Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഝാർഖണ്ഡിൽ ഫലം മാറി മറിയുന്നു; പത്തോളം സീറ്റുകളിലെ ഭൂരിപക്ഷം 400ൽ താഴെയായതു കൊണ്ട് എന്തും സംഭവിക്കാമെന്ന അവസ്ഥ; മഹാസഖ്യം അധികാരത്തിൽ എത്താൻ സാധ്യത തേടി ചെറുകക്ഷികൾക്ക് പിറകെ; ഏറ്റവും വലിയ ഒറ്റകക്ഷിയാകുക ബിജെപി തന്നെ; 41എന്ന മാന്ത്രികസഖ്യയ്ക്ക് തൊട്ടടുത്ത് കോൺഗ്രസ് മുന്നണി; ജെഎംഎമ്മിന്റെ സോറൻ മുഖ്യമന്ത്രിയാകാൻ സാധ്യത കൂടുന്നു; ലീഡ് നില അനുനിമിഷം മാറുമ്പോൾ ഝാർഖണ്ഡിലേക്ക് ശ്രദ്ധയൂന്നി ദേശിയ രാഷ്ട്രീയം

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഝാർഖണ്ഡിൽ ഫലം മാറി മറിയുന്നു; പത്തോളം സീറ്റുകളിലെ ഭൂരിപക്ഷം 400ൽ താഴെയായതു കൊണ്ട് എന്തും സംഭവിക്കാമെന്ന അവസ്ഥ; മഹാസഖ്യം അധികാരത്തിൽ എത്താൻ സാധ്യത തേടി ചെറുകക്ഷികൾക്ക് പിറകെ; ഏറ്റവും വലിയ ഒറ്റകക്ഷിയാകുക ബിജെപി തന്നെ; 41എന്ന മാന്ത്രികസഖ്യയ്ക്ക് തൊട്ടടുത്ത് കോൺഗ്രസ് മുന്നണി; ജെഎംഎമ്മിന്റെ സോറൻ മുഖ്യമന്ത്രിയാകാൻ സാധ്യത കൂടുന്നു; ലീഡ് നില അനുനിമിഷം മാറുമ്പോൾ ഝാർഖണ്ഡിലേക്ക് ശ്രദ്ധയൂന്നി ദേശിയ  രാഷ്ട്രീയം

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ഝാർഖണ്ഡിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോൾ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോഴും വോട്ടിങ് മെഷീൻ എണ്ണിയപ്പോഴും തുടക്കത്തിൽ ജെഎംഎം-കോൺഗ്രസ്-ആർജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്. എന്നാൽ വൈകാതെ ബിജെപി തിരിച്ചു വന്നു. അഞ്ചാം ഘട്ടത്തിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ വീണ്ടും മഹാ സഖ്യം മുന്നിലേക്ക് കയറി. എന്നാൽ തുടക്കത്തിലെ മുന്നേറ്റം വോട്ടെണ്ണലിന്റെ അന്തിമ ഘട്ടം വരെ നിലനിർത്താൻ കഴിയുന്നതിനെ ആശ്രയിച്ചാണ് ആര് ഭരിക്കുമെന്ന് പറയാനാകുക.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ആദ്യ ഘട്ടത്തിൽ ബിജെപി സഖ്യം 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും ഒടുവിൽ 37 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. പത്തേകാലിന് പുറത്തു വന്ന ഫലം അനുസരിച്ച് ജെ എം എം-കോൺഗ്രസ് സഖ്യത്തിന് 41 സീറ്റുണ്ട്. അതായത് കേവല ഭൂരിപക്ഷം നേടി കഴിഞ്ഞു. എന്നാൽ പത്തിൽ താഴെ മണ്ഡലങ്ങളിൽ അഞ്ചൂറിൽ താഴെ ഭൂരിപക്ഷമാണ് മുന്നിട്ട് നിൽക്കുന്നവർക്കുള്ളത്. അതുകൊണ്ട് തന്നെ അന്തിമ ഫലം എങ്ങോട്ടും മാറി മറിയും. ഏതായാലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റും പറയുന്നത് ബിജെപിക്ക് അധികാരത്തിൽ തുടരാനാകില്ലെന്ന സൂചനകളാണ്. 35 സീറ്റുകൾ മഹാസഖ്യം നേടിയെന്നാണ് കമ്മീഷന്റെ സൈറ്റ് പറയുന്നത്. മൂന്ന് പാർട്ടികളുടെ സഖ്യത്തിന് വോട്ട് കൂടിയതിന് കാരണം മുന്നണിയുടെ കെട്ടുറപ്പാണ്.

സഖ്യത്തിൽ ചോർച്ച ഉണ്ടാകില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സോറനെയാണ് മഹാസഖ്യം മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിരുന്നത്. ഇതിനെ കോൺഗ്രസ് പിന്തുണയ്ക്കും. രാഷ്ട്രീയ ജനതാദള്ളിനും അഞ്ച് സീറ്റുണ്ട്. ഇവരും കടുത്ത ബിജെപി വിരോധികളാണ്. അവരും ബിജെപിയ്‌ക്കൊപ്പം പോകില്ല. അതുകൊണ്ട് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയാലും കോൺഗ്രസിന്റെ സഖ്യത്തിന് അധികാരത്തിൽ എത്താനാകും. ചെറു പാർട്ടികളെ കൂടെ കൂട്ടാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ബിജെപിക്ക് മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഝാർഖണ്ഡിലും ഭരണം പോകും.

എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കും വിധം ഝാർഖണ്ഡിൽ മഹാസഖ്യം നേട്ടമുണ്ടാക്കുകയാണ്. അധികാരത്തുടർച്ച തേടിയ ബിജെപിക്കും 5 വർഷം കാലാവധി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബർ ദാസിനും ആശ്വാസമാകില്ല ഇപ്പോൾ പുറത്തു വരുന്ന ഫലം.

ജാർഖണ്ഡ്(ആകെ സീറ്റ് 81)
ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം-38
ബിജെപി-32
മറ്റുള്ളവർ-7
എജെഎസ് യു-5

നിലവിലെ സാഹചര്യത്തിൽ ആരെ ഗവർണ്ണർ സർക്കാരുണ്ടാക്കാൻ വിളിക്കുമെന്നതാണ് ശ്രദ്ധേയം. ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ഏറ്റവും വലിയ പാർട്ടിയായ ബിജെപിയെ ഗവർണ്ണർ സർക്കാരുണ്ടാക്കാൻ വിളിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ചെറുപാർട്ടികളെ കൂടെ കൂട്ടി ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയും. ചെറു കക്ഷികളുടെ പിന്തുണ ആരു നേടുമെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഝാർഖണ്ഡിലേക്കാകും ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവൻ.

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 81 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്. 2014-ൽ ബിജെപി 35 സീറ്റുകളും സഖ്യകക്ഷിയായ എ.ജെ.എസ്.യു 17 സീറ്റുകളുമായിട്ടാണ് അധികാരത്തിലേറിയത്. നവംബർ 30 മുതൽ ഡിസംബർ 16 വരെയായി അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. 65.17 ശതമാനമാണ് പോളിങ്. ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തിമോർച്ചയ്‌ക്കൊപ്പമാണ് കോൺഗ്രസും ആർ.ജെ.ഡി.യും. എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ മുൻതൂക്കം നേടിയിരുന്നു. ജെ.എം.എം 43 സീറ്റുകളിലും കോൺഗ്രസ് 31 ഉം ആർജെഡി ഏഴ് സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്.

മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ഝാർഖണ്ഡിൽ ഭരണം നിലനിർത്തി മറികടക്കാമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പിൽ വീണ്ടുമെത്തുകയാണ്. പൗരത്വനിയമത്തിനെതിരായി ജനവിധി മാറിയില്ലെന്നതും ആശ്വാസമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP