Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

കെ കെ ശൈലജക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്; നടപടി എടുക്കുന്നതിൽ പാർട്ടി നോക്കേണ്ടതില്ല; അശ്ലീല പ്രചരണം തടയുന്നതിൽ പൊലീസ് പരാജയം; വടകരയിലെ ഇടതു സ്ഥാനാർത്ഥിക്കെതിരായ സൈബർ ആക്രമണത്തെ തള്ളിപ്പറഞ്ഞ് കെ കെ രമ; പി ജയരാജന്റെ 'വെണ്ണപ്പാളി' പരാമർശത്തിനെതിരെ പരാതി നൽകും

കെ കെ ശൈലജക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്; നടപടി എടുക്കുന്നതിൽ പാർട്ടി നോക്കേണ്ടതില്ല; അശ്ലീല പ്രചരണം തടയുന്നതിൽ പൊലീസ് പരാജയം; വടകരയിലെ ഇടതു സ്ഥാനാർത്ഥിക്കെതിരായ സൈബർ ആക്രമണത്തെ തള്ളിപ്പറഞ്ഞ് കെ കെ രമ; പി ജയരാജന്റെ 'വെണ്ണപ്പാളി' പരാമർശത്തിനെതിരെ പരാതി നൽകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകരയിലെ രാഷ്ട്രീയ പോര് മുറുകുമ്പോൾ സൈബർ ആക്രമണവും സജീവമായി ചർച്ചയാകുകയാണ്. കെ കെ ശൈലജക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ഷാഫി പറമ്പിലിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ ഇടതു മുന്നണി. എന്നാൽ, സൈബർ ആക്രമണം നടത്തുന്നവരെ തള്ളിപ്പറഞ്ഞ് ആർഎംപി നേതാവ കെ കെ രമ എംഎൽഎ രംഗത്തുവന്നു.

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന് കെ കെ രമ പറഞ്ഞു. മുഖമില്ലാത്ത ആളുകൾ വഴി ലൈംഗിക ചുവയോടെ ഉള്ള അധിക്ഷേപങ്ങൾ ആദ്യത്തെ അനുഭവം അല്ലെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. പലപ്പോഴായി സൈബർ സെല്ലിന് പരാതി നൽകിയ വിഷയമാണെന്നും പരാതിയിൽ വസ്തുതാപരമായ അന്വേഷണം നടന്നിട്ടില്ലെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. പരാതികൾ കെട്ടിക്കിടക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഇങ്ങനെ പറയേണ്ടി വന്നതിനു കാരണം പൊലീസ് ആണെന്നും കെ കെ രമ കുറ്റപ്പെടുത്തി.

വ്യാജപ്രചരണം നടപടി എടുക്കുന്നതിൽ പാർട്ടി നോക്കേണ്ടതില്ലെന്നും ആരെയും സംരക്ഷിക്കില്ലെന്നും വടകര എംഎൽഎ വ്യക്തമാക്കി. പൊലീസിന് എന്താണ് നടപടിയെടുക്കാൻ മടിയെന്നും കെ കെ രമ ചോദിച്ചു. പി ജയരാജന്റെ അശ്ലീലം കലർന്ന എഫ് ബി പോസ്റ്റ് ചൂണ്ടിക്കാണിച്ച് നേതാക്കളുടെ ഭാഗത്ത് നിന്ന് മോശം പരാമർശങ്ങൾ ഉണ്ടാകുന്നുവെന്നും കെ കെ രമ കുറ്റപ്പെടുത്തി. പി ജയരാജന്റെ 'വെണ്ണപ്പാളി' പരാമർശത്തിനെതിരെ പൊലീസിനും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും കെ കെ രമ അറിയിച്ചു. ലൈംഗിക വീഡിയോ ഇട്ടവർക്ക് എതിരെ എഫ്‌ഐആർ ഇടട്ടെയെന്നും കുടുംബ ഗ്രൂപ്പിൽ ഇട്ടവരെ കണ്ടെത്താൻ എന്താണ് തടസ്സമെന്നും കെ കെ രമ ചോദിച്ചു. നിലവിലെ എഫ്‌ഐആർ മറ്റെന്തൊക്കെയോ ആസൂത്രണത്തിന്റെ ഭാഗമാണ്. ചർച്ച വഴി തിരിച്ച് വിടാനാണ് ശ്രമം. കെ കെ ശൈലജയുടെ വാർത്താ സമ്മേളനത്തിൽ കണ്ടത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറി 20 ദിവസം മുമ്പ് അധിക്ഷേപം നടക്കുന്നുവെന്ന് പറഞ്ഞതാണ്. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. ആരുടെ ഭാഗത്ത് നിന്നായാലും നടപടി ഉണ്ടാകണം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് സൈബർ ആക്രമണം എന്ന പരാമർശം അസംബന്ധമാണെന്ന് ചൂണ്ടിക്കാണിച്ച കെ കെ രമ ഏതെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചു. ഷാഫി പറമ്പിൽ അല്ല സൈബർ ആക്രമണത്തിന് പിന്നിൽ. സൈബർ ആക്രമണം ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. കെ കെ ശൈലജ നുണ പ്രചരണം അവസാനിപ്പിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

ബോംബ് രാഷ്ടീയവും കൊലപാതക രാഷ്ട്രീയവും മണ്ഡലത്തിൽ സജീവ ചർച്ചയാണ്. അഴിമതി ചർച്ച ചെയ്യുമ്പോൾ വ്യക്തിപരമായ ആരോപണം എന്ന് പറയുന്നതിൽ കാര്യമില്ല. എൽഡിഎഫ് സ്ഥാനാർത്ഥി കൊലയാളികളെ അനുകൂലിച്ച് സംസാരിച്ചത് ചർച്ചയാണ്. അത് വ്യക്ത്യാധിക്ഷേഷം അല്ലെന്നും ചർച്ചകൾ വഴി തിരിച്ചു വിടാനാണ് ശ്രമമെന്നും കെ കെ രമ ആരോപിച്ചു. കെ കെ ശൈലജ്ക്ക് പോലും മാധ്യമങ്ങൾക്ക് മുന്നിൽ പരിതപിക്കേണ്ടി വരുന്നു. ടീച്ചർ പരോക്ഷമായി പിണറായിക്ക് എതിരെയാണ് പറഞ്ഞതെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു.

നേരത്തെ ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പൊലിസ് കേസെടുത്തു. ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്. മുസ്ലിം ജനവിഭാഗം ആകെ മൊത്തം വർഗീയവാദികളാണെന്നു പറയുന്ന രീതിയിലുള്ള ടീച്ചറുടെ വ്യാജ വീഡിയോ പങ്ക് വെച്ച് നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസെടുത്തത്. മങ്ങാട് സ്‌നേഹതീരമെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതിനിടെ വടകരയിൽ കെ.കെ. ശൈലജ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണം വടകരയിൽ തെരഞ്ഞെടുപ്പിൽ മേധാവിത്വം നേടുന്നതിനായി സിപിഎം രാഷ്ട്രീയമായി മുതലെടുക്കുന്നതായി ആരോപണ മുയർന്നിട്ടുണ്ട്. 65 വയസിനു മുകളിൽ പ്രായമുള്ള അമ്മയ്ക്ക് തുല്യയായ കെ.കെ. ശൈലജയെ യു.ഡി.എഫ് സ്ഥാനാർത്ഥിയും നേതാക്കളും സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാണ് ആരോപണം. ഇതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകര പാർലമെന്റ് മണ്ഡലത്തൽ സ്ത്രീ വോട്ടർമാരുടെ സഹതാപവോട്ടുകൾ നേടാനാണ് സിപിഎം ലക്ഷ്യമിടുന്നത്. തനിക്കെതിരെയുള്ള സോഷ്യൽ മീഡിയ ബുള്ളി ങ്ങിനെതിരെ കെ.കെ. ശൈലജ ഇക്ഷൻ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP