാ കൗൺസിലർ വിദ്യാ ബാലകൃഷ്ണനെയാണ്. ഇത് ചോദ്യംചെയ്യപ്പെട്ടു. പിന്നാലെയാണ് പ്രവീൺ രംഗത്തെത്തിയത്. വടകരയിൽ വേണ്ടത് ശക്തനായ മുതിർന്ന നേതാവിനെയാണെന്ന് പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നു. ഇതോടെ മുല്ലപ്പള്ളി മത്സരിക്കണമെന്ന് സമർദമായി. സംഘടനാചുമതലയുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് മുല്ലപ്പള്ളി ദേശീയ നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് വി എം. സുധീരൻ, കെ. മുരളീധരൻ എന്നിവരുടെ പേര് പരിഗണിച്ചത്. മത്സരരംഗത്തുനിന്ന് 2009-ൽത്തന്നെ പിന്മാറിയതാണെന്നും ഇനിയില്ലെന്നും സുധീരൻ വ്യക്തമാക്കി.

മുരളീധരനും പിൻവലിഞ്ഞു. ഇതോടെ ഉമ്മൻ ചാണ്ടി ഇടപെട്ടു.ഇത് ഫലിക്കുകയും ചെയ്തു. 2009-ൽ തനിക്കുലഭിച്ചതിനെക്കാൾ ഭൂരിപക്ഷം നേടി വടകരയിൽ കെ. മുരളീധരൻ ജയിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.. അവിടെ കോൺഗ്രസിലെ ഏതുസ്ഥാനാർത്ഥിയെ നിർത്തിയാലും ജയിപ്പിക്കാൻ കഴിയും. മുരളീധരൻ വന്നതോടെ വിജയം തിളക്കമുള്ളതാവുമെന്നും കോൺഗ്രസ് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP