Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിന് കേവല ഭൂരിപക്ഷം; ഹരിയാനയിൽ തൂക്കുസഭ; മറാത്താമണ്ണിൽ ഒറ്റക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ സ്വപ്നം പൊളിഞ്ഞു; 140 സീറ്റ് പ്രതീക്ഷിച്ച ബിജെപിക്ക് ലീഡ് ചെയ്യുന്നത് നൂറുസീറ്റിൽ; 62 സീറ്റ് നേടി ശിവസേന വിലപേശൽ ശക്തിയായി; ഹരിയാനയിൽ ബിജെപി 36 ഇടത്ത് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 32 സീറ്റുമായി തൊട്ടുപിറകിൽ; 12 സീറ്റിൽ മുന്നേറുന്ന ജെജെപിയുടെ നിലപാട് നിർണ്ണായകം; രണ്ടു സംസ്ഥാനങ്ങളിൽ എല്ലാ എക്‌സിറ്റ് പോളുകളെയും കവച്ചുവെച്ച് നില മെച്ചപ്പെടുത്തി കോൺഗ്രസ്

മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിന് കേവല ഭൂരിപക്ഷം; ഹരിയാനയിൽ തൂക്കുസഭ; മറാത്താമണ്ണിൽ ഒറ്റക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ സ്വപ്നം പൊളിഞ്ഞു; 140 സീറ്റ് പ്രതീക്ഷിച്ച ബിജെപിക്ക് ലീഡ് ചെയ്യുന്നത് നൂറുസീറ്റിൽ; 62 സീറ്റ് നേടി ശിവസേന വിലപേശൽ ശക്തിയായി; ഹരിയാനയിൽ ബിജെപി 36 ഇടത്ത് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 32 സീറ്റുമായി തൊട്ടുപിറകിൽ; 12 സീറ്റിൽ മുന്നേറുന്ന ജെജെപിയുടെ നിലപാട് നിർണ്ണായകം; രണ്ടു സംസ്ഥാനങ്ങളിൽ എല്ലാ എക്‌സിറ്റ് പോളുകളെയും കവച്ചുവെച്ച് നില മെച്ചപ്പെടുത്തി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി സഖ്യത്തിന്റെ തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോൾ സർവേകളെ നോക്കുകുത്തിയാക്കി കോൺഗ്രസ് സഖ്യത്തിന്റെ കുതിപ്പ്. മഹാരാഷ്ട്രയിൽ 162 സീറ്റുകളിൽ മുന്നിൽ നിൽക്കുന്ന ബിജെപി -ശിവസേനാ സഖ്യം പക്ഷേ മൃഗീയ ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ കോൺഗ്രസ്- എൻസിപി സഖ്യം നിലമെച്ചെപ്പെടുത്തുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണാൻ കഴിഞ്ഞത്. വ്യക്തമായ ദേശീയ നേതൃത്വം പോലുമില്ലാതെ മത്സരിക്കാനിറങ്ങിയ കോൺഗ്രസ് ഒലിച്ചുപോകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. കോൺഗ്രസ്- എൻസിപി സഖ്യം 93 സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. 80വയസ്സുള്ള ശരത്പവാർ അവസാന നിമിഷം കാടിളക്കി നടത്തിയ പ്രചാരണമാണ് ഫലത്തിൽ സഖ്യത്തിന് ഗുണമായത്.

കോൺഗ്രസ് 39 സീറ്റുകളിലും എൻസിപി 50 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. ഇവിടെ രണ്ടു സീറ്റുകളിൽ സിപിഎം മുന്നിലാണ്. 270 സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തിയ പ്രകാശ് അംബേദ്കറുടെ പാർട്ടിയും, എംഎൻഎസ്, സിപിഎം എസ്‌പി അടക്കമുള്ള ചെറുപാർട്ടികൾ ചേർന്ന് 30 ഓളം സീറ്റുകളിൽ മുന്നിലാണ്.

ഹരിയാനയിൽ അവസാനം വന്ന ഇന്ത്യടുഡെ എക്സിറ്റ് പോൾ ഒഴിവാക്കിയാൽ എല്ലാ അഭിപ്രായ സർവേകളും ബിജെപിക്ക് വൻ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നത്. എന്നാൽ ബിജെപി 36 ഇടത്ത് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 32 സീറ്റുമായി തൊട്ടുപിറകിലുണ്ട്. 12 സീറ്റിൽ മുന്നേറുന്ന ദുഷ്യന്ത് ചൗതാലയുടെ ജെജെപിയുടെ നിലപാട് ഇവിടെ നിർണ്ണായകമാണ്. ഫലത്തിൽ കർണാടകമോഡലിൽ കുതരിക്കച്ചവടത്തിലേക്കാണ് ഹരിയാന നീങ്ങുന്നത്. ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കെതിരെ നടന്നു എന്നാണ് കണ്ടെത്തൽ.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി സഖ്യം ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പറഞ്ഞിരുന്നു. ഹരിയാനയിൽ തൊണ്ണൂറിൽ എഴുപത്തിയഞ്ച് സീറ്റുകൾ ബിജെപി പിടിക്കുമെന്നാണ് പ്രവചനം.അതേസമയം, ഇരു സംസ്ഥാനങ്ങളിലേയും പോളിങ് ശതമാനം കുറഞ്ഞു. അവസാന കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ 60.5 ശതമാനവും ഹരിയാനയിൽ 65 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.ന്യൂസ് 18, ഇപ്സോ എക്സിറ്റ് പോൾ സർവേയിൽ മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 243 എണ്ണം ബിജെപി സഖ്യം നേടുമെന്ന് പ്രവചിക്കുന്നു. ബിജെപി 141 സീറ്റും, ശിവസേന 102 സീറ്റും നേടും. കോൺഗ്രസ് പതിനേഴ് സീറ്റിലൊതുങ്ങും. എന്നാൽ, എൻസിപിക്ക് ഇരുപത്തിരണ്ട് സീറ്റാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോളിൽ ബിജെപി-ശിവസേന സഖ്യം 166-194 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് വിലയിരുത്തുന്നു.

അതേസമയം, ഹരിയാനയിൽ അട്ടിമറി സാധ്യത തള്ളാതെയാണ്, ഇന്ത്യാ ടുഡെ ആക്സിസ്, മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപിക്കും കോൺഗ്രസിനും ഇടയിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും തൂക്കു നിയമസഭയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. 90 അംഗ നിയമസഭയിൽ ബിജെപി 32 മുതൽ 44 വരെ സീറ്റുകൾ നേടും എന്നാണ് പ്രവചനം. കോൺഗ്രസും 30നും 42നും ഇടയ്ക്ക് സീറ്റ് നേടും. ദുഷ്യന്ത് ചൗതാലയുടെ ജെജെപിക്ക് ആറ് മുതൽ പത്ത് സീറ്റും, മറ്റുള്ളവർക്ക് ആറ് മുതൽ പത്ത് സീറ്റും ഏക്സിറ്റ് പോൾ പ്രവചിക്കുന്നുണ്ട്. ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കെതിരെ നടന്നു എന്നാണ് കണ്ടെത്തൽ. മറ്റ് എക്സിറ്റ് പോളുകൾ അറുപത് മുതൽ എഴുപത്തഞ്ച് സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചിരുന്നു. പുതിയ എക്സിറ്റ് പോൾ ഫലം വന്നതോടെ ഹരിയാനയിൽ ചെറു പാർട്ടികളെ ഒപ്പം നിറുത്താനുള്ള നീക്കം കോൺഗ്രസും ബിജെപിയും തുടങ്ങിയിട്ടുണ്ട്.


മഹരാഷ്ട്രാ

ആകെ സീറ്റ്- 288

ബിജെപി സഖ്യം- 164
( ബിജെപി-100, ശിവസേന-62)


കോൺഗ്രസ് സഖ്യം- 93
(കോൺഗ്രസ്-39, എൻസിപി- 50)

മറ്റുള്ളവർ- 30

ഹരിയാന

ആകെ സീറ്റ് -90 

ബിജെപി സഖ്യം- 36

കോൺഗ്രസ് സഖ്യം-32

ജെജെപി- 12

ഐൻഎൽഡി-3

എഎപി- 0

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP