Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ മുസ്ലിംലീഗ്; യുഡിഎഫിൽ സീറ്റ് ധാരണ ആയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി കെപിഎ മജീദ്; ഉഭയകക്ഷി ചർച്ച നടന്നിട്ടില്ല, മൂന്നാം സീറ്റിനെക്കുറിച്ച് ചർച്ചയിൽ നിലപാട് അറിയിക്കുമെന്നും മജീദ്; കാസർകോട്, വടകര സീറ്റുകൾക്ക് ലീഗിന് അർഹതയുണ്ടെന്ന് പറഞ്ഞ് സമ്മർദ്ദം ഉയർത്തി സമസ്തയും

മൂന്ന് സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ മുസ്ലിംലീഗ്; യുഡിഎഫിൽ സീറ്റ് ധാരണ ആയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി കെപിഎ മജീദ്; ഉഭയകക്ഷി ചർച്ച നടന്നിട്ടില്ല, മൂന്നാം സീറ്റിനെക്കുറിച്ച് ചർച്ചയിൽ നിലപാട് അറിയിക്കുമെന്നും മജീദ്; കാസർകോട്, വടകര സീറ്റുകൾക്ക് ലീഗിന് അർഹതയുണ്ടെന്ന് പറഞ്ഞ് സമ്മർദ്ദം ഉയർത്തി സമസ്തയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യുഡിഎഫിൽ സീറ്റു തർക്കം മുറുകുമെന്ന സൂചന നൽകി മുസ്ലിംലീഗ് രംഗത്തെത്തി. സമസ്തയിൽ നിന്നും സമ്മർദ്ദം ശക്തമായതോടെയാണ് മൂന്ന സീറ്റുകൾ വേണമെന്ന നിലപാട് കർക്കശമാക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. യുഡിഎഫിൽ സീറ്റു ധാരണയായെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയും ലീഗ് നേതാക്കൾ തള്ളിക്കളഞ്ഞു. ഏത് സാഹചര്യത്തിലെന്ന് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്ന് അറിയില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. ഉഭയകക്ഷി ചർച്ച നടന്നിട്ടില്ല. മൂന്നാംസീറ്റിനെക്കുറിച്ച് ചർച്ചയിൽ നിലപാട് അറിയിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ മുസ്ലിംലീഗ് നേതാക്കൾ മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല. അതേസമയം രണ്ട് സീറ്റ് വേണമെന്ന് കേരളാ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചു. യുഡിഎഫിൽ സീറ്റ് ധാരണ സംബന്ധിച്ച് അടുത്ത യുഡിഎഫ് യോഗത്തിലാകും ചർച്ചകൾ നടക്കുക. ഇതിന് മുമ്പ് സീറ്റ് ധാരണ ആയെന്ന് മുല്ലപ്പള്ളി പറഞ്ഞതാണ് ലീഗ് നേതൃത്വത്തെ ചൊടുപ്പിച്ചത്.

ഇതിനിടെ, ലീഗ് മൂന്ന് സീറ്റുകളിൽ മൽസരിക്കണമെന്ന ആവശ്യവുമായി സമസ്ത രംഗത്തെത്തിയത് ലീഗിനെയും ഈ വിഷയത്തിൽ കൂടുതൽ സമ്മർദ്ദത്തിലാക്കി. വയനാട് അടക്കം മൂന്ന് സീറ്റുകളിലാണ് ലീഗ് നേതൃത്വത്തിന്റെ കണ്ണ്. കാസർകോടിനും വടകരയ്ക്കും പാർട്ടിക്ക് അർഹതയുണ്ടെന്ന് കാണിച്ചാണ് സമസ്ത ഇന്ന് രംഗത്തുവന്നത്. നിയമനിർമ്മാണസഭയിലെ അംഗബലമാണ് പാർട്ടിയുടെ കരുത്തെന്നും സമസ്ത മുഖപത്രത്തിൽ വ്യക്തമാക്കുന്നു. രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും പാർട്ടിയെ സമസ്ത ഉപദേശിച്ചു.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും മുസ്്‌ലീം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ സയ്യിദ് മുഈനലി തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ പരാമർശത്തിന്റെ ചുവടുപിടിച്ചാണ് സമസ്ത നിലപാടറിയിച്ചിരിക്കുന്നത്. മൂന്ന് സീറ്റുകളിൽ മൽസരിക്കുന്നത് അണികൾ സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലങ്ങളായെന്ന് മുഈനലിയുടെ ഫേസ്‌ബുക്കിലുണ്ട്. എന്നാൽ ഇക്കാര്യം നേതൃത്വം അറിഞ്ഞിട്ടില്ല. തോൽക്കുന്ന സീറ്റാണെങ്കിലും മൂന്നാമതൊരിടത്ത് കൂടി ലീഗ് മൽസരിക്കണമെന്നാണ് സമസ്തയുടെ നിലപാട്.

വിട്ടുവീഴ്‌ച്ചകൾക്കും വേണ്ടേ പരിസമാപ്തി എന്നതാണ് മുനവറലിയുടെ കുറിപ്പിലെ തലക്കെട്ട്. തോൽക്കുന്ന സീറ്റായതിനാൽ വേണ്ടെന്ന് വയ്ക്കുന്നതായുള്ള വാദം അംഗീകരിക്കാനാകില്ല. ലോക്‌സഭയിലും രാജ്യസഭയിലും ലീഗിന്റെ പ്രാതിനിധ്യം കുറയുന്നു. സമവായത്തിന്റെ പേരിൽ സീറ്റുകൾ വിട്ടുകൊടുത്ത ചരിത്രവും പേറിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലീഗ് അഭിമുഖീകരിക്കുന്നത്. റാലികളും മഹാസമ്മേളനങ്ങളുമല്ല, നിയമനിർമ്മാണസഭകളിലെ അംഗബലമാണ് പാർട്ടിയുടെ കരുത്ത് തെളിയിക്കുന്നതെന്ന സി.എച്ചിന്റെ വാക്കുകൾ എടുത്തുപറഞ്ഞാണ് സമസ്ത മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP