Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാട്ട് കരുത്തിൽ ഭൂപീന്ദർ സിങ് ഹൂഡ മനോഹർലാൽ ഖട്ടറിനെ തകിടം മറിക്കുമോ? എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാനയിൽ ബിജെപി തൂത്തുവാരുമെന്ന് പ്രവചിക്കുമ്പോൾ വേറിട്ട ഫലവുമായി ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോൾ; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; ബിജെപി 44 സീറ്റ് വരെയും കോൺഗ്രസിന് 42 സീറ്റ് വരെയും കിട്ടാം; ദുഷ്യന്ത് ചൗട്ടാല കിങ് മേക്കറായേക്കുമെന്നും വിലയിരുത്തൽ

ജാട്ട് കരുത്തിൽ ഭൂപീന്ദർ സിങ് ഹൂഡ മനോഹർലാൽ ഖട്ടറിനെ തകിടം മറിക്കുമോ? എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാനയിൽ ബിജെപി തൂത്തുവാരുമെന്ന് പ്രവചിക്കുമ്പോൾ വേറിട്ട ഫലവുമായി ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോൾ; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; ബിജെപി 44 സീറ്റ് വരെയും കോൺഗ്രസിന് 42 സീറ്റ് വരെയും കിട്ടാം; ദുഷ്യന്ത് ചൗട്ടാല കിങ് മേക്കറായേക്കുമെന്നും വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരം നിലനിർത്തുമെന്നായിരുന്നു തിങ്കളാഴ്ചത്തെ എല്ലാ എക്സിറ്റ്പോൾ പ്രവചനങ്ങളും. അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ എക്‌സിറ്റ് പോൾ ഫലമാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിൽ പുറത്തുവന്നിരിക്കുന്നത്. ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തിലാണ് കാര്യമായ മാറ്റമുള്ളത്. കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നതെന്നാണ് എക്‌സിറ്റ് പോളിൽ വിലയിരുത്തുന്നത്. മറ്റ് എക്‌സിറ്റ് പോളുകളിലിലെല്ലാം ബിജെപി ഹരിയാന തൂത്തുവാരുമെന്ന് പ്രവചിക്കുമ്പോൾ, ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യ പോളിൽ ബിജെപിക്ക് 32-44 സീറ്റ് വരെയും കോൺഗ്രസിന് തൊട്ടുപിന്നിലായി 30 മുതൽ 42 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം.

ഇന്ത്യൻ നാഷണൽ ലോക് ദളിൽ നിന്ന് വേർപെട്ട് പോയ ജന്നായക് ജനത പാർട്ടിക്ക് ആറ് മുതൽ 10 സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ -ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിൽ പറയുന്നു. മറ്റ് എക്‌സിറ്റ് പോളുകളിൽ ഹരിയാനയിൽ 90 സീറ്റിൽ 66 ലും ബിജെപി ജയിച്ചുകയറുമെന്നാണ് പ്രവചനം. കോൺഗ്രസ് വളരെ പിന്നിലാണ്.

ഹരിയാനയിൽ, 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 47 സീറ്റിലാണ് ജയിച്ചുകയറിയത്. കോൺഗ്രസിന് 15 ഉം ഐഎൻഎൽഡിക്ക് 19 ഉം മറ്റുകക്ഷികൾക്ക് 9 സീറ്റും. എക്‌സിറ്റ് പോൾ ഫലങ്ങൾ എന്തായാലും തങ്ങൾ ജയിച്ചുകയറുമെനന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ കുമാരി ഷെൽജ പറഞ്ഞു.

എക്സിറ്റ്പോൾ ഫലങ്ങൾ ഇങ്ങനെ

മഹാരാഷ്ട്ര

ടൈംസ് നൗ

ബിജെപി-ശിവസേന സഖ്യം-230 സീറ്റ് ബിജെപി-130 ശിവസേന-100
കോൺഗ്രസും എൻസിപിയും തകർന്നടിയും. കോൺഗ്രസ്-28 എൻസിപി-20

എബിപി-സി വോട്ടർ

ബിജെപി-ശിവസേന-204 കോൺഗ്രസ്-എൻസിപി-69 മറ്റുകക്ഷികൾ-15

ഇന്ത്യ ടുഡേ-ആക്സിസ്

ബിജെപി-ശിവസേന-181 കോൺഗ്രസ്-എൻസിപി-81 മറ്റുകക്ഷികൾ-26

ന്യൂസ് 18-ഐപിഎസ്ഒഎസ്-

ബിജെപി-ശിവസേന-243 കോൺഗ്രസ്-എൻസിപി-41 മറ്റുകക്ഷികൾ-4

റിപ്പബ്ലിക്-ജൻ കി ബാത്

ബിജെപി-ശിവസേന-223 കോൺഗ്രസ് -എൻസിപി-54 മറ്റുകക്ഷികൾ-11

ടിവി-9 മറാത്തി

ബിജെപി-ശിവസനേ-197 കോൺ്ഗ്രസ് എൻസിപി-16 മറ്റുകക്ഷികൾ-16

ഹരിയാന

ഹരിയാനയിൽ നാല് എക്സിറ്റ് പോളുകളിൽ ബിജെപി തൂക്കുവാരുമെന്ന് പറയുമ്പോൾ മറ്റുരണ്ടിൽ കുറഞ്ഞ ഭൂരിപക്ഷത്തിന് ഭരണകക്ഷി ജയിക്കുമെന്ന് പ്രവചിക്കുന്നു.

ടൈംസ് നൗ

ബിജെപി-71 കോൺഗ്രസ്-11 മറ്റുള്ളവർ-8

സി.വോട്ടർ

ബിജെപി-72 കോൺഗ്രസ് 8 മറ്റുള്ളവർ-11

ഐപിഎസ്ഒഎസ്

ബിജെപി-75 കോൺഗ്രസ്-10 മറ്റുള്ളവർ-5

ന്യൂസ് എക്സ്

ബിജെപി-77 കോൺഗ്രസ് 11 മറ്റുള്ളവർ-2

ആക്സിസ് മൈ ഇന്ത്യ-ജൻകി ബാത്

ബിജെപി-57 കോൺഗ്രസ് -17 മറ്റുള്ളവർ-16

ടിവി9 ഭാരത് വർഷ്

ബിജെപി-47 കോൺഗ്രസ്-23 മറ്റുള്ളവർ-20

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP