Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഖ്യങ്ങൾ മാറിമറിഞ്ഞ തിരഞ്ഞെടുപ്പിൽ ആശയക്കുഴപ്പം ജനത്തിനും; ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞടുപ്പിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; ജെഎംഎം-കോൺഗ്രസ് -ആർജെഡി സഖ്യത്തിന് മുൻതൂക്കം; 81 അംഗ സഭയിൽ സഖ്യത്തിന് 31 മുതൽ 39 വരെ സീറ്റുകൾ കിട്ടാൻ സാധ്യത; ബിജെപിക്ക് 28 മുതൽ 36 വരെ സീറ്റുകൾ വരെ; ചെറുകക്ഷികൾ നിർണായകമാകും; കോൺഗ്രസ് സഖ്യം മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് ഹേമന്ത് സോറനെ; ഭരണം നഷ്ടമാകുമെന്ന ഭീതിയിൽ ബിജെപിയും

സഖ്യങ്ങൾ മാറിമറിഞ്ഞ തിരഞ്ഞെടുപ്പിൽ ആശയക്കുഴപ്പം ജനത്തിനും; ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞടുപ്പിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; ജെഎംഎം-കോൺഗ്രസ് -ആർജെഡി സഖ്യത്തിന് മുൻതൂക്കം; 81 അംഗ സഭയിൽ സഖ്യത്തിന് 31 മുതൽ 39 വരെ സീറ്റുകൾ കിട്ടാൻ സാധ്യത; ബിജെപിക്ക് 28 മുതൽ 36 വരെ സീറ്റുകൾ വരെ; ചെറുകക്ഷികൾ നിർണായകമാകും; കോൺഗ്രസ് സഖ്യം മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് ഹേമന്ത് സോറനെ; ഭരണം നഷ്ടമാകുമെന്ന ഭീതിയിൽ ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞടുപ്പിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. ഐഎഎൻഎസ്-സിവോട്ടർ എബിപി എക്‌സിറ്റ് പോളിലാണ് തൂക്കുസഭ പ്രവചിക്കുന്നത്. ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യത്തിന് മുൻതൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോളിലെ വിലയിരുത്തൽ. 81 അംഗ സഭയിൽ സഖ്യത്തിന് 31 മുതൽ 39 വരെ സീറ്റുകൾ ലഭിച്ചേക്കും. ബിജെപിയുടെ സീറ്റുകൾ 28 മുതൽ 36 വരെ സീറ്റുകളിൽ ഒതുങ്ങാനാണ് സാധ്യത. ചെറിയ പാർട്ടികളായ എജെഎസ് യുവിന് മൂന്ന് നമുതൽ ഏഴ് വരെ സീറ്റുകൾ കിട്ടിയേക്കും. ബാബുലാൽ മറാണ്ടിയുടെ ജെവിഎമ്മിന് ഒന്നുമുതൽ നാല് വരെ സീറ്റ് കിട്ടാനാണ് സാധ്യത. കോൺഗ്രസ്--ജെഎംഎം-അർജെഡി സഖ്യം ഹേമന്ത് സോറനെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്. ധുംക്, ബാർഹെയ്ത്ത് സീറ്റുകളിൽ നിന്നാണ് സോറൻ മത്സരിച്ചത്.

ഇന്ത്യ ടുഡേ-ആക്‌സി-മൈ ഇന്ത്യ എക്‌സിറ്റ് പോൾ

കോൺഗ്രസ്-ജെഎംഎം-ആർജെഡി സഖ്യം-38-50സീറ്റ്. ഭൂരിപക്ഷത്തിന് വേണ്ട 41 സീറ്റ് സഖ്യം നേടിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് കിട്ടിയ ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ ബിജെപി സഖ്യം വിട്ടെങ്കിലും വീണ്ടും കൈകോർക്കാൻ തയ്യാറെന്നും സൂചനയുണ്ട്. 3 മുതൽ 7 വരെ സീറ്റ് എജെഎസ് യുവിന് കിട്ടിയേക്കും. ബിജെപിക്ക് 22 മുതൽ 32 സീറ്റ് കിട്ടിയേക്കും. 2014 ൽ 37 സീറ്റാണ് ബിജെപിക്ക് കിട്ടിയത്. ബിജെപിപ്പി കോൺ്ഗ്രസ് സഖ്യത്തിനെതിരെ 34 % വോട്ട് നേടാൻ കഴിയുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.

ടൈംസ് നൗ

കോൺഗ്രസ്--ജെഎംഎം-ആർജെഡി സഖ്യത്തിന് 44 സീറ്റ്. ബിജെപി-28 സീറ്റ്

സംസ്ഥാനത്തെ മിക്ക സീറ്റുകളിലും ചതുഷ്‌ക്കോണ മത്സരമാണ് നടന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതോടെ മുഖ്യമന്ത്രി രഘുബർ ദാസിന്റെ ഭാവിയും നിർണയിക്കപ്പെടും. 2000 ത്തിൽ ബിഹാറിൽ നിന്ന് ഝാർഖണ്ഡ് രൂപവത്കരിച്ച ശേഷം ആദ്യമായി അഞ്ചുവർഷക്കാലാവധി പൂർത്തിയാക്കിയ നേതാവാണ് ദാസ്.

അഞ്ചാമത്തെയും അവസാനത്തെയും ഘട്ടത്തിൽ 16 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 70.83 % പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2014 ൽ ഇത് 73.31 % ആയിരുന്നു. 81 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 65 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 16 വരെ നാലു ഘട്ടങ്ങളിലായി നടന്നിരുന്നു. നാലാം ഘട്ടത്തിൽ നടന്ന പോളിംഗിൽ 62.46 ശതമാനം പോളിങ് രേഖപ്പെടുത്തി.ആദ്യഘട്ടത്തിൽ 13 സീറ്റുകളിലേയ്ക്കും രണ്ടാം ഘട്ടത്തിൽ 20 സീറ്റുകളിലേയ്ക്കും മൂന്നാം ഘട്ടത്തിൽ 17 സീറ്റുകളിലേയ്ക്കും നാലാം ഘട്ടത്തിൽ 15 സീറ്റുകളിലേയ്ക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണൽ ഡിസംബർ 23 നാണ്. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 81 സീറ്റിൽ 35 സീറ്റ് ബിജെപി നേടിയിരുന്നു. ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനു (എ.ജെ.എസ്.യു)മായി സഖ്യമുണ്ടാക്കിയാണ് ബിജെപി ഝാർഖണ്ഡിൽ അധികാരത്തിലെത്തിയത്.

ഝാർഖണ്ഡ് ആർക്കൊപ്പമാണ് എന്നതാണ് തിരഞ്ഞെടുപ്പിലെ മുഖ്യ ചോദ്യം. അതിന് കാരണവുമുണ്ട്. സഖ്യങ്ങൾ മാറി മറിഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണ ഝാർഖണ്ഡിൽ നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമുണ്ടായിരുന്ന ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ ബിജെപി വിട്ട് ഒറ്റക്കാണ് മത്സരിക്കുന്നത്. കൂടാതെ ഝാർഖണ്ഡ് മുക്തിമോർച്ച, കോൺഗ്രസ്, ആർജെഡി എന്നിവർ സഖ്യത്തിലാണ് മത്സരിക്കുന്നത്. രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഝാർഖണ്ഡ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP