Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഫാലും അഴിമതിയും ഒന്നും വിലപ്പോയില്ല; ഇന്ത്യയുടെ അമരത്ത് വീണ്ടും മോദി തന്നെയെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോൾ; നിയമസഭയിൽ അടിതെറ്റിയ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചനം; ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും ബിജെപി അങ്ങ് എടുക്കും; കർണാടകയിൽ കുമാരസ്വാമിക്കും ബംഗാളിൽ ദീദിക്കും ബിജെപി സർപ്രൈസ് പാക്കേജ് നൽകുമെന്നും എക്‌സിറ്റ് പോൾ

റഫാലും അഴിമതിയും ഒന്നും വിലപ്പോയില്ല; ഇന്ത്യയുടെ അമരത്ത് വീണ്ടും മോദി തന്നെയെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോൾ; നിയമസഭയിൽ അടിതെറ്റിയ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചനം; ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും ബിജെപി അങ്ങ് എടുക്കും; കർണാടകയിൽ കുമാരസ്വാമിക്കും ബംഗാളിൽ ദീദിക്കും ബിജെപി സർപ്രൈസ് പാക്കേജ് നൽകുമെന്നും എക്‌സിറ്റ് പോൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ രാജ്യത്ത് ബിജെപി എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന് ഇന്ത്യ ടുഡേ അഭിപ്രായ സർവ്വേ. 2014 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുപിഎ സീറ്റ് കേരളത്തിൽ യു.ഡി.എഫിനു വ്യക്തമായ മുൻതൂക്കമെന്ന് ഇന്ത്യ ടുഡേ ആക്സിസ് പോൾ സർവേ. കേരളത്തിൽ യു.ഡി.എഫ് 15-16 സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. എൽ.ഡി.എഫ് 3-5 സീറ്റുകളും ബിജെപി 0-1 സീറ്റുകളും നേടുമെന്ന് സർവേ പറയുന്നു.അതേസമയം ദക്ഷിണേന്ത്യയിൽ യു.പി.എ പിടിമുറുക്കുമെന്ന സൂചനയാണ് സർവേ നൽകുന്നത്. യു.പി.എ 55-63 സീറ്റുകളും എൻ.ഡി.എ 23-33 സീറ്റുകളും നേടുമെന്ന് സർവേ പറയുന്നു. അതേസമയം മറ്റു കക്ഷികൾ 35-46 സീറ്റുകൾ നേടുമെന്നും സർവേ അഭിപ്രായപ്പെട്ടു.

കേരളത്തിൽ യു.ഡി.എഫ് മുന്നേറുമ്പോൾ തമിഴ്‌നാട്ടിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാൻ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകൾ നേടുമെന്ന് സർവേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകൾ മാത്രമാണ്. തമിഴ്‌നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂലതരംഗം കോൺഗ്രസിനും ജെ.ഡി.എസിനും ഇത്തവണ മുതലാക്കാനായില്ലെന്ന് സർവേ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 21-25 സീറ്റുകൾ ബിജെപി സഖ്യം നേടുമ്പോൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ലഭിക്കുക 3-6 സീറ്റുകൾ മാത്രമാണ്.

തെലുഗുദേശം പാർട്ടിക്ക് (ടി.ഡി.പി) ആന്ധ്രാപ്രദേശിൽ നേട്ടമുണ്ടാക്കാനാവില്ലെന്ന് സർവേ പറയുന്നു. അവിടെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി 18-20 സീറ്റുകൾ നേടുമെന്നും ടി.ഡി.പി 4-6 സീറ്റുകൾ മാത്രമേ നേടൂവെന്നും സർവേ പറയുന്നു. സംസ്ഥാനത്താകെയുള്ളത് 25 സീറ്റുകളാണ്. തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നിൽക്കുമെന്ന് സർവേ പറയുന്നു. 1-3 സീറ്റുകളാണ് ഇവർക്കു പ്രവചിക്കുന്നത്. അതേസമയം ടി.ആർ.എസ് 10-12 സീറ്റുകൾ നേടി മേൽക്കൈ നേടുമെന്ന് സർവേ പറയുന്നു. ടി.ആർ.എസാണ് സംസ്ഥാനത്തെ ഭരണകക്ഷി. അതേസമയം എ.ഐ.എം.ഐ.എം ഒരു സീറ്റ് വരെ നേടുമെന്ന് സർവേ പറയുന്നു.

പഞ്ചാബിൽ 13 സീറ്റിൽ ബിജെപി 8-9 വരെ സീറ്റുകളും കോൺഗ്രസിന് 3 മുതൽ 5 വരെ സീറ്റുകളും ലഭിക്കാനാണ് സാധ്യത. ഹരിയാനയിൽ 10 സീറ്റുകളുള്ളതിൽ 8 മുതൽ 10 വരെ ബിജെപിക്കും കോൺഗ്രസിന് പരമാവധി 2 സീറ്റും ലഭിച്ചേക്കാം എന്നാണ് സർവ്വേ ഫലം ഗുജറാത്തിൽ 26 സീറ്റുകളിൽ മുഴുവൻ സീറ്റും ബിജെപിക്ക് ലഭിച്ചേക്കാം എന്ന് പറയുമ്പോൾ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. രാജസ്ഥാനിൽ സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസാണെങ്കിലും പക്ഷേ ലോക്‌സഭയിൽ ബിജെപി തൂത്തുവാരും എന്നാണ് സൂചന. ബംഗാളിൽ ബിജെപി തൃണമൂലിനേയും മമത ബാനർജിയെയും ഞെട്ടക്കുമെന്നും 22 സീറ്റുകൾ വരെ ലഭിച്ചേക്കാം എന്നുമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ബിജെപി തരംഗമായിരിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.മഹാരാഷ്ട്രയിൽ ബിജെപിക്ക് 38 മുതൽ 42 സീറ്റുവരെ നേടുമെന്ന് പറയുമ്പോൾ കോൺഗ്രസിന് സാധ്യത 6 മുതൽ 10 വരെ മാത്രമാണ്. മധ്യപ്രദേശിൽ 26 മുതൽ 28 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം

തെലങ്കാനയിൽ പക്ഷെ ചന്ദ്രശേഖറിന്റെ ടിആർഎസ് ആണ് മുന്നേറ്റം നടത്തുക. 17സീറ്റുകളിൽ 10-12 വരെ സീറ്റുകളിൽ ആണ് ടിആർഎസ് വിജയ സാധ്യത. ബിജെപിക്കും കോൺഗ്രസിനും 1 മുതൽ മൂന്ന് സീറ്റു വരെ ലഭിക്കും എന്നാണ് പ്രവചനം. ഛത്തീഷ്ഗഡിൽ 11ൽ 8 സീറ്റ് വരെ ബിജെപിക്കും മൂന്ന് മുതൽ നാല് സീറ്റ് വരെ കോൺഗ്രസിനും ലഭിക്കും. കേരളത്തിലേക്ക് വരികയാണെങ്കിൽ ഒരു സീറ്റ് നേടി ബിജെപിക്ക് അക്കൗണ്ട് തുറക്കും എന്ന് പ്രവചിക്കുമ്പോൾ യുഡിെഫ് 15 മുതൽ 16 വരേയും എൽഡിഎഫ് 3 മുതൽ 5 വരേയും സീറ്റുകൾ നേടും എന്നുമാണ് പ്രവചനം

കോൺഗ്രസ് എസ്‌ജെഡി ഒരുമിച്ച് മത്സരിക്കുകയും ഭരിക്കുകയും ചെയ്യുന്ന കർണ്ണാടകയിൽ പക്ഷേ ഭരണകക്ഷികൾക്ക് തോൽവിയാണ് പ്രവചനം. 28 സീറ്റിൽ 21 മുതൽ 25 വരെ ബിജെപിക്ക് ലഭിക്കുമെന്നും കോൺഗ്രസ് സഖ്യത്തിന് 6 സീറ്റുകൾ വരെ മാത്രമാണ് പ്രവചിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ കോൺഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP