Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ പ്രചരിച്ച വീഡിയോയിലെ ആ സ്ത്രീയും പുരുഷനും ആരെന്ന് ഇനിയും പൊലീസ് കണ്ടെത്തുന്നില്ല; അറസ്റ്റ് ചെയ്തത് വീഡിയോ പ്രചരിപ്പിച്ചവരെ; ആ വീഡിയോ നിർമ്മിച്ചവരെ കണ്ടെത്തേണ്ടതും നിർണ്ണായകം; അശ്ലീല വീഡിയോയിലെ 'അവർ' ആര്? തൃക്കാക്കരയിൽ സഹതാപം ഇടതുപക്ഷത്തേക്കോ?

ഡോ ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ പ്രചരിച്ച വീഡിയോയിലെ ആ സ്ത്രീയും പുരുഷനും ആരെന്ന് ഇനിയും പൊലീസ് കണ്ടെത്തുന്നില്ല; അറസ്റ്റ് ചെയ്തത് വീഡിയോ പ്രചരിപ്പിച്ചവരെ; ആ വീഡിയോ നിർമ്മിച്ചവരെ കണ്ടെത്തേണ്ടതും നിർണ്ണായകം; അശ്ലീല വീഡിയോയിലെ 'അവർ' ആര്? തൃക്കാക്കരയിൽ സഹതാപം ഇടതുപക്ഷത്തേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ സഹതാപമുണ്ടാക്കാനുള്ള നീക്കമാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടെയാണ് കേസിൽ അറസ്റ്റ് നടക്കുന്നത്. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പൊലീസിനു കൈമാറും. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ശിവദാസനെന്ന് പൊലീസ് അറിയിച്ചു. അതായത് കോൺഗ്രസാണ് പ്രചരണത്തിന് പിന്നിലെന്ന് പൊലീസും പറയുകയാണ്.

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്. സാധാരണ ഇത്തരം കേസുകളിൽ അന്വേഷണ മെല്ലപ്പോക്കാണ് നടക്കാറ്. എവിടെ നിന്നോ എത്തിയതായിരുന്നു ആ വീഡിയോ. ഇത് പലരും ഷെയർ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും കോൺഗ്രസുകാരും. ഇതിൽ കോൺഗ്രസുകാരാണ് അറസ്റ്റിലാകുന്നത്. എന്നാൽ വീഡിയോയുടെ ഉറവിടം ഏതെന്ന് പിടിയിലാകുന്നവർക്ക് കൃത്യമായി അറിയില്ലെന്നതാണ് വസ്തുത. ഫെയ്‌സ് ബുക്കിലെ വീഡിയോ എല്ലാം പിൻവലിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത.

പിടി തോമസിന്റെ ഭാര്യയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി. പാർട്ടി വിട്ട കെവി തോമസിനെ പോലും വ്യക്തിപരമായി കടന്നാക്രമിക്കാതെയാണ് ഉമാ തോമസ് പ്രചരണത്തിൽ സജീവമായത്. ഇടതു സ്ഥാനാർത്ഥിയ്‌ക്കെതിരേയും വ്യക്തിപരമായ ആക്ഷേപം അവർ നടക്കുന്നില്ല. പിടി വികാരം സഹതാപമായി തൃക്കാക്കരയിൽ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. ഇതിനിടെയാണ് ആ വീഡിയോ എത്തിയത്. ഇതോടെ സഹതാപം ജോ ജോസഫിന് അനുകൂലമായെന്ന വിലയിരുത്തൽ ശക്തമാണ്. ജോ ജോസഫിനെ കുടുക്കാനുള്ള പി ആർ വർക്കായിരുന്നു ആ വീഡിയോ എന്നാണ് ഇടതിന്റെ ആരോപണം. എന്നാൽ തിരിച്ച് യുഡിഎഫും പി ആർ ഇടപടെലിനെ കാണുന്നുണ്ട്.

വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. പക്ഷേ കണ്ടത്തേണ്ടത് ആ വീഡിയോയിലെ പുരുഷനേയും സ്ത്രീയേയുമാണ്. എങ്കിൽ മാത്രമേ ആ വ്യാജ വീഡിയോയ്ക്ക് പിന്നിലെ വസ്തുത വ്യക്തമാകൂ. ഇപ്പോഴും ആരാണ് ആ വീഡിയോയിൽ ഉള്ളതെന്ന തരത്തിലേക്ക് അന്വേഷണം പോയിട്ടില്ല. ഈ വീഡിയോ വൈറലായിട്ടും അപമാനിക്കപ്പെട്ടതായി പറഞ്ഞ് ആ വീഡിയോയിലെ സ്ത്രീയോ പുരുഷനോ പൊലീസിനെ സമീപിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ വീഡിയോയെ ജോ ജോസഫിന്റെ ഭാര്യയും തള്ളി പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാക്കളാരും പ്രസംഗത്തിലും മറ്റും ഈ വീഡിയോയെ കുറിച്ച് ആരോപണമോ പരാമർശമോ നടത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഓടി നടന്ന വീഡിയോ മാധ്യമങ്ങളും ജോ ജോസഫിനെതിരെ ചർച്ചയാക്കിയില്ല. എന്നാൽ രാഷ്ട്രീയമായി ഈ വീഡിയോ ജോ ജോസഫിനെതിരെ ആയുധമാക്കുന്നുവെന്ന് ഇടതുപക്ഷം തന്നെ ആരോപിച്ചു. ഇതിന് പിന്നാലെയാണ് കേസ് നൽകിയതും അറസ്റ്റുകൾ നടക്കുന്നതും. വീഡിയോ ഷെയർ ചെയ്ത കോൺഗ്രസ് ഗ്രൂപ്പുകളുടെ അഡ്രസും നൽകി. എന്നാൽ ഇതു കൊണ്ട് ആ വീഡിയോയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താനാകില്ലെന്നതാണ് വസ്തുത.

സമൂഹമാധ്യമത്തിൽ മൂന്നു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിഎൻ സംവിധാനം ഉപയോഗിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.

ഡോ. ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പടെയുള്ളവർക്കു ജോ ജോസഫ് പരാതി നൽകിയിരുന്നു. ഇതിനൊപ്പമാണ് ഇടതുപക്ഷവും പരാതി നൽകിയത്. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്‌കൽ ഉൾപ്പെടെയുള്ളവരും ഇതിനെതിരെ രംഗത്തെത്തി.

ആരോഗ്യകരമായ ഒരു രാഷ്ട്രീയ സംവാദത്തിന് ആയുധമില്ലാതെ നിരായുധരായി നിൽക്കുന്നവരാണ് എതിർപക്ഷത്തുള്ളവർ എന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് അവർ പറഞ്ഞു.''രാഷ്ട്രീയമായി എതിരിടാൻ കെൽപില്ലാത്തതിനാലാണ് ഇല്ലാത്ത പച്ചക്കള്ളങ്ങൾ പറഞ്ഞു വ്യക്തിപരമായി ആക്രമിക്കുന്നത്. ഇതു ശരിയല്ല.'' ദയ പാസ്‌കൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP