Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് മുസ്ലിം ലീഗ്; കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കേണ്ടെന്ന് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം; അവകാശവാദങ്ങളും സമ്മർദ്ദവും രാജ്യസഭാ നിയമസഭാ സീറ്റുകളിൽ തുടരും; മലപ്പുറം, പൊന്നാനി സീറ്റുകൾ കുഞ്ഞാലിക്കുട്ടിയും ഇ ടിയും വെച്ചുമാറണമെന്ന അഭിപ്രായവും നേതാക്കൾ തള്ളി; സ്ഥാനാർത്ഥികളെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടെങ്കിലും തൽസ്ഥിതി തുടരാൻ ധാരണ

മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് മുസ്ലിം ലീഗ്; കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കേണ്ടെന്ന് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം; അവകാശവാദങ്ങളും സമ്മർദ്ദവും രാജ്യസഭാ നിയമസഭാ സീറ്റുകളിൽ തുടരും; മലപ്പുറം, പൊന്നാനി സീറ്റുകൾ കുഞ്ഞാലിക്കുട്ടിയും ഇ ടിയും വെച്ചുമാറണമെന്ന അഭിപ്രായവും നേതാക്കൾ തള്ളി; സ്ഥാനാർത്ഥികളെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടെങ്കിലും തൽസ്ഥിതി തുടരാൻ ധാരണ

ടി.പി.ഹബീബ്

കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. മൂന്നാം സീറ്റ് വേണമെന്ന് ആദ്യഘട്ടത്തിൽ ശക്തമായി ഉന്നയിച്ച ലീഗ് നേതൃത്വം അതിൽ കടുംപിടുത്തം വേണ്ടെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ഭൂരിപക്ഷം ലീഗ് നേതാക്കൾക്കുള്ളത്. മൂന്നാം സീറ്റ് എന്ന വാദം പരസ്യമായി ആവർത്തിക്കാനാണ് ലീഗിന്റെ തീരുമാനം. അടുത്ത നിയസഭാ തെരഞ്ഞെടുപ്പിലും, രാജ്യസഭയിലേക്കും കൂടുതൽ സീറ്റീകൾക്കായി സമ്മർദം നടത്തുക മൂന്നാം ലോകസഭാ സീറ്റിലൂടെ ലീഗ് ഉദേശിക്കുന്നത്. ഇക്കാര്യം എളുപ്പത്തിൽ പാർട്ടി അണികളെ ബോധ്യപ്പെടുത്താൻ സാധിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. മൂന്നാം സീറ്റ് വേണമെന്ന ശക്തമായ നിലപാടുമായി സമസ്തയിലെ ഒരു വിഭാഗം രംഗത്തുണ്ട്. മൂന്നാം സീറ്റ് വാങ്ങണമെന്ന രീതിയിലാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിലൂടെയുള്ള റിപ്പോർട്ടുകൾ.ലീഗിന്റെ തീരുമാനങ്ങൾ സമസ്ത വഴിയാണെന്ന് ബോധ്യപ്പെടുത്താനും ഈയൊരു നിലപാടിലൂടെ സമസ്ത ശ്രദ്ധിക്കുന്നുണ്ട്.

ലീഗിന്റെസ്ഥാനാർത്ഥി പ്രഖ്യാപനം പാർട്ടി നേതാക്കളിൽ ചൂടുള്ള ചർച്ചയായിട്ടുണ്ട്. മലപ്പുറം, പൊന്നാനി എന്നീ ലോകസഭാ സീറ്റുകൾ യഥാക്രമം പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും സ്ഥാനാർത്ഥിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഇ.അഹമ്മദ് മരിച്ച സമയത്ത് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മൽസരിക്കാൻ തീരുമാനം എടുത്ത ഘട്ടത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ പൊന്നാനിയിലേക്ക് മാറണമെന്നുള്ള നിർദ്ദേശം പാണക്കാട് നിന്നും കുഞ്ഞാലിക്കുട്ടിക്ക് നൽകിയിരുന്നു.ഇതിന് കുഞ്ഞാലിക്കുട്ടി സമ്മതം മൂളുകയും ചെയ്തതായി ഒരു വിഭാഗം ലീഗ് നേതാക്കൾ പറയുന്നു.കഴിഞ്ഞ ആഴ്ച ലീഗ് എം.എൽ എമാരിൽ നിന്നും അഭിപ്രായം തേടിയ പാണക്കാട് ഹൈദലി തങ്ങളോട് ഭൂരിപക്ഷം എംഎ‍ൽഎമാരും പൊന്നാനിയിൽ കുഞ്ഞാലിക്കുട്ടി മൽസരിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. പൊതു സമ്മതനായ കുഞ്ഞാലിക്കുട്ടിക്ക് പൊന്നാനി പ്രയാസമാകില്ലെന്നാണ് എംഎ‍ൽഎ.മാർ പാണക്കാട് തങ്ങൾക്ക് നൽകിയ വിവരം. ഇ ടി. പൊന്നാനിയിൽ നിന്നും മാറണമെന്ന യൂത്ത് കോൺഗ്രസിന്റെ പ്രമേയവും ചില ലീഗ് നേതാക്കൾ ചർച്ചയാകുന്നുണ്ട്.

പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മൽസരിക്കട്ടെ എന്ന നിലപാടാണ് പി.വി.അബ്ദുൽ വഹാബ് എംപി.അടക്കുള്ള നേതാക്കൾക്കുള്ളത്.ലീഗിലെമുതിർന്ന നേതാക്കൾക്ക് ഈയൊരു അഭിപ്രായമാണെങ്കിലും പരസ്യമാക്കാൻ ധൈര്യമില്ല. പൊന്നാനിയുടെ കാര്യത്തിൽ ശക്തമായ നിലപാട് പറയാൻ ഇ ടി.മുഹമ്മദ് ബഷീർ ഇത് വരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യമാണ് നിലപാട് പറയാൻ പലർക്കും മുട്ട് വിറക്കുന്നത്. പാർട്ടിയിലെ ഫണ്ട് റൈസിങ് കുഞ്ഞാലിക്കുട്ടിയാണെന്നത് പരസ്യമായ രഹസ്യമാണ്.

അഖിലേന്ത്യാ സെക്രട്ടറിയെന്ന പരിഗണന നൽകാതെ സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കരുതെന്ന ശക്തമായ നിലപാടാണ് പി.കെ.കുഞ്ഞാലിക്കുട്ടി തന്റെ അടുത്ത കേന്ദ്രങ്ങളോട് വിശദീകരിച്ചത്. താൻ പൊന്നാനിയിലേക്ക് മൽസരിക്കാൻ ആവിശ്യപ്പെടുന്നതിന് പിന്നിൽ പ്രത്യേക താൽപര്യമുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. പാണക്കാട് കുടുംബത്തിൽ നിന്നും ശക്തമായ നിർദ്ദേശം വരികയാണെങ്കിൽ മൽസരത്തിൽ നിന്നും മാറി നിൽക്കണമെന്ന ചിന്ത കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചതായാണ് അടുത്ത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് കൂടുതൽ താൽപര്യത്തോടെ വരാനാണ് കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നത്. രണ്ട് വർഷം ജനപ്രതിനിധിയാകാതെ പാർട്ടി നിലപാടുമായി കൂടുതൽ സജീവമാക്കാനാകും ശ്രമിക്കുക.

കുഞ്ഞാലിക്കുട്ടി മൽസരിക്കുന്നില്ലെങ്കിൽ യൂത്ത് ലീഗ് സംസ്ഥാ ജനറൽ സെക്രട്ടറി പി. കെ.ഫിറോസിന്റെ പേരാണ് ഉയർന്ന് വരുന്നത്. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈറിനെറെ പേരും ലീഗ് കേന്ദ്രങ്ങളിൽ ഉയർന്ന് വരുന്നുണ്ട്. യൂത്ത് ലീഗ് ദേശീയ ജനറൽ സിക്രട്ടറിയായ സമയം മുതൽ സി.കെ.സുബൈർ ദേശീയ രാഷ്ട്രീയത്തിൽ സക്രിയ സാന്നിധ്യമാണ്.ഇ ടി.മുഹമ്മദ് ബഷീറിന്റെ ദേശീയ രാഷ്ട്രീയ വേദിക ളിലെല്ലാം സുബൈറിന്റെ ഇടപെടലും ഏറെ ചർച്ച ചെയ്തിരുന്നു.പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിറഞ്ഞ പിന്തുണ സി.കെ.സുബൈറിനുണ്ടാകുമെന്നാണ് ലീഗിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.പക്ഷേ നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടെങ്കിലും തൽസ്ഥിതി തുടരാനാണ് ഏറ്റവും ഒടുവിൽ ധാരണയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP